• HOME
  • »
  • NEWS
  • »
  • india
  • »
  • സുഹൃത്തായ ഹിന്ദു പെൺകുട്ടിക്കൊപ്പം കണ്ടു; 'ലവ് ജിഹാദ്' ആരോപിച്ച് കൗമാരക്കാരനെ അറസ്റ്റ് ചെയ്തു

സുഹൃത്തായ ഹിന്ദു പെൺകുട്ടിക്കൊപ്പം കണ്ടു; 'ലവ് ജിഹാദ്' ആരോപിച്ച് കൗമാരക്കാരനെ അറസ്റ്റ് ചെയ്തു

എന്നാൽ സംഭവം 'ലവ് ജിഹാദ്'ആണെന്ന ആരോപണം ഒപ്പമുണ്ടായിരുന്ന പതിനാറുകാരി നിഷേധിച്ചിട്ടുണ്ട്. ആൺകുട്ടി തന്‍റെ സുഹൃത്ത് മാത്രമാണെന്നാണ് ഈ കുട്ടിയുടെ മൊഴി.

  • Share this:
    ലക്നൗ: 'ലവ് ജിഹാദ്'ആരോപിച്ച് കൗമാരക്കാരനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചു. ഉത്തര്‍പ്രദേശിലെ പുതിയ മതപരിവർത്തന നിയമ പ്രകാരം ബിജ്നോർ സ്വദേശിയായ കൗമാരക്കാരനെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്ക് പതിനെട്ട് വയസുണ്ടെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ പതിനേഴ് വയസേ ഉള്ളൂ എന്നാണ് കുടുംബം അറിയിച്ചിരിക്കുന്നത്. പക്ഷെ വയസ് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ ഇവർക്ക് കഴിഞ്ഞിട്ടില്ല.

    Also Read-'ലവ് ജിഹാദ്': യുപിയിൽ മതപരിവർത്തന്ന നിരോധന നിയമപ്രകാരം മുസ്ലിം കുടുംബത്തിലെ 14പേർ അറസ്റ്റിൽ

    ഇക്കഴിഞ്ഞ ഡിസംബർ പതിനഞ്ചിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒരാഴ്ചയിൽ അധികമായി ജയിലിൽ തുടരുകയാണെന്നാണ് ബന്ധുക്കൾ അറിയിച്ചിരിക്കുന്നത്. സുഹൃത്തായ പെൺകുട്ടിക്കൊപ്പം നടന്നു വന്നതിന്‍റെ പേരിലാണ് കൗമാരക്കാരൻ 'ലവ് ജിഹാദ്' കേസിൽ പ്രതിയായതെന്നാണ് റിപ്പോർട്ട്. അറസ്റ്റ് ചെയ്യപ്പെടുന്നതിന് തലേ ദിവസം രാത്രി മുൻ സഹപാഠിയായിരുന്നപെൺകുട്ടിക്കൊപ്പം ഒരു ബർത്ത്ഡേ ആഘോഷം കഴിഞ്ഞ് മടങ്ങുന്ന വഴിയാണ് സംഭവങ്ങൾക്ക് തുടക്കം.

    Also Read-കോളജ് ക്യാപസിനുള്ളിലെ ജൈനക്ഷേത്രവും വിഗ്രഹവും തകർക്കുമെന്ന് ഭീഷണി; എബിവിപി പ്രവര്‍ത്തകർക്കെതിരെ കേസ്

    ഹൈന്ദവ സംഘടനയിൽ പെട്ട ഒരുകൂട്ടം ആളുകള്‍ ഇതു കണ്ട് ഇവരെ വഴിയില്‍ തടഞ്ഞു നിർത്തി ചോദ്യം ചെയ്യുകയും മർദ്ദിക്കുകയും ചെയ്തു. ഇരുവരും രണ്ട് മതവിഭാഗക്കാരാണെന്ന് അറിഞ്ഞതോടെ നിര്‍ബന്ധപൂർവം പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു എന്ന് ഇന്ത്യൻ എക്സ്പ്രസാണ് റിപ്പോർട്ട് ചെയ്യുന്നത്.

    Also Read-കശ്മീരിൽ എന്‍കൗണ്ടറിൽ രണ്ട് തീവ്രവാദികളെ വധിച്ചു; ഒരാൾ അടുത്തകാലത്ത് ഭീകരസംഘടനയിൽ ചേർന്ന ഫുട്ബോളർ

    എന്നാൽ സംഭവം 'ലവ് ജിഹാദ്'ആണെന്ന ആരോപണം ഒപ്പമുണ്ടായിരുന്ന പതിനാറുകാരി നിഷേധിച്ചിട്ടുണ്ട്. ആൺകുട്ടി തന്‍റെ സുഹൃത്ത് മാത്രമാണെന്നാണ് ഈ കുട്ടിയുടെ മൊഴി. 'മജിസ്ട്രേറ്റിന് മുന്നിലും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. വീണ്ടും ആവർത്തിക്കാനും തയ്യാറാണ്. ഞാൻ സുഹൃത്തുമൊത്ത് നടന്നു വന്നതിന് ആ ആളുകൾക്കായിരുന്നു പ്രശ്നം. അവർ വീഡിയോ എടുത്തിരുന്നു. ഇപ്പോൾ ലൗ ജിഹാദ് എന്ന് ആരോപിക്കുന്നു. ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല. സ്വന്തം ഇഷ്ട്പ്രകാരമാണ് പോയത്' പെണ്‍കുട്ടിയുടെ വാക്കുകൾ.

    Also Read- ആദ്യം വാക്കുതർക്കം; പിന്നാലെ ബൈക്ക് യാത്രികനെ ഇടിച്ചിട്ട് ഓട്ടോ ഡ്രൈവർ

    പട്ടികജാതി പട്ടികവർഗ അതിക്രമ നിരോധന നിയമം, പോക്സോ ആക്ട് തുടങ്ങി വിവിധ വകുപ്പുകളാണ് കൗമാരക്കാരനെതിരെ ചുമത്തിയിരിക്കുന്നത്. പെണ്‍കുട്ടിയുടെ പിതാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ എന്നാണ് റിപ്പോർട്ട്.വിവാഹം ചെയ്ത് മതപരിവർത്തനം നടത്തുക എന്ന ലക്ഷ്യത്തോടെ പെൺകുട്ടിയെ ഒളിച്ചോടാൻ പ്രലോഭിപ്പിക്കുന്നു എന്നാണ് പരാതിയിൽ ആരോപിക്കുന്നത് എന്നാണ് പറയപ്പെടുന്നത്.

    Also Read-രാഷ്ട്രീയ സംഘർഷങ്ങൾ അവസാനിക്കാതെ കണ്ണൂർ; പരക്കെ ആക്രമണം

    അതേസമയം പെൺകുട്ടിയുടെ പിതാവ് ഈ പരാതിയിലെ ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട്. പൊലീസിന്‍റെ തന്നെ പ്രസ്താവനയാണിതെന്നാണ് ഇയാൾ ആരോപിക്കുന്നത്. 'എന്‍റെ മകളെ ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു. അവളെന്ത് തെറ്റാണ് ചെയ്തത്.? ഒരാണും പെണ്ണും ഒരുമിച്ച് നടക്കുന്നതും ഇപ്പോൾ നിയമ വിരുദ്ധമാണോ ? ഇന്ത്യൻ എക്സ്പ്രസിനോട് ഇയാൾ പ്രതികരിച്ചു.

    അറസ്റ്റ് ചെയ്യപ്പെട്ടയാൾ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. പ്രായപൂർത്തിയാകാത്ത ആളാണെങ്കില്ഡ അത് തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം. പെണ്‍കുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ മൊഴി കൂടി സ്വീകരിച്ച ശേഷമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത് എന്നാണ് പൊലീസുകാരുടെ പ്രതികരണം.

    Also Read-Covid 19 | രാജ്യത്ത് കോവിഡ് കേസുകൾ കുറയുമ്പോഴും ആശങ്കയായി കേരളവും മഹാരാഷ്ട്രയും; പ്രതിദിന കണക്കിൽ മുന്നിൽ കേരളം

    ഈ സംഭവത്തിൽ മതപരിവർത്തന നിയമം ഉപയോഗിക്കുന്നത് സംബന്ധിച്ച് വിമര്‍ശനങ്ങൾ ഉയര്‍ന്നെങ്കിലും ന്യായീകരിക്കുന്ന നടപടിയാണ് പൊലീസിൽ നിന്നുണ്ടാകുന്നത്. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് ഫയൽ ചെയ്തത്. മജിസ്‌ട്രേറ്റിന് മുമ്പാകെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റ് തെളിവുകളുടെ കൂടി അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്നാണ് യുപി പൊലീസ് ട്വിറ്ററിൽ പ്രതികരിച്ചത്
    Published by:Asha Sulfiker
    First published: