• HOME
  • »
  • NEWS
  • »
  • india
  • »
  • Temple | ഉത്തര്‍പ്രദേശില്‍ ഹനുമാന്‍ ക്ഷേത്രം നിര്‍മിക്കാന്‍ ഭൂമി ദാനം ചെയ്ത് മുസ്ലീം യുവാവ്

Temple | ഉത്തര്‍പ്രദേശില്‍ ഹനുമാന്‍ ക്ഷേത്രം നിര്‍മിക്കാന്‍ ഭൂമി ദാനം ചെയ്ത് മുസ്ലീം യുവാവ്

ഭൂമി ഭരണകൂടത്തിന് കൈമാറുന്നതിനുള്ള നിയമനടപടികള്‍ പൂര്‍ത്തിയായതായി തില്‍ഹാര്‍ ഡെപ്യൂട്ടി ജില്ലാ മജിസ്ട്രേറ്റ് രാശി കൃഷ്ണ പറഞ്ഞു. ഹിന്ദു-മുസ്ലിം ഐക്യത്തിന് മാതൃകയായ അലിയെ അവര്‍ അഭിനന്ദിക്കുകയും ചെയ്തു.

  • Share this:
ദേശീയ പാതയുടെ വഴിയോരത്തുള്ള ഹനുമാന്‍ ക്ഷേത്രം മാറ്റി പണിയുന്നതിനായി ജില്ലാ ഭരണകൂടത്തിന് (district administration) ഭൂമി ദാനം ചെയ്ത് മുസ്ലീം യുവാവ്. ഉത്തര്‍പ്രദേശിലെ (UP) ഹാജഹാന്‍പൂരിലെ ഹനുമാന്‍ ക്ഷേത്രത്തിനു വേണ്ടിയാണ് ബാബു അലി ഭൂമി കൈമാറിയത്. സ്ഥലത്ത് ക്ഷേത്രം നിലനിൽക്കുന്നതിനാൽ കാച്ചിയനി കേര ഗ്രാമത്തില്‍ ഡല്‍ഹി- ലഖ്‌നൗ എന്‍എച്ച് 24 വീതി കൂട്ടാന്‍ സാധിച്ചിരുന്നില്ല. അതിനാലാണ് ബാബു അലി ക്ഷേത്രം മാറ്റി പണിയാന്‍ ആവശ്യമായ ഭൂമി നല്‍കിയത്.

ഭൂമി ഭരണകൂടത്തിന് കൈമാറുന്നതിനുള്ള നിയമനടപടികള്‍ പൂര്‍ത്തിയായതായി തില്‍ഹാര്‍ ഡെപ്യൂട്ടി ജില്ലാ മജിസ്ട്രേറ്റ് രാശി കൃഷ്ണ പറഞ്ഞു. ഹിന്ദു-മുസ്ലിം ഐക്യത്തിന് മാതൃകയായ അലിയെ അവര്‍ അഭിനന്ദിക്കുകയും ചെയ്തു.

അയോധ്യയിലെ രാമക്ഷേത്രത്തിനായി 90 ലക്ഷം രൂപ വിലവരുന്ന ഭൂമി ദാനം ചെയ്യുമെന്ന് മുസ്ലിമായ ഡോ. മുഹമ്മദ് സമര്‍ ഗസ്‌നി പറഞ്ഞതും മുൻപ് വാർത്തയായിരുന്നു. ഭൂമി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കൈമാറുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. കാവി വസ്ത്രം ധരിച്ച് ഈദ് പ്രാര്‍ത്ഥന ചെയ്ത ഗസ്‌നി നേരത്തെ വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. അയോധ്യയിലും കാവിയിലും മുസ്ലിങ്ങള്‍ക്ക് അലോസരമില്ലെന്നും അവര്‍ അത് ഇഷ്ടപ്പെടുന്നുവെന്നുമുള്ള സന്ദേശം ഇതു നല്‍കുമെന്ന് ഡോ. ഗസ്നി പറയുന്നു. സ്വത്ത് രേഖകള്‍ യോഗിക്ക് കൈമാറുമെന്നും അത് വില്‍പന നടത്തികിട്ടുന്ന തുക രാമക്ഷേത്രം പണിയാന്‍ ചെലവഴിക്കുമെന്നും സമര്‍ ഗസ്നി പറഞ്ഞിരുന്നു. നേരത്തെ ബിജെപി ന്യൂനപക്ഷ സമാജ് മോര്‍ച്ചയുടെ സംസ്ഥാന മന്ത്രി കൂടിയായിരുന്നു ഗസ്നി.

Also read : നബിദിനാഘോഷം കഴിഞ്ഞ് മടങ്ങവെ വൈദ്യുതാഘാതമേറ്റ് 5 കുട്ടികളടക്കം ആറ് മരണം

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണവുമായി സഹകരിക്കാന്‍ താനും ആഗ്രഹിക്കുന്നുവെന്നും അതുകൊണ്ടാണ് തന്റെ സ്വകാര്യ സ്വത്ത് യോഗിക്ക് കൈമാറാന്‍ ആഗ്രഹിക്കുന്നതെന്നും ഗസ്‌നി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 2024ല്‍ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ യോഗിക്കും മോദിക്കും ബിജെപിക്കും അനുകൂലമായി മുസ്ലിങ്ങള്‍ വലിയതോതില്‍ വോട്ട് ചെയ്യണമെന്നും, മുഖ്യമന്ത്രി യോഗി ഒരു മതത്തിനും എതിരല്ലെന്നും കുറ്റവാളികള്‍ക്കും മാഫിയകള്‍ക്കും മാത്രമാണ് അവര്‍ ശത്രുക്കളാകുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Also read : ‘ഇതാണോ കോടതിയുടെ ജോലി’ പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന ഹർജിക്കെതിരെ സുപ്രീംകോടതി

തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് മുസ്ലീം ദമ്പതികള്‍ 1.02 കോടി രൂപ സംഭാവന നല്‍കിയതും വാര്‍ത്തയായിരുന്നു. ചെന്നൈയില്‍ നിന്നുള്ള അബ്ദുള്‍ ഗനിയും സുബീന ഭാനുവുമാണ് ടിടിഡിക്ക് സംഭാവന കൈമാറിയത്. ടിടിഡി എക്സിക്യൂട്ടീവ് ഓഫീസര്‍ എ വി ധര്‍മ്മ റെഡ്ഡിയാണ് ദമ്പതികളില്‍ നിന്ന് ഡിഡി ഏറ്റുവാങ്ങിയത്.

പുതുതായി പണികഴിപ്പിച്ച ശ്രീ പത്മാവതി റെസ്റ്റ് ഹൗസിന് പാത്രങ്ങളും ഫര്‍ണിച്ചറുകളും വാങ്ങാന്‍ 87 ലക്ഷം രൂപയും എസ് വി അന്നദാനം പ്രസാദം ട്രസ്റ്റിന് 15 ലക്ഷം രൂപയും നല്‍കിയ തുകയില്‍ നിന്ന് ചെലവഴിക്കണമെന്ന് അവര്‍ ഇഒയോട് ആവശ്യപ്പെട്ടിരുന്നു. കുട്ടികളോടൊപ്പമാണ് ദമ്പതികള്‍ തിരുമലയില്‍ ദര്‍ശനം നടത്തിയത്. 'ലക്ഷ്മി മരം' എന്ന പുണ്യവൃക്ഷവുമായി ബന്ധപ്പെട്ട ആചാരങ്ങളും അനുഷ്ഠാനങ്ങളും പാലിച്ച് അവര്‍ പൂജ നടത്തുകയും ചെയ്തിരുന്നു. സങ്കുമിട്ട കോട്ടേജസ് പ്രദേശത്താണ് ലക്ഷ്മി മരം സ്ഥിതി ചെയ്യുന്നത്.
Published by:Amal Surendran
First published: