• HOME
  • »
  • NEWS
  • »
  • india
  • »
  • മുസ്ലീങ്ങൾ ഒരിക്കലും ബിജെപിക്ക് വോട്ട് ചെയ്യില്ല; ഗോഡ്സെയെ ആരാധിക്കുന്നവരെ അവർ വിശ്വസിക്കില്ല: സമാജ്‌വാദി പാര്‍ട്ടി എംഎല്‍എ

മുസ്ലീങ്ങൾ ഒരിക്കലും ബിജെപിക്ക് വോട്ട് ചെയ്യില്ല; ഗോഡ്സെയെ ആരാധിക്കുന്നവരെ അവർ വിശ്വസിക്കില്ല: സമാജ്‌വാദി പാര്‍ട്ടി എംഎല്‍എ

മുസ്ലീങ്ങളെ തങ്ങളോട് അടുപ്പിക്കാൻ ആർഎസ്എസ് ശ്രമിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിനാണ് എംഎൽഎ ബിജെപിക്കും ആർഎസ്എസ്സിനും എതിരെ വിമർശനം ഉന്നയിച്ചത്.

  • Share this:
മുസ്ലീങ്ങൾക്ക് ഒരിക്കലും ബിജെപിക്ക് വോട്ട് ചെയ്യാൻ കഴിയില്ലെന്ന് സമാജ് വാദി പാർട്ടിയുടെ സംഭാൽ എംഎൽഎ ഇഖ്ബാൽ മെഹ്മൂദ് വ്യാഴാഴ്ച പറഞ്ഞു. മഹാത്മാ ഗാന്ധിയെ വെടിവെച്ചു കൊന്ന നാഥുറാം ഗോഡ്സെയെ ആരാധിക്കുന്ന ആളുകളെ ഒരിക്കലും അവർക്ക് വിശ്വസിക്കാൻ കഴിയില്ല, അതിനാൽ ബിജെപിക്ക് ഒരിക്കലും വോട്ട് ചെയ്യാൻ മുസ്ലീങ്ങൾക്ക് കഴിയില്ല എന്നായിരുന്നു ഇഖ്ബാലിൻ്റെ പരാമർശം. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു പരാമർശം.

ബിജെപി നേതാക്കൾ അടുത്തിടെ ലഖ്നൗവിൽ വെച്ച് പഷ്മാന്ത മുസ്ലീങ്ങളെ കണ്ട് ചർച്ച നടത്തിയിരുന്നു. മുസ്ലീങ്ങൾ കൂടുതലായി ബിജെപിയോട് അടുക്കാനും ബിജെപിയിലേക്ക് പോകാനും ഇത് കാരണമാകുമോ എന്ന് ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോൾ, മുസ്ലീങ്ങളെ സഹായിക്കുന്ന പാർട്ടിയല്ല ബിജെപി എന്നും മുസ്ലീങ്ങളെ ബുദ്ധിമുട്ടിക്കുന്ന പാർട്ടിയാണ് ബിജെപി എന്നുമായിരുന്നു മറുപടി.

മുസ്ലീങ്ങളെ തങ്ങളോട് അടുപ്പിക്കാൻ ആർഎസ്എസ് ശ്രമിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിനാണ് എംഎൽഎ ബിജെപിക്കും ആർഎസ്എസ്സിനും എതിരെ വിമർശനം ഉന്നയിച്ചത്. “ഒരു യഥാർത്ഥ മുസ്ലീമിന് ഒരിക്കലും ബിജെപിക്ക് വോട്ട് ചെയ്യാൻ കഴിയില്ല. ബിജെപിക്കും ആർഎസ്എസ്സിനും ഒരിക്കലും മുസ്ലീങ്ങളുടേത് ആയി മാറാൻ കഴിയില്ല എന്നതാണ് ഇതിന് കാരണം. മഹാത്മാ ഗാന്ധിയുടെ ഘാതകനായ ഗോഡ്സെയെ ആരാധിക്കുന്ന ആളുകളെ മുസ്ലീങ്ങൾക്ക് ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല,” ഇഖ്ബാൽ പറഞ്ഞു. ആർഎസ്എസ് മുസ്ലീം അനുകൂല ആശയം പിന്തുടരുന്ന സംഘടനയല്ലെന്നും കടുത്ത മുസ്ലീം വിരുദ്ധതയാണ് അവർക്കുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപിയെ വിമർശിക്കുന്നതിനു പുറമേ ഹൈദരാബാദിൽ നിന്നുള്ള എംപിയായ അസദുദ്ദീൻ ഒവൈസിയേയും ഇഖ്ബാൽ കുറ്റപ്പെടുത്തി. ഒവൈസി നേതൃത്വം നൽകുന്ന മജ്‌ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ പാർട്ടി ബിജെപിയുടെ ബി ടീമായി പ്രവർത്തിക്കുന്നു എന്നായിരുന്നു കുറ്റപ്പെടുത്തൽ. ഉത്തർ പ്രദേശിലേത് ഉൾപ്പെടെ രാജ്യത്തിൻ്റെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ ഒവൈസിയുടെ പാർട്ടി മത്സരിച്ചത് അതാത് സ്ഥലങ്ങളിലെ മുസ്ലീം വോട്ടുകളിൽ ഭിന്നിപ്പുണ്ടാക്കി എന്ന പൊതു വിലയിരുത്തൽ ഉണ്ട്. ഇത് അതാത് തിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് ഗുണം ചെയ്യുന്നതായും പലരും നിരീക്ഷിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് സംഭാൽ എംഎൽഎ ഒവൈസിക്കെതിരെ വിമർശനവുമായി രംഗത്തെത്തിയത്.

Also read : ബിൽക്കിസ് ബാനു കേസ്: പ്രതികളെ വിട്ടയച്ചത് ചോദ്യം ചെയ്തുള്ള പുതിയ ഹർജി കേൾക്കാൻ സുപ്രീം കോടതി

യുപിയിലെ മറ്റൊരു പ്രമുഖ കക്ഷിയായ ബഹുജൻ സമാജ് പാർട്ടി നേതാവ് മായാവതിക്ക് എതിരെയും ഇഖ്ബാൽ വിമർശനം ഉന്നയിച്ചു. സിബിഐ, ഇഡി എന്നിവ പോലുള്ള കേന്ദ്ര അന്വേഷണ ഏജൻസികളെ മായാവതിക്ക് ഭയമാണെന്നും ഇക്കാരണത്താലാണ് അവർ ബിജെപിക്ക് എതിരെ ഒരിക്കലും പ്രതികരിക്കാത്തതെന്നുമായിരുന്നു ഇഖ്ബാലിൻ്റെ വിമർശനം. ബിജെപിക്ക് എതിരെ പൊരുതുന്ന ഏക പാർട്ടി സമാജ് വാദി പാർട്ടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

Also read : 'ഇത് 21-ാം നൂറ്റാണ്ട്; വിദ്വേഷ പ്രസംഗം നടത്തുന്നവർക്കെതിരെ മതം നോക്കാതെ നടപടി വേണം': സുപ്രീം കോടതി

അടുത്തിടെ, സമാജ് വാദി പാർട്ടി സ്ഥാപകനായ മുലായം സിംഗ് മരിച്ചപ്പോൾ അദ്ദേഹത്തിന് ഭാരത രത്ന നൽകണം എന്ന് ഇഖ്ബാൽ ആവശ്യപ്പെട്ടിരുന്നു. എല്ലാവരും ഇഷ്ടപ്പെട്ടിരുന്ന നേതാവായിരുന്നു മുലായം എന്നും അതിനാൽ അദ്ദേഹത്തിന് രാജ്യം ഭാരത രത്ന നൽകി ആദരിക്കണം എന്നുമായിരുന്നു ഇഖ്ബാൽ മെഹ്മൂദിൻ്റെ ആവശ്യം.
Published by:Amal Surendran
First published: