ബംഗളൂരു : തന്റെ പ്രസ്താവന വളച്ചൊടിച്ചുവെന്ന് കർണാടക ബിജെപി അധ്യക്ഷൻ ബി.എസ്.യെദ്യൂരപ്പ. സാഹചര്യം ബിജെപിക്ക് അനുകൂലമാണെന്ന് മാത്രമാണ് താൻ ഉദ്ദേശിച്ചത് ഇത് കഴിഞ്ഞ കുറെ മാസങ്ങളായി താൻ പറഞ്ഞു വരുന്ന കാര്യം തന്നെയാണെന്നും യെദ്യൂരപ്പ വിശദീകരിക്കുന്നു.
Also Read-
ബലാകോട്ട് വ്യോമാക്രമണം: കർണാടകയിൽ ബിജെപിക്ക് സീറ്റ് കൂട്ടുമെന്ന് ബി.എസ്.യെദ്യൂരപ്പ'എന്റെ പ്രസ്താവന വളച്ചൊടിക്കപ്പെട്ടു.. നിലവിലെ സാഹചര്യം ബിജെപിക്ക് അനുകൂലമാണെന്നാണ് ഞാൻ പറഞ്ഞത്.. കുറച്ച് മാസങ്ങളായി ഇത് തന്നെയാണ് പറയുന്നതും.. ഇതാദ്യമായല്ല മോദിയുടെ നേതൃത്വത്തില്‍ കർണാടകയിൽ ബിജെപി 22 സീറ്റുകൾ വരെ നേടുമെന്ന് താൻ പറയുന്നത്'.. യെദ്യൂരപ്പ ട്വിറ്ററിൽ കുറിച്ചു.
ബലാൻകോട്ടിലെ വ്യോമാക്രമണം ഇന്ത്യയിൽ മോദി തരംഗം ഉയരാൻ ഇടയാക്കിയെന്നും ഇത് മൂലം വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കർണാടകയിൽ ബിജെപി 22 ലധികം സീറ്റുകൾ നേടുമെന്നും യെദ്യൂരപ്പ പറഞ്ഞിരുന്നു. ഏറെ വിവാദമായ ഈ പ്രസ്താവന പാകിസ്ഥാൻ അടക്കം ഏറ്റെടുത്തിരുന്നു. നിലവിലെ സംഘർഷ സാഹചര്യം ബിജെപി രാഷ്ട്രീയവ്തകരിക്കുകയാണെന്ന് നേരത്തെ തന്നെ പ്രതിപക്ഷം അടക്കം ആരോപണം ഉന്നയിച്ചിരുന്നു, ആ സാഹചര്യത്തിൽ ഇത്തരം ആരോപണങ്ങൾ ശരിവക്കുന്ന തരത്തിലുള്ള യെദ്യൂരപ്പയുടെ പ്രസ്താവന വിമർശനങ്ങൾ ഉയർത്തി. ഇതിനെ തുടർന്നാണ് വിശദീകരണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.