ന്യൂഡൽഹി : മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയിൽ. കേന്ദ്രനിയമ മന്ത്രി രവിശങ്കർ പ്രസാദ് ബില്‍ അവതരിപ്പിക്കും. എന്നാൽ ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണം എന്ന നിലപാടിലാണ് പ്രതിപക്ഷം. ഇതുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ പ്രമേയവും സഭ ഇന്ന് പരിഗണിക്കുന്നുണ്ട്.
മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിക്കൊണ്ടുള്ള ബില്‍ ലോക്സഭ നേരത്തെ പാസാക്കിയിരുന്നു. എന്നാൽ പ്രതിപക്ഷ ബഹളത്തെ തുടർന്ന് രാജ്യസഭയിൽ പാസാക്കാൻ കഴിഞ്ഞിരുന്നില്ല. ആ സാഹചര്യത്തിലാണ് ബിൽ വീണ്ടും അവതരിപ്പിക്കാനുള്ള നീക്കം. കഴിഞ്ഞവർഷം രാജ്യസഭയിൽ അവതരിപ്പിച്ച മുത്തലാഖ് ബിൽ പിൻവലിക്കാതെയാണ് നിലവിലുള്ള ഓർഡിനൻസിന് പകരമുള്ള ബിൽ അവതരിപ്പിക്കുന്നത്. പഴയ ബിൽ പിൻവലിക്കാതെ പുതിയത് അവതരിപ്പിക്കുന്നതിനെയാണ് പ്രതിപക്ഷം എതിർക്കുന്നത്.
ലോക്സഭയിലെ പോലെ അണ്ണാ ഡിഎംകെ ഇന്നത്തെ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിൽക്കുമെന്നാണ് സൂചന. ടി.ആർ എ സും വോട്ടെടുപ്പ് ബഹിഷ്ക്കരിച്ചേക്കും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.