ഇന്റർഫേസ് /വാർത്ത /India / യുപിയിലെ ക്ഷേത്രത്തിൽ മുസ്ലീങ്ങൾക്ക് പ്രവേശനം നിരോധിച്ചു; ഹിന്ദുക്കൾക്ക് ഡ്രസ് കോഡ്

യുപിയിലെ ക്ഷേത്രത്തിൽ മുസ്ലീങ്ങൾക്ക് പ്രവേശനം നിരോധിച്ചു; ഹിന്ദുക്കൾക്ക് ഡ്രസ് കോഡ്

ഉത്തർപ്രദേശിലെ അലിഗഡിലുള്ള അതിപുരാതനമായ ഹനുമാൻ ക്ഷേത്രമാണ് പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്

ഉത്തർപ്രദേശിലെ അലിഗഡിലുള്ള അതിപുരാതനമായ ഹനുമാൻ ക്ഷേത്രമാണ് പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്

ഉത്തർപ്രദേശിലെ അലിഗഡിലുള്ള അതിപുരാതനമായ ഹനുമാൻ ക്ഷേത്രമാണ് പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്

  • Share this:

ഉത്തർപ്രദേശിലെ അലിഗഡിലുള്ള അതിപുരാതനമായ ഹനുമാൻ ക്ഷേത്രത്തിൽ മുസ്ലീങ്ങളുടെ പ്രവേശനം നിരോധിക്കുകയും ഹിന്ദു ഭക്തർക്ക് ഡ്രസ് കോഡ് ഏർപ്പെടുത്തുകയും ചെയ്തുള്ള മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചതായി റിപ്പോർട്ട്. ഗിൽഹാരി ഹനുമാൻ ക്ഷേത്രം എന്നറിയപ്പെടുന്ന അചൽതലാബ് പ്രദേശത്തെ ക്ഷേത്രത്തിന് പുറത്താണ് മുസ്ലീങ്ങൾക്ക് ആരാധനാലയത്തിനുള്ളിൽ പ്രവേശനമില്ലെന്ന പോസ്റ്ററുകൾ സ്ഥാപിച്ചത്. ഹൈന്ദവ വിശ്വാസികൾക്കുള്ള ഡ്രസ് കോഡിൽ പറയുന്നത് കീറിയ ഫാഷനിലുള്ള ജീൻസും നീളം കുറഞ്ഞ വസ്ത്രങ്ങളും ധരിച്ച് ക്ഷേത്രത്തിൽ പ്രവേശിക്കരുതെന്നാണ്.

Also read-2000 രൂപ നോട്ട് പിന്‍വലിച്ചു; സെപ്റ്റംബര്‍ 30 വരെ മാറ്റിയെടുക്കാം

മതപരമായ ആരാധനകൾ നടക്കുന്ന സ്ഥലത്ത് ഇത്തരം വസ്ത്രങ്ങൾ ധരിക്കുന്നത് ഭക്തരുടെ ശ്രദ്ധ തിരിക്കുമെന്നും അനാദരവാണെന്നും ക്ഷേത്രമഹന്ത് കൗശൽ നാഥ് പറഞ്ഞു. ആളുകൾ മാന്യമായി വസ്ത്രം ധരിച്ച് ക്ഷേത്രത്തിൽ വരണമെന്നും അവർക്ക് പുറത്ത് എന്തും ധരിക്കാമെന്നും കൗശൽ നാഥ് പറഞ്ഞു. മുസ്ലീങ്ങൾക്ക് പ്രവേശനം നിരോധിച്ചത് സംബന്ധിച്ച ചോദ്യത്തിന് അവർക്ക് ആരാധന നടത്താൻ താൽപ്പര്യമില്ലെങ്കിൽ ക്ഷേത്രത്തിൽ വരുന്നതിന്റെ അർത്ഥമെന്താണ് എന്നും കൗശൽ നാഥ് ചോദിച്ചു.

First published:

Tags: Hindu, Muslims, Temple, Uttar Pradesh