ലഖ്നൗ: രാജ്യത്തിന്റെ ഭരണചക്രം ആർക്കെന്ന് ജനം വിധിയെഴുതിയ മെയ് 23ന് ജനിച്ച കുഞ്ഞിന് 'നരേന്ദ്രമോദി' എന്ന് പേരിട്ട് മുസ്ലിം കുടുംബം. ഉത്തർപ്രദേശിലെ ഗോണ്ടയിൽ നിന്നുമുള്ള വാർത്ത ആഘോഷമാക്കുകയാണ് മോദിയുടെ ആരാധകര്‍. വാർത്താ ഏജൻസിയായ എൻഎൻഐയാണ് വാർത്ത പുറത്ത് വിട്ടത്. ഇതിന് പിന്നാലെ കുഞ്ഞു 'നരേന്ദ്ര മോദി' സമൂഹ മാധ്യമത്തിലും ഹിറ്റാവുകയാണ്.
ഗോണ്ട സ്വദേശിനി മെനാജ് ബീഗത്തിനാണ് മെയ് 23 ന് ആണ്‍കുഞ്ഞ് ജനിച്ചത്. സന്തോഷ വാര്‍ത്ത അറിയിക്കാന്‍ അവര്‍ ഉടന്‍തന്നെ ദുബായിലുള്ള ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചു. നരേന്ദ്രമോദി ജയിച്ചുവോ എന്നാണ് ഫോണെടുത്തയുടന്‍ ഭര്‍ത്താവ് തന്നോട് ചോദിച്ചതെന്ന് മെനാജ് ബീഗം പറയുന്നു. ഇതോടെ കുഞ്ഞിന് നരേന്ദ്രമോദി എന്ന പേരുനല്കാന് ഇരുവരും തീരുമാനമെടുക്കുകയായിരുന്നു.
'അതെ, എന്റെ കുഞ്ഞിന് നരേന്ദ്ര മോദിയെന്നാണ് പേരിട്ടിരിക്കുന്നത്. കുട്ടി ജനിച്ചപ്പോൾ ദുബായിലുള്ള അച്ഛനെ വിളിച്ചു. മോദി വീണ്ടും അധികാരത്തിലെത്തുമെന്നറിഞ്ഞപ്പോൾ ഞങ്ങൾ തീരുമാനിച്ചു, അവന് അദ്ദേഹത്തിന്റെ പേരിടാമെന്ന്'- ന്യൂസ് ഏജൻസിയായ എഎൻഐയോട് കുട്ടിയുടെ അമ്മ മെനാജ് ബിഗം പറഞ്ഞു. മോദിയെപ്പോലെ തന്റെ മകനും നല്ലകാര്യങ്ങള്‍ ചെയ്യണമെന്നും വിജയം വരിക്കണമെന്നുമാണ് ആഗ്രഹിക്കുന്നതെന്ന് കുട്ടിയുടെ അമ്മ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.