• HOME
  • »
  • NEWS
  • »
  • india
  • »
  • Congress | എന്‍റെ രാജിക്കത്ത് സോണിയാ ഗാന്ധിയുടെ പക്കൽ; മുഖ്യമന്ത്രിയെ മാറ്റണമെങ്കില്‍ മാറ്റിയിരിക്കും: അശോക് ഗെലോട്ട്

Congress | എന്‍റെ രാജിക്കത്ത് സോണിയാ ഗാന്ധിയുടെ പക്കൽ; മുഖ്യമന്ത്രിയെ മാറ്റണമെങ്കില്‍ മാറ്റിയിരിക്കും: അശോക് ഗെലോട്ട്

മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് വ്യാഴാഴ്ച സോണിയാ ഗാന്ധിയെ സന്ദര്‍ശിച്ചതിന് പിന്നാലെ രാജസ്ഥാനില്‍ മുഖ്യമന്ത്രിയെ മാറ്റിയേക്കും എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു. 

  • Last Updated :
  • Share this:
    എന്‍റെ രാജിക്കത്ത് സോണിയാ ഗാന്ധിയുടെ പക്കൽ സ്ഥിരമായിട്ടുണ്ടെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി (Rajasthan Chief Minister)  അശോക് ഗെലോട്ട് (Ashok Gehlot ). സംസ്ഥാനത്ത് മുഖ്യമന്ത്രിയെ മാറ്റേണ്ട സ്ഥിതിയുണ്ടെങ്കില്‍ ഒരു സൂചനയ്ക്ക് പോലും ഇട നല്‍കാതെ മാറ്റിയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. "കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജസ്ഥാൻ മുഖ്യമന്ത്രിയെ മാറ്റുന്നതിനെ കുറിച്ച് ചർച്ച നടക്കുന്നുണ്ട്. ഇത് ശരിയല്ല," ഭരണത്തെ ബാധിക്കുന്ന തരത്തിലുള്ള ഇത്തരം കിംവദന്തികള്‍ക്ക് ചെവികൊടുക്കരുതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് (Sachin Pilot) വ്യാഴാഴ്ച സോണിയാ ഗാന്ധിയെ സന്ദര്‍ശിച്ചതിന് പിന്നാലെ രാജസ്ഥാനില്‍ മുഖ്യമന്ത്രിയെ മാറ്റിയേക്കും എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു. രണ്ടാഴ്ചയ്ക്കിടെ പാർട്ടി നേതൃത്വവുമായി സച്ചിൻ പൈലറ്റ് നടത്തുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്.

    കോണ്‍ഗ്രസിന്‍റെ നിലവിലെ അവസ്ഥ രാജ്യത്തെ ആകെ ആശങ്കപ്പെടുത്തുന്നതാണ്. കോണ്‍ഗ്രസിന് ഇതുവരെ വോട്ട് ചെയ്തിട്ടില്ലാത്ത സാധരാരണ വോട്ടര്‍മാര്‍ പോലും കോണ്‍ഗ്രസ് രാജ്യത്ത് ശക്തമായ പ്രതിപക്ഷമായി മാറണമെന്ന് ആഗ്രഹിക്കുന്നതായി അശോക് ഗെലോട്ട് പറഞ്ഞു.

    Also Read- പ്രിയങ്കയില്‍ നിന്ന് 2 കോടി രൂപയ്ക്ക് എം.എഫ് ഹുസൈന്‍റെ പെയിന്‍റിങ് വാങ്ങാന്‍ നിര്‍ബന്ധിച്ചെന്ന് Yes Bank സഹസ്ഥാപകന്‍ ഇഡിയോട്

    വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പുകൾക്കുള്ള പ്രചരണ തന്ത്രങ്ങൾ ചർച്ച ചെയ്യാൻ സോണിയ ഗാന്ധി ഏപ്രിൽ 20 ന് അശോക് ഗെലോട്ടുമായും ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലുമായും ചര്‍ച്ച നടത്തിയിരുന്നു. കോൺഗ്രസിന്റെ ദീർഘകാല തന്ത്രം രൂപപ്പെടുത്തുന്നതിന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ അവതരിപ്പിച്ച പദ്ധതി മറ്റ് നേതാക്കളുമായി ചർച്ച ചെയ്യുന്നതിന്‍റെ ഭാഗമായിരുന്നു ഈ കൂടിക്കാഴ്ച.

    മണിക്കൂറുകളോളം നീണ്ടുനിന്ന യോഗത്തിൽ രണ്ട് മുഖ്യമന്ത്രിമാരും അവരവരുടെ സംസ്ഥാനങ്ങൾക്കായുള്ള പദ്ധതികൾ അവതരിപ്പിക്കുകയും കൂടുതൽ നിർദ്ദേശങ്ങൾ നൽകാൻ പ്രശാന്ത് കിഷോറിനോട് ആവശ്യപ്പെടുകയും ചെയ്തു.

    അതേസമയം, രാജസ്ഥാനില്‍ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനായി സജീവമായ പങ്ക് വഹിക്കുന്നതിൽ അതീവ താൽപര്യം പ്രകടിപ്പിച്ച് പൈലറ്റ് ഏപ്രിൽ 21 ന് ഡൽഹിയിൽ സോണിയ ഗാന്ധിയെ കണ്ടിരുന്നു. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്നതായി പല റിപ്പോർട്ടുകളും ഊഹിക്കുമ്പോൾ, പാർട്ടി വാഗ്ദാനം ചെയ്യുന്ന ഏത് റോളും ഏറ്റെടുക്കാൻ താൻ തയ്യാറാണെന്ന് അദ്ദേഹം വീണ്ടും ആവർത്തിച്ചു.

    2020 ല്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ വിമര്‍ശിച്ചു സച്ചിന്‍ പൈലറ്റ് രംഗത്തുവന്നിരുന്നു. വിമതനീക്കം നടത്തി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഭരണ പ്രതിസന്ധി നേരിട്ടിരുന്നു. തുടര്‍ന്ന്  'വിമത നേതാക്കളുടെ' പരാതികൾ പ്രിയങ്ക ഗാന്ധി വദ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി കേൾക്കുമെന്ന് പാർട്ടി നേതൃത്വം ഉറപ്പുനൽകിയതിനെത്തുടർന്ന് പൈലറ്റ് തന്റെ വിമതം ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

    2018 ല്‍ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട മുഖ്യമന്ത്രി പദം തിരിച്ചുപിടിക്കാന്‍ സച്ചിന്‍ പൈലറ്റ് ശക്തമായ പ്രവര്‍ത്തനം നടത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനായിരുന്നിട്ടും  മുതിര്‍ന്ന നേതാക്കള്‍ ഉയര്‍ത്തിയ സമ്മര്‍ദം മൂലം അശോക് ഗെലോട്ടിനെ അന്ന് മുഖ്യമന്ത്രിയായി നേതൃത്വം പ്രഖ്യാപിക്കുകയായിരുന്നു.
    Published by:Arun krishna
    First published: