• HOME
  • »
  • NEWS
  • »
  • india
  • »
  • Bulli Bai App| മുസ്ലിം സ്ത്രീകളെ 'ഓൺലൈൻ ലേലത്തിന്' വെച്ച് ബുള്ളി ബായ് ആപ്പ്; വിവാദം

Bulli Bai App| മുസ്ലിം സ്ത്രീകളെ 'ഓൺലൈൻ ലേലത്തിന്' വെച്ച് ബുള്ളി ബായ് ആപ്പ്; വിവാദം

നൂറുകണക്കിനു മുസ്ലിം സ്ത്രീകളുടെ ചിത്രമാണ് ഇത്തരത്തിൽ ആപ്പിലൂടെ പ്രചരിപ്പിക്കപ്പെടുന്നത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    ന്യൂഡൽഹി: സുള്ളി ഡീൽസിന് (Sulli Deals) പിന്നാലെ മുസ്ലിം സ്ത്രീകളെ 'ഓൺലൈൻ ലേലത്തിന്' വെച്ച് ബുള്ളി ബായ് (Bulli Bai) ആപ്പ്. വീണ്ടും സുള്ളി ഡീലുകൾക്ക് ഉപയോഗിച്ച ഗിറ്റ്ഹബ് പ്ലാറ്റ്ഫോം ഉപയോഗിച്ച് തന്നെയാണ് ബുള്ളി ബായ് എന്ന ആപ്പിൽ വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ച മുസ്ലിം സ്ത്രീകളുടെ പേരുകളും ചിത്രങ്ങളും ഉൾപ്പെടെ വെച്ച് വിൽപനക്കെന്ന പേരിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

    നൂറുകണക്കിനു മുസ്ലിം സ്ത്രീകളുടെ ചിത്രമാണ് ഇത്തരത്തിൽ ആപ്പിലൂടെ പ്രചരിപ്പിക്കപ്പെടുന്നത്. ദേശീയ മാധ്യമപ്രവർത്തക ഇസ്മത് ആറയാണ് ആപ്പിലൂടെ വീണ്ടും മുസ്ലിം സ്ത്രീകളെ വിൽപനക്ക് വെച്ച വിവരം ആദ്യമായി വെളിപ്പെടുത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

    അഞ്ചുമാസം മുമ്പും സമാന രീതിയിൽ വിവിധ മേഖലകളിൽ ശ്രദ്ധേയരായ മുസ്ലിം സ്ത്രീകളെ ലക്ഷ്യമിട്ട് ഗിറ്റ്ഹബ് പ്ലാറ്റ്‌ഫോം ഉപയോഗിച്ചുള്ള സുള്ളി ഡീൽസ് എന്ന ആപ്പ് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. മുസ്‍ലിം സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു ആപ്പ്.



    മുംബൈയിലും പൊലീസ് അന്വേഷണം ആരംഭിച്ചതായി മഹാരാഷ്ട്രയിൽനിന്നുള്ള ശിവസേന എം പി പ്രിയങ്ക ചതുർവേദി പറഞ്ഞു. ബുള്ളി ബായ് ആപ്പിലൂടെ നടക്കുന്ന വിദ്വേഷ പ്രചാരണത്തിൽ മുംബൈ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചതായി മുതിർന്ന ഉദ്യോഗസ്ഥനും വെളിപ്പെടുത്തി. തന്‍റെ ചിത്രങ്ങള്‍ ചേര്‍ത്തുവെച്ച് ബുള്ളി ബായ് ആപ്പില്‍ വില്‍പനക്ക് വച്ച വിവരം ഇസ്മത് ആറ ട്വീറ്റ് ചെയ്തു. ഇതിനു പിന്നാലെയാണ് ആപ്പില്‍ ലേലത്തിനെന്ന പേരില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട മാധ്യമപ്രവർത്തകരുടെയും വിദ്യാർഥിനികളുടെയുമെല്ലാം പട്ടിക പുറത്തുവരുന്നത്.



    'ഒരു മുസ്​ലിം സ്ത്രീ എന്ന നിലയിൽ ഇത്ര ഭയത്തോടെയും വെറുപ്പോടെയും പുതുവർഷം ആരംഭിക്കേണ്ടിവരുന്നത് വളരെ സങ്കടകരമാണ്. സുള്ളി ഡീൽസിന്‍റെ പുതിയ പതിപ്പിലൂടെ വേട്ടയാടപ്പെടുന്നത് ഞാൻ മാത്രമല്ല എന്ന് ഉറപ്പാണ്. ഇന്ന് രാവിലെ ഒരു സുഹൃത്ത് അയച്ച സ്ക്രീൻഷോട്ടാണിത്. പുത്സവത്സരാശംസകൾ' - ഇസ്മത് ആറ ട്വീറ്റ് ചെയ്തു.



    മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള സോഫ്റ്റ്‌വെയർ ഷെയറിംഗ് പ്ലാറ്റ്‌ഫോമായ ഗിറ്റ്ഹബ്ബിൽ പോസ്റ്റ് ചെയ്തതിന് ശേഷം ആപ്പ് റിമൂവ് ചെയ്ത നിലയിലാണ്. പരാതികളെ തുടർന്ന് ആപ്പ് നീക്കം ചെയ്തതായി ഗിറ്റ്ഹബ് അധികൃതർ വ്യക്തമാക്കി.

    മുസ്ലീം സ്ത്രീകളുടെ ഫോട്ടോകൾ ദുരുപയോഗം ചെയ്തതിനെ തുടർന്ന് 'സുള്ളി ഡീൽ' വിവാദത്തിൽ കഴിഞ്ഞ വർഷം ഡൽഹി, ഉത്തർപ്രദേശ് പൊലീസ് രണ്ട് കേസ് രജിസ്റ്റർ ചെയ്തെങ്കിലും ഉത്തരവാദികൾക്കെതിരെ കാര്യമായ നടപടിയൊന്നും എടുത്തിട്ടില്ലെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
    Published by:Rajesh V
    First published: