നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • കശ്മീരി പണ്ഡിറ്റ് സ്ത്രീകളുടെ അന്ത്യകർമ്മങ്ങൾ ചെയ്ത് കുൽഗാമിലെ മുസ്ലിങ്ങൾ

    കശ്മീരി പണ്ഡിറ്റ് സ്ത്രീകളുടെ അന്ത്യകർമ്മങ്ങൾ ചെയ്ത് കുൽഗാമിലെ മുസ്ലിങ്ങൾ

    കോവിഡ് മഹാമാരി കാരണം ആളുകൾക്ക് മരണപ്പെട്ടവരുടെ അന്ത്യകർമ്മങ്ങളും മറ്റും നടത്താൻ പലപ്പോഴും പ്രയാസങ്ങൾ നേരിടേണ്ടി വരാറുണ്ട്.

    The local Muslim community came forward to help the families in performing the last rites.

    The local Muslim community came forward to help the families in performing the last rites.

    • Share this:
      #സഹൂർ റസ്വി

      കുൽഗാം: കശ്മീർ താഴ്വരയിൽ മുസ്ലിങ്ങൾക്കും കശ്മീരി പണ്ഡിറ്റ് വിഭാഗത്തിൽപ്പെട്ട ആളുകൾക്കും ഇടയിൽ പലപ്പോഴും പല ഭിന്നിപ്പുകളും രൂപപ്പെട്ടിട്ടുണ്ടെങ്കിലും അവർക്കിടയിലെ സാഹോദര്യം നഷ്ടപ്പെട്ടിട്ടില്ല എന്ന് തെളിയിക്കുന്ന ഒരു സംഭവമാണ് ഈ അടുത്ത് അരങ്ങേറിയത്. സൗത്ത് കശ്മീരിലെ കുൽഗാം ജില്ലയിൽ മരണമടഞ്ഞ രണ്ട് കശ്മീരി പണ്ഡിറ്റ് വിഭാഗത്തിൽപ്പെട്ട സ്ത്രീകളുടെ അന്ത്യകർമ്മങ്ങൾ രണ്ട് സമുദായാംഗങ്ങളും സംയുക്തമായിട്ടാണ് നടത്തിയത്.

      ബദ്രിനാഥന്റെ ഭാര്യയായ ചാന്ദ് റാണി(80), ജാൻകിനാഥിന്റെ ഭാര്യ കൗശാലി (83) എന്നീ കശ്മീരി പണ്ഡിറ്റ് സ്ത്രീകളുടെ മരണവാർത്ത അറിഞ്ഞയുടനെ തന്നെ പ്രദേശത്തെ മുസ്ലിം സമുദായത്തിലെ അംഗങ്ങൾ അന്ത്യ കർമ്മങ്ങൾ ചെയ്യാൻ മുന്നിട്ടിറങ്ങി വരികയായിരുന്നു.

      'നമ്മളിപ്പോഴും ക്യൂബൻ മികവൊക്കെ തളളി അത്ഭുതമരുന്ന് വരുന്നതും കാത്തിരിപ്പാണ്'; സന്ദീപ് ജി വാര്യർ

      മൃതദേഹം കത്തിക്കാനുള്ള ചിതയൊരുക്കുന്നത് മുതൽ സംസ്കരിക്കുന്ന സ്ഥലത്തേക്കുള്ള മൺകലം എത്തിക്കുന്ന ഉത്തരവാദിത്തം വരെ ചെയ്തത് മുസ്ലിങ്ങളാണെന്ന് പ്രദേശവാസിയായ ഗുലാം മുഹ്യൂദ്ദീൻ ഷാ പറഞ്ഞു. രണ്ട് മൃതദേഹങ്ങളും വിലാപയാത്രയായി കൊണ്ടുപോയതും മുസ്ലിങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

      കശ്മീരി മുസ്ലിങ്ങളും കശ്മീരി പണ്ഡിറ്റുകളും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണെന്നും ഇരു വിഭാഗങ്ങൾക്കുമിടയിലെ ആത്മബന്ധം സാർവ്വകാലികമാണെന്നും രമേശ് കുമാർ എന്ന കശ്മീരി പണ്ഡിറ്റ് യുവാവ് വികാരാധീനനായി പറഞ്ഞു. ഇത്തരം പ്രവർത്തങ്ങൾ ഇരുസമൂഹങ്ങൾക്കും ഇടയിലെ സൗഹാർദ്ദത്തിന്റെ മികച്ച ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

      റിപ്പോർട്ടുകൾ പ്രകാരം രണ്ട് മൃതദേഹങ്ങളുടെയും അവസാന കർമങ്ങൾ ശ്മശാനത്തിൽ വെച്ച് ബന്ധുക്കളാണ് നടത്തിയത്. എന്നാൽ, അതിനുള്ള പൂർണ ഒരുക്കങ്ങളും നടത്തിയത് പ്രദേശത്തെ മുസ്ലിങ്ങളായിരുന്നു. ഇത് രണ്ട് വിഭാഗങ്ങൾക്കിടയിലും മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കുന്നതാണ്.

      ക്യൂബ പതിറ്റാണ്ടുകൾക്ക് ശേഷം കണ്ട ഏറ്റവും വലിയ പ്രതിഷേധം; കോവിഡ് പ്രതിരോധത്തിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് ആക്ഷേപം

      കോവിഡ് മഹാമാരി കാരണം ആളുകൾക്ക് മരണപ്പെട്ടവരുടെ അന്ത്യകർമ്മങ്ങളും മറ്റും നടത്താൻ പലപ്പോഴും പ്രയാസങ്ങൾ നേരിടേണ്ടി വരാറുണ്ട്. ഇതിനു പുറമെ സംസ്കാര ചടങ്ങളുകൾ നടത്തുന്നതിനും ആളുകളെ പങ്കെടുപ്പിക്കുന്നതിനും സർക്കാർ ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

      സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവർത്തികളും, വാക്സിൻ വിതരണവും നടന്ന് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞദിവസം ജമ്മു കശ്മീരിൽ കോവിഡ് വാക്സിൻ വിതരണം ചെയ്യാൻ വേണ്ടി നദി മുറിച്ചുകടന്ന് പോകുന്ന ആരോഗ്യ പ്രവർത്തകരുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു.

      രജൗരി ജില്ലയിലെ ഉൾഗ്രാമങ്ങളിൽ താമസിക്കുന്ന ആളുകൾക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നടത്താൻ മുട്ടോളം വരുന്ന വെള്ളത്തിലൂടെ നടന്നു നീങ്ങുന്ന ആരോഗ്യ പ്രവർത്തകരെയാണ് വൈറലായി മാറിയ വീഡിയോയിൽ കാണിക്കുന്നത്. രജൗരിയിലെ ട്രല്ലാ ആരോഗ്യകേന്ദ്രത്തിന്റെ ചുമതലയുള്ള ഡോ. ഇറം യസ്മീനാണ് സംഭവത്തിന്റെ വീഡിയോ ആദ്യം സമൂഹമാധ്യമങ്ങളിൽ പങ്കു വെച്ചിരിക്കുന്നത്. ട്രല്ല ഗ്രാമത്തിൽ വീടുവീടാന്തരം കയറി വാക്സിൻ കുത്തിവെപ്പ് നൽകാൻ വേണ്ടിയാണ് ആരോഗ്യപ്രവർത്തകർ പുഴ മുറിച്ചു കടന്നത്.
      Published by:Joys Joy
      First published: