• HOME
  • »
  • NEWS
  • »
  • india
  • »
  • 'മകന് 18 വയസ് തികഞ്ഞു'; പെൺസുഹൃത്തിനൊപ്പമുള്ള മകന്റെ ചിത്രം പ്രചരിക്കുന്നതിൽ പ്രതികരിച്ച് മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിൻ

'മകന് 18 വയസ് തികഞ്ഞു'; പെൺസുഹൃത്തിനൊപ്പമുള്ള മകന്റെ ചിത്രം പ്രചരിക്കുന്നതിൽ പ്രതികരിച്ച് മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിൻ

നിരവധി പേരാണ് ഉദയനിധിയുടെ മറുപടിയെ പ്രശംസിച്ച് രം​ഗത്ത് എത്തിയത്

  • Share this:

    ചെന്നൈ: മകൻ ഇൻപനിധിയുടെയും പെൺസുഹൃത്തിന്റെയും സ്വകാര്യചിത്രങ്ങൾ സോഷ്യല്‍ മീഡിയയിൽ വൈറലായതിനു പിന്നാലെ ഉയർന്ന വിവാദങ്ങളോട് പ്രതികരിച്ച് തമിഴ്നാട് കായിക, യുവജനകാര്യ മന്ത്രിയും നടനും നിർമാതാവുമായ ഉദയനിധി സ്റ്റാലിൻ. ഇത്തരം ദൃശ്യങ്ങള്‍ പരക്കുന്നുണ്ടല്ലോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, തന്‍റെ മകന് 18 വയസ്സ് തികഞ്ഞുവെന്നും നിങ്ങൾ നിങ്ങളുടെ കാര്യം നോക്കൂവെന്നുമായിരുന്നു ഉദയനിധിയുടെ മറുപടി.

    പ്രായപൂർത്തിയായ ഒരാളുടെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടുന്നതിന് ചില പരിമിതികളുണ്ടെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനായ ഉദയനിധി പറഞ്ഞു. തനിക്കും ഭാര്യയ്ക്കും മകനുമിടയിൽ എന്താണ് ചർച്ച ചെയ്തതെന്ന് പുറച്ചുപറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

    Also Read- 1507 മീറ്റർ! ലോകത്തിലെ ഏറ്റവും നീളമേറിയ റെയിൽവേ പ്ലാറ്റ്‌ഫോം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

    നിരവധി പേരാണ് ഉദയനിധിയുടെ മറുപടിയെ പ്രശംസിച്ച് രം​ഗത്ത് എത്തിയത്. അതേസമയം, ചിത്രങ്ങള്‍ തമിഴ്നാട്ടിലെ പ്രതിപക്ഷ കക്ഷികള്‍ സമൂഹമാധ്യമങ്ങളിൽ വിഷയമാക്കുന്നുണ്ട്. ജനുവരിയിലാണ് ഇൻപനിധിയുടേയും പെൺസുഹൃത്തിന്റെയും ചിത്രങ്ങൾ പുറത്തുവന്നത്. ഇത് വൈറലാകുകയും വിവാദങ്ങൾ ഉയരുകയും ചെയ്തതോടെ മകനെ പിന്തുണച്ചുകൊണ്ട് ഉദയനിധിയുടെ ഭാര്യ കിരുതികയും രംഗത്തെത്തി. സ്നേഹിക്കാനും അത് പ്രകടിപ്പിക്കാനും മടിക്കേണ്ടതില്ല എന്നാണ് കിരുതിക ഉദയനിധി ട്വീറ്റ് ചെയ്തത്.

    Published by:Rajesh V
    First published: