മധ്യപ്രദേശിൽ മുസ്ലിം വിദ്യാർഥിനികൾക്ക് പ്രത്യേകം പരീക്ഷാ മുറി; ആരോപണം നിഷേധിച്ച് അധികൃതർ

തങ്ങളുടെ കുട്ടികളോട് വിവേചനം കാട്ടിയെന്ന് ആരോപിച്ച് രക്ഷിതാക്കൾ പരാതി നൽകി

News18 Malayalam | news18-malayalam
Updated: June 12, 2020, 7:50 AM IST
മധ്യപ്രദേശിൽ മുസ്ലിം വിദ്യാർഥിനികൾക്ക് പ്രത്യേകം പരീക്ഷാ മുറി; ആരോപണം നിഷേധിച്ച് അധികൃതർ
News18 Malayalam
  • Share this:
നാൽപതോളം മുസ്ലിം പ്ലസ് ടു വിദ്യാർഥിനികളെ പ്രത്യേകമുറിയിൽ ഇരുത്തി പരീക്ഷ എഴുതിച്ചതായി ആരോപണം. മധ്യപ്രദേശിലാണ് സംഭവം. എന്നാൽ മതപരമായ വേർതിരിവ് ഉണ്ടായിട്ടില്ലെന്നും കോവിഡ് പ്രോട്ടോകോൾ പാലിച്ചുള്ള നടപടി മാത്രമാണുണ്ടായതെന്നും അധികൃതർ പറഞ്ഞു. മക്കളോട് വിവേചനപരമായി പെരുമാറിയെന്ന് ആരോപിച്ച് രക്ഷിതാക്കൾ പരാതി നൽകി.

നാൽപതോളം വിദ്യാർഥികളിൽ ഒരാൾ ഹിന്ദു സമുദായത്തിൽ നിന്നുള്ളതായിരുന്നുവെന്നും കോവിഡ് കണ്ടെയ്ൻമെന്റ് മേഖലകളിൽ നിന്നുവന്നവരെയാണ് പ്രോട്ടോക്കോൾ അനുസരിച്ച് പ്രത്യേകം മുറിയിലിരുത്തി പരീക്ഷ എഴുതിച്ചതെന്നും അധികൃതർ പറഞ്ഞു. രാജ്യത്ത് കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച നഗരങ്ങളിലൊന്നാണ് ഇൻഡോർ. നവ്ലാഖയിലെ ബംഗാളി ഹയർ സെക്കന്ററി സ്കൂളിലെ ടെറസിലെ അടച്ചിട്ട ഭാഗത്ത് കോവിഡ് കണ്ടെയ്ൻമെന്റ് മേഖലകളിൽ നിന്നു വരുന്നവർക്ക് പ്രത്യേക മുറി ഒരുക്കുകായിരുന്നുവെന്നും അധികൃതർ വിശദീകരിക്കുന്നു.

മുസ്ലിം ചാരിറ്റി സൊസൈറ്റി നടത്തുന്ന ഇസ്ലാമിയ കരീമിയ ഗേൾസ് ഹയർസെക്കന്ററി സ്കൂളിലെ വിദ്യാർഥിനികൾക്കാണ് ബംഗാളി സ്കൂളിൽ പരീക്ഷാ കേന്ദ്രമൊരുക്കിയിരുന്നത്. തങ്ങളുടെ കുട്ടികളെ കത്തുന്ന വെയിലിന് കീഴിൽ ടെറസിൽ തട്ടിക്കൂട്ടിയ ഭാഗത്ത് ഇരുത്തി പരീക്ഷ എഴുതിക്കുകയായിരുന്നുവെന്ന് സ്കൂൾ അധികൃതർ ആരോപിച്ചു. എന്നാൽ കണ്ടെയ്ൻമെന്റ് മേഖലയിൽ നിന്നുവരുന്ന കുട്ടികൾക്കായി പ്രത്യേക പരീക്ഷാ കേന്ദ്രമൊരുക്കണമെന്ന് 131 സ്കൂളുകൾക്ക് നിർദേശം നൽകിയിരുന്നതായി ജില്ലാ വിദ്യാഭ്യാസ ഓഫീസർ രാജേന്ദ്ര മഖ്വാന പറഞ്ഞു. ഈ ഉത്തരവ് ബംഗാളി സ്കൂളും പാലിക്കുകയായിരുന്നു- അദ്ദേഹം പറഞ്ഞു.

TRENDING:ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷയനുഭവിക്കുന്ന സിപിഎം നേതാവ് പി.കെ. കുഞ്ഞനന്തന്‍ അന്തരിച്ചു[NEWS]'നിയമ നടപടി സ്വീകരിക്കും'; മകനെതിരായ ലൈംഗികാരോപണത്തിൽ മാലാ പാർവതിക്ക് പറയാനുള്ളത് [NEWS]‍‍'പാർട്ടി പ്രവർത്തകരോടും സമൂഹത്തോടും കരുതൽ കാണിച്ച സഖാവ്'; കുഞ്ഞനന്തന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി [NEWS]

നാൽപതോളം കുട്ടികളെ ഈ വെയിലിൽ തുറന്ന സ്ഥലത്തിരുത്തി പരീക്ഷ എഴുതിക്കാനാകില്ലെന്നും സ്കൂള്‍ കെട്ടിടത്തിന്റെ മുകളിൽ കലാ-സാംസ്കാരിക പരിപാടികൾ നടത്തുന്ന സ്റ്റേജിലാണ് പരീക്ഷ നടത്തിയതെന്നും ഡിഇഒ പറഞ്ഞു. പേരിന്റെ അടിസ്ഥാനത്തിലല്ല, റോൾ നമ്പറിന്റെ അടിസ്ഥാനത്തിലാണ് കുട്ടികളെ ഇരുത്തിയത്. ഇതിൽ ഒരാൾ ഹിന്ദുമതത്തിൽപ്പെട്ട കുട്ടിയായിരുന്നു. അതുകൊണ്ടു ഇവിടെ വിവിചേനത്തിന്റെ പ്രശ്നം ഉദിക്കുന്നില്ലെന്നും ഡിഇഒ കൂട്ടിച്ചേർത്തു. കൺടെയ്ൻമെന്റ് മേഖലകളിൽ നിന്നുള്ളവരല്ലാത്ത 54 മുസ്ലിം വിദ്യാർഥികൾ മറ്റു കുട്ടികൾക്കൊപ്പം സാധാരണ പോലെ പരീക്ഷ എഴുതിയ കാര്യവും മഖ്വാന ചൂണ്ടിക്കാട്ടി.

കോൺഗ്രസ് വക്താവ് അമീനുൽ ഖാൻ സൂരി ആരോപണവുമായി രംഗത്ത് വന്നതോടെയാണ് സംഭവം ശ്രദ്ധിക്കപ്പെട്ടത്. സംഭവത്തിൽ അന്വേഷണം വേണമെന്നും കോൺഗ്രസ് നേതാവ് ആവശ്യപ്പെട്ടിരുന്നു. ഇൻ‍ഡോറിൽ ഇതുവരെ 3933 പേർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇവിടെ 28 പ്രദേശങ്ങളെ കൺടെയ്ൻമെന്റ് മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്.
First published: June 12, 2020, 7:49 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading