'നിങ്ങൾ ഇഷ്ട്ടപ്പെടാത്ത ഒരു കാര്യം എന്റെ മകൾ ചെയ്തു': RSS ചടങ്ങിൽ എച്ച്സിഎൽ ചെയർമാൻ ശിവ് നാടാർ

സ്വകാര്യ മേഖലകൾ, ജനങ്ങൾ, എൻജിഒകൾ തുടങ്ങിയവയെല്ലാം തന്നെ വെല്ലുവിളികൾ ഏറ്റെടുക്കാൻ സന്നദ്ധരാകണം

news18
Updated: October 8, 2019, 1:56 PM IST
'നിങ്ങൾ ഇഷ്ട്ടപ്പെടാത്ത ഒരു കാര്യം എന്റെ മകൾ ചെയ്തു': RSS ചടങ്ങിൽ എച്ച്സിഎൽ ചെയർമാൻ ശിവ് നാടാർ
ShivNadarGetty
  • News18
  • Last Updated: October 8, 2019, 1:56 PM IST
  • Share this:
നാഗ്പുർ: രാജ്യം ഇപ്പോൾ നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും നേരിടാൻ എല്ലാവരും പങ്കു ചേരണമെന്നും എച്ച്സിഎൽ ചെയർമാൻ ശിവ് നാടാർ. അടുത്തഘട്ടത്തിലേക്ക് രാജ്യത്തെ എത്തിക്കാൻ സർക്കാരിന് മാത്രമായി കഴിയില്ലെന്ന് പറഞ്ഞുകൊണ്ടാണ് എല്ലാവരും ഇതിനായി ഒത്തുചേരാൻ അദ്ദേഹം ആവശ്യപ്പെട്ടത്. മഹാരാഷ്ട്രയിലെ നാഗ്പുരിൽ നടക്കുന്ന ആർഎസ്എസിന്റെ വിജയദശമി ചടങ്ങ് അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നാടാര്‍. ചടങ്ങിലെ മുഖ്യാതിഥികളിലൊരാൾ കൂടിയായിരുന്നു ഇദ്ദേഹം.

Also Read-ആർട്ടിക്കിൾ 370 റദ്ദാക്കൽ: മോദിയെയും അമിത് ഷായെയും അഭിനന്ദിച്ച് മോഹൻ ഭാഗവത്

സ്വകാര്യ മേഖലകൾ, ജനങ്ങൾ, എൻജിഒകൾ തുടങ്ങിയവയെല്ലാം തന്നെ വെല്ലുവിളികൾ ഏറ്റെടുക്കാൻ സന്നദ്ധരാകണമെന്ന് എച്ച്സിഎൽ ചെയര്‍മാൻ ആവശ്യപ്പെട്ടു. ശിവ്നാടാര്‍ ഫൗണ്ടേഷന്‍ മുൻകൈ എടുക്കുന്ന 'ശിക്ഷ'യിലൂടെ കണ്ടെത്തിയ അമ്പരപ്പിക്കുന്ന ചില സ്ഥിതിവിവരക്കണക്കുകളാണ് ചടങ്ങിൽ നാടാർ പ്രധാനമായും അവതരിപ്പിച്ചത്. കുട്ടികളില്‍ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യം വച്ചുള്ള പദ്ധതിയായിരുന്നു ശിക്ഷ.

ശിക്ഷാ ടീം അംഗങ്ങൾ നടത്തിയ ഒരു പഠനത്തിൽ യുപിയിൽ അഞ്ച് വയസിൽ താഴെയുള്ള 46 ശതമാനം കുട്ടികളും പോഷകാഹരക്കുറവ് മൂലം വളർച്ച മുരടിച്ചു പോകുന്ന അവസ്ഥയിലാണെന്ന് കണ്ടെത്തിയിരുന്നു. ഇത് തലച്ചോറ് ചുരുങ്ങുന്നതിനും മാനസിക ശേഷി കുറച്ച് പഠനവൈകല്യത്തിനും ഇടയാക്കുന്നുവെന്നും നാടാർ വ്യക്തമാക്കി. നിങ്ങൾക്കിഷ്ടപ്പെടാത്ത ഒരു കാര്യം എന്‍റെ മകള്‍ ചെയ്തു എന്ന മുഖവുരയോടെ 'ശിക്ഷ'പ്രോജക്റ്റിൽ പ്രവർത്തിച്ച തന്റെ മകള്‍ നടപ്പിലാക്കിയ ഒരു കാര്യവും നാടാർ ആർഎസ്എസ് ചടങ്ങിൽ വിവരിച്ചു.. ശരീരത്തിന് ആവശ്യമായ പോഷകം ലഭിക്കാൻ ഈ കുട്ടികളോട് ചിക്കൻ കഴിക്കാൻ തന്റെ മകൾ ആവശ്യപ്പെട്ടുവെന്നാണ് അദ്ദേഹം പറഞ്ഞത്. ‌‌

Also Read-അഭിപ്രായ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കണം: സംസ്കാരിക പ്രവർത്തകർക്കെതിരെ കേസെടുത്തതിൽ പ്രധാനമന്ത്രിക്ക് കത്തെഴുതി തരൂർ

കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന ഒരു കുടുംബത്തിന്റെ ശരാശരി മാസവരുമാനം 6400 രൂപ മാത്രമാണെന്നും തന്റെ ടീമംഗങ്ങൾ കണ്ടെത്തിയതായി നാടാർ പറയുന്നു. അഞ്ചംഗങ്ങളുള്ള ഒരു കുടുംബം ആണെങ്കിൽ ഒരാളുടെ ചിലവിന് പ്രതിമാസം 1300 രൂപയിൽ താഴെ മാത്രം. കൃഷിക്കുപരിയായുള്ള അതിജീവന മാർഗങ്ങൾ ഗ്രാമീണ മേഖലയില്‍ വളരെ കുറവാണെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

നാടാറിനെ കൂടാതെ രത്തൻ ടാറ്റ, രാഹുൽ ബജാജ്, അസീം പ്രേംജി തുടങ്ങി ഇന്ത്യയിലെ വ്യാവസായിക രംഗത്തെ പ്രമുഖർ ആർഎസ്എസ് ചടങ്ങിൽ മുഖ്യാതിഥികളായിരുന്നു.

First published: October 8, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading