• HOME
  • »
  • NEWS
  • »
  • india
  • »
  • Hanuman Chalisa| മുസ്ലിം യുവാക്കൾ ക്ഷേത്രത്തിന് ലൗഡ് സ്പീക്കർ സംഭാവന നൽകി; ഹനുമാൻ ചാലിസ എല്ലാവർക്കും കേൾക്കാൻ

Hanuman Chalisa| മുസ്ലിം യുവാക്കൾ ക്ഷേത്രത്തിന് ലൗഡ് സ്പീക്കർ സംഭാവന നൽകി; ഹനുമാൻ ചാലിസ എല്ലാവർക്കും കേൾക്കാൻ

പ്രദേശത്തെ മുസ്ലിം സമൂഹം വളരെക്കാലമായി ക്ഷേത്രപരിസരം പരിപാലിക്കുന്നുണ്ടെന്ന് ക്ഷേത്രഭാരവാഹികൾ പറഞ്ഞു

  • Share this:
    മുംബൈ: പ്രഭാത കീർത്തനങ്ങളും ഹനുമാൻ ചാലിസയും വായിക്കാൻ ക്ഷേത്രത്തിൽ ഉച്ചഭാഷിണി ഇല്ലെന്നറിഞ്ഞതിനെ തുടർന്ന് ഒരു കൂട്ടം മുസ്ലിം യുവാക്കൾ ക്ഷേത്രത്തിന് ലൗഡ് സ്പീക്കർ സംഭാവനയായി നൽകി. മഹാരാഷ്ട്രയിലെ സംഗ്ലിയിലാണ് സംഭവം. സാംഗ്ലി നഗരത്തിലെ ഹനുമാൻ നഗറിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ക്ഷേത്രമാണ് മഹാരുദ്ര ഹനുമാൻ മന്ദിർ. പ്രദേശത്തെ മുസ്ലിം സമൂഹം വളരെക്കാലമായി ക്ഷേത്രപരിസരം പരിപാലിക്കുന്നുണ്ടെന്ന് ക്ഷേത്രഭാരവാഹികൾ പറഞ്ഞു.
    ഇപ്പോൾ 60-നും 70-നും ഇടയിൽ പ്രായമുള്ള ചില പുരുഷന്മാർ ചെറുപ്പത്തിൽത്തന്നെ ഇവിടെ വൃക്ഷത്തൈകൾ നടത്തിയിരുന്നു. ഇപ്പോൾ തൈകൾ മുഴുവൻ വളർന്നു മരങ്ങളായി. ക്ഷേത്രത്തിലേക്ക് ഉച്ചഭാഷിണി സംഭാവന ചെയ്യുമ്പോൾ ഇവരിൽ ചിലരും ഒപ്പമുണ്ടായിരുന്നു.

    Also Read- രാമക്ഷേത്രത്തിനായി 90 ലക്ഷം വിലവരുന്ന ഭൂമി നൽകുമെന്ന് മുസ്ലിം കുടുംബം

    ക്ഷേത്ര അധികാരികളുമായി സംസാരിച്ചതിന് ശേഷം ഒരു ഉച്ചഭാഷിണി ആവശ്യമാണെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. മതം ഉപയോഗിച്ച് രാഷ്ട്രീയക്കാർ മുസ്ലിം യുവാക്കളെ അനാവശ്യമായി മുതലെടുക്കുന്നില്ലെന്ന് ഉറപ്പാക്കാൻ മുസ്ലിം യുവ പരിഷത്ത് ആരംഭിച്ച അയൂബ് പത്താൻ പറഞ്ഞു. “എന്റെ മതവിഭാഗത്തിൽ നിന്നുള്ള പലരും സഹായിക്കാൻ മുന്നോട്ടു വന്നു. ഒരു ചെറിയ ഓഡിയോ പ്ലെയറിലൂടെ രാവിലെയുള്ള പ്രാർത്ഥനകൾ കേട്ട് വളർന്നവരാണ് നമ്മളിൽ പലരും. ഹിന്ദു സമൂഹത്തിലെ പലർക്കും നമ്മുടെ വാങ്കുവിളിയും ഇഷ്ടമാണ്. ശബ്ദം പരിധിക്കുള്ളിലാണെങ്കിൽ ക്ഷേത്രങ്ങളിലോ മുസ്ലിം പള്ളികളിലോ ഉച്ചഭാഷിണി സ്ഥാപിക്കുന്നതിൽ വിരോധമില്ല. പ്രാർത്ഥനകൾ മനസ്സിനെ ശാന്തമാക്കുന്നു, ”അദ്ദേഹം പറഞ്ഞു.

    Also Read- Shawarma | ഷവര്‍മ പശ്ചാത്യ ഭക്ഷണം; ദയവായി കഴിക്കരുത്; അഭ്യര്‍ഥനയുമായി തമിഴ്‌നാട് ആരോഗ്യമന്ത്രി

    മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) തലവൻ രാജ് താക്കറെ പള്ളികളിൽ നിന്ന് ഉച്ചഭാഷിണികൾ നീക്കം ചെയ്യണമെന്ന് അന്ത്യശാസനം നൽകുകയും പള്ളികൾക്ക് മുന്നിൽ ഹനുമാൻ ചാലിസ വായിക്കാൻ എംഎൻഎസ് പ്രവർത്തകരോട് ആവശ്യപ്പെടുകയും ചെയ്തതോടെ എംഎൻഎസ് പ്രവർത്തകരെ ഷർബത്തും ഷീർ കുർമയും നൽകി സ്വീകരിക്കാൻ പത്താന്റെ സംഘടന തീരുമാനിച്ചു.

    English Summary: Some Muslim youths of Sangli donated a loudspeaker to a Hanuman temple after they learnt that the temple did not have a loudspeaker to play the morning prayers and Hanuman Chalisa. Maharudra Hanuman mandir is a small temple located at Hanuman Nagar in Sangli city. The temple authorities said the local Muslim community has taking care of the temple premises for a long time.
    Published by:Rajesh V
    First published: