• HOME
 • »
 • NEWS
 • »
 • india
 • »
 • Muslim Women's Rights Day | ഇന്ന് മുസ്ലീം വനിതാ അവകാശ ദിനം; മുത്തലാഖ് നിരോധന നിയമവുമായുള്ള ബന്ധമെന്ത്?

Muslim Women's Rights Day | ഇന്ന് മുസ്ലീം വനിതാ അവകാശ ദിനം; മുത്തലാഖ് നിരോധന നിയമവുമായുള്ള ബന്ധമെന്ത്?

2019 ഓഗസ്റ്റ് 1 മുതലാണ് മുത്തലാഖ് നിരോധന നിയമം പ്രാബല്യത്തില്‍ വന്നത്

പ്രതീകാത്മക ചിത്രം- പിടിഐ

പ്രതീകാത്മക ചിത്രം- പിടിഐ

 • Last Updated :
 • Share this:
  മുത്തലാഖ് നിയമം (triple talaq law) പ്രാബല്യത്തില്‍ വന്ന ഓഗസ്റ്റ് 1നാണ് മുസ്ലീം വനിതാ (muslim women) അവകാശദിനമായി (rights) രാജ്യമെങ്ങും ആചരിക്കുന്നത്. മുത്തലാഖ് കുറ്റകരമായ (criminal offence) പ്രവര്‍ത്തിയായി കണക്കാക്കുന്നതാണ് മുത്തലാഖ് നിയമം. 2019 ഓഗസ്റ്റ് 1 മുതലാണ് ഈ നിയമം (law) പ്രാബല്യത്തില്‍ വന്നത്.

  ഇന്ത്യയിലെ മുസ്ലീം ഭര്‍ത്താക്കന്മാര്‍ക്ക് ഭാര്യമാരുടെ സമ്മതമില്ലാതെ മൂന്ന് തവണ 'തലാഖ്' ചൊല്ലി വിവാഹമോചനം നേടാന്‍ സാധിക്കുമായിരുന്നു. ഈ സമ്പ്രദായമായിരുന്നു മുത്തലാഖ്.

  ചരിത്രം

  1937ലെ മുസ്ലീം വ്യക്തി നിയമം (ശരിഅത്ത് നിയമം) മുസ്ലീം വിഭാഗത്തില്‍പ്പെട്ട ഭര്‍ത്താക്കന്മാര്‍ക്ക് ഭാര്യമാരേക്കാള്‍ പ്രത്യേക പദവികള്‍ നല്‍കിയിരുന്നു. ഇതില്‍ ഉള്‍പ്പെട്ടതാണ് മുത്തലാഖ് സമ്പ്രദായം. തലാഖ്-എ-ബിദ്ദത്ത് എന്നും ഈ രീതി അറിയപ്പെട്ടിരുന്നു. നിരവധി ആളുകളാണ് മുത്തലാഖ് രീതിയില്‍ വിവാഹമോചനം നേടിയിട്ടുള്ളത്. 2019 ജൂലൈ 31ന് രാജ്യ സഭ മുസ്ലീം സ്ത്രീകളുടെ വിവാഹ സംരക്ഷണ ബില്‍ പാസ്സാക്കുകയും തൊട്ടടുത്ത ദിവസം തന്നെ അത് പ്രാബല്യത്തില്‍ വരികയും ചെയ്തു. അതോടെ മുത്തലാഖ് സമ്പ്രദായം നിയമവിരുദ്ധമായി മാറി.

  ഈ നിയമം നിരവധി പൊട്ടിത്തെറികളാണ് ഉണ്ടാക്കിയത്. സമൂഹത്തിലെ ഒരു വിഭാഗം ആളുകള്‍ നിയമത്തിനെതിരെ പ്രതിഷേധിച്ചു. എന്നാല്‍ സര്‍ക്കാര്‍ നിയമം നടപ്പാക്കുക എന്ന ലക്ഷ്യത്തില്‍ ഉറച്ചു നിന്നു. 2021ല്‍ ഓഗസ്റ്റ് 1 രാജ്യത്തുടനീളം മുസ്ലീം വനിതാ അവകാശദിനമായി ആചരിക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

  പ്രാധാന്യം

  നിയമം നിലവില്‍ വന്നതോടെ മുത്തലാഖ് ജാമ്യമില്ലാത്ത കുറ്റകൃത്യമായി മാറി. മൂന്ന് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന വകുപ്പാണിത്. ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയ മുസ്ലീം സ്ത്രീയ്ക്ക് മജിസ്‌ട്രേറ്റിന്റെ ഇടപെടലോടെ തന്റെ പ്രായപൂര്‍ത്തിയാകാത്ത മക്കളുടെ സംരക്ഷണത്തിന് അര്‍ഹതയുണ്ടെന്നും നരേന്ദ്രമോദി സര്‍ക്കാര്‍ പാസ്സാക്കിയ ഈ നിയമത്തില്‍ വ്യവസ്ഥയുണ്ട്.

  ലിംഗസമത്വം സംരക്ഷിക്കപ്പെടുന്നതിന് മുത്തലാഖ് നിയമത്തിന് വലിയ പ്രാധാന്യമുണ്ട്. ഇത് ഇന്ത്യയിലുടനീളമുള്ള ദശലക്ഷക്കണക്കിന് ഇന്ത്യന്‍ സ്ത്രീകളുടെ മൗലികവും ഭരണഘടനാപരവും ജനാധിപത്യപരവുമായ അവകാശങ്ങളെ ശക്തിപ്പെടുത്തുന്നു. മുസ്ലീം സ്ത്രീകളുടെ സ്വാശ്രയത്വവും ആത്മാഭിമാനവുമാണ് ഈ ബില്‍ സംരക്ഷിക്കുന്നത്. നിയമം പാസ്സാക്കിയതിന് ശേഷം മുത്തലാഖ് സംബന്ധിച്ച കേസുകളില്‍ 80 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്.

  Also Read- Blood Pressure| പ്രായത്തിനനുസരിച്ചുള്ള സാധാരണ രക്തസമ്മർദ്ദ അളവുകൾ എങ്ങനെ? 

  അതേസമയം, മുസ്ലീം സ്ത്രീകളുടെ അഭിമാനം സംരക്ഷിക്കുകയും ലിംഗസമത്വം ഉറപ്പാക്കുകയും ചെയ്ത നടപടിയായാണ് മുത്തലാഖ് ബില്ലിനെ ബിജെപി നോക്കിക്കാണുന്നത്. 1985ല്‍ രാജീവ് ഗാന്ധിയുടെ ഭരണകാലത്ത് വോട്ട് ബാങ്ക് രാഷ്ട്രീയം മുന്‍നിര്‍ത്തി ഷാ ബാനോ കേസില്‍ ഇരയ്ക്ക് നീതി നിഷേധിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് ബിജെപി ഇക്കാര്യത്തില്‍ പ്രചരണം നടത്തുന്നത്. ഷാ ബാനോയ്ക്ക് നീതി നിഷേധിച്ചത് ചൂണ്ടിക്കാട്ടി മുന്‍ സര്‍ക്കാരുകള്‍ സ്വീകരിച്ച പിന്തിരിപ്പന്‍ നിയമം എടുത്തുകളഞ്ഞ ദിവസമായാണ് മുത്തലാഖ് ബില്ലിനെ അടയാളപ്പെടുത്തുന്നതെന്ന് ബിജെപി പറയുന്നു.

  അതേസമയം, ഈ നിയമം പ്രശ്‌നങ്ങള്‍ നിറഞ്ഞ വിവാഹബന്ധത്തിനുള്ളില്‍ കഴിയുന്ന സ്ത്രീകളുടെ ജീവിതം കൂടുതല്‍ ദുഷ്‌കരമാക്കുകയാണ് ചെയ്തതെന്ന് ടൈംസ് ഓഫ് ഇന്ത്യ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തലാഖ് ചൊല്ലാതെതന്നെ ഭര്‍ത്താക്കന്മാര്‍ ഭാര്യമാരെ ഉപേക്ഷിക്കുന്ന സാഹചര്യവും നിലനില്‍ക്കുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ സ്ത്രീകള്‍ക്ക് ജീവനാംശം ആവശ്യപ്പെടാനോ പുനര്‍വിവാഹം കഴിക്കാനോ കഴിയുകയില്ല.

  ഔദ്യോഗികമായ വിവരങ്ങള്‍ ഒന്നും ലഭ്യമല്ലെങ്കിലും, മുമ്പ് വിവാഹമോചനത്തില്‍ കലാശിക്കുമായിരുന്ന 30 ശതമാനത്തോളം കേസുകളില്‍ ഇപ്പോള്‍ ഭാര്യമാര്‍ ഉപേക്ഷിക്കപ്പെടുകയാണ് ചെയ്യുന്നതെന്ന് മതനേതാക്കളും ഉദ്യോഗസ്ഥരും ഒരേ സ്വരത്തില്‍ പറയുന്നു. മുത്തലാഖ് നിരോധിച്ചതോടെ ഒരുപാട് പുരുഷന്മാര്‍ക്ക് ജയില്‍ ശിക്ഷ ഒഴിവാക്കുന്നതിനുള്ള ഒരേയൊരു വഴിയായി ഭാര്യമാരെ ഉപേക്ഷിക്കല്‍ മാറിയതായി സാമൂഹ്യ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ഈ സ്ത്രീകള്‍ അതീവ ദുഷ്‌കരമായ സാഹചര്യങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ദൈനംദിന ജീവിതാവശ്യങ്ങൾക്ക് വേണ്ടി കഷ്ടപ്പെടുന്ന ഈ സ്ത്രീകള്‍ക്ക് നിയമപരമായ പരിരക്ഷ തേടാനുള്ള ഉപാധികള്‍ പോലും ലഭ്യമല്ലെന്ന് ഹെല്‍പ്പിങ് ഹാന്‍ഡ് ഫൗണ്ടേഷന്‍ പ്രവര്‍ത്തക മുജ്തബ ഹസന്‍ അസ്‌കാരി പറയുന്നു. ഇത്തരം സംഭവങ്ങളിലൂടെ ജീവിതം പെരുവഴിയിലാവുന്നവരില്‍ ഭൂരിഭാഗം പേരും രണ്ടോ അതിലധികമോ കുട്ടികളുള്ള ചെറുപ്പക്കാരികളായ സ്ത്രീകള്‍ ആണെന്നും അവര്‍ പറയുന്നു.
  Published by:Rajesh V
  First published: