• HOME
 • »
 • NEWS
 • »
 • india
 • »
 • സുക്മ നക്‌സല്‍ ആക്രമണം; കണാതായ സൈനികന്‍ മാവോയിസ്റ്റ് കസ്റ്റഡിയിലെന്ന് സന്ദേശം

സുക്മ നക്‌സല്‍ ആക്രമണം; കണാതായ സൈനികന്‍ മാവോയിസ്റ്റ് കസ്റ്റഡിയിലെന്ന് സന്ദേശം

ഭര്‍ത്താവിനെ സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് പ്രധനമന്ത്രിയോടും കേന്ദ്ര ആഭ്യന്തരമന്ത്രിയോടും അഭ്യര്‍ത്ഥിച്ചുകൊണ്ട് കണാതായ സൈനികന്റെ ഭാര്യ രംഗത്തെത്തി

On Saturday, five personnel were reported dead and 12 were wounded in the second major attack in the Maoist-hit Bastar region in 10 days.

On Saturday, five personnel were reported dead and 12 were wounded in the second major attack in the Maoist-hit Bastar region in 10 days.

 • Last Updated :
 • Share this:
  റായ്പുര്‍: ബിജാപുര്‍-സുക്മ അതിര്‍ത്തിയില്‍ സുരക്ഷാ സേനയ്ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ കാണതായ സിആര്‍പിഎഫ് സൈനികന്‍ നക്‌സലുകളുടെ കസ്റ്റഡിയില്‍ ഉണ്ടെന്ന് സന്ദേശം. 35 കാരനായ കോണ്‍സ്റ്റബിള്‍ രാകേശ്വര്‍ മന്‍ഹാസ് സിങ്ങിനെയായിരുന്നു ശനിയാഴ്ച കാണാതായത്. സൈനികനുവേണ്ടി സുരക്ഷാ സേന തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. അതിനിടയിലാണ് മന്‍ഹാസ് മാവോയിസ്റ്റ് കോഡര്‍മാര്‍ ബന്ദികളാക്കി വച്ചിരിക്കുകയാണെന്ന വിവരം പുറത്തുവന്നത്.

  വിവരങ്ങള്‍ ലഭിച്ചതായി സുരക്ഷാ സേനയിലെ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. എന്നാല്‍ ചര്‍ച്ച നടപടികള്‍ സ്വീകരിച്ചിട്ടില്ല. പ്രാദേശിക മാധ്യമപ്രവര്‍ത്തകരെ വിളിച്ചായിരുന്നു സൈനികന്‍ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് അറിയിച്ചത് . പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മിയുടെ ബറ്റാലിയന്‍ നമ്പര്‍ 1ന്റെ കമാന്‍ഡറായ ഹിഡ്മയാണ് വിളിച്ചയാള്‍ എന്ന് അവകാശപ്പെടുന്നു.

  അതേസമയം തന്റെ ഭര്‍ത്താവിനെ സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് പ്രധനമന്ത്രിയോടും കേന്ദ്ര ആഭ്യന്തരമന്ത്രിയോടും അഭ്യര്‍ത്ഥിച്ചുകൊണ്ട് കണാതായ സൈനികന്റെ ഭാര്യ രംഗത്തെത്തി. എന്നാല്‍ കസ്റ്റഡിയിലുള്ള സൈനികന്‍ സുരക്ഷിതനാണെന്ന് വിളിച്ചയാള്‍ അറിയിച്ചു. ശനിയാഴ്ചയായിരുന്നു സുരക്ഷാസേനയ്ക്ക് നേരെ മാവോയിസ്റ്റ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ 23 സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു.

  കുപ്രസിദ്ധ മാവോയിസ്റ്റ് കമാന്‍ഡര്‍ മാദ്വി ഹിഡ്മയാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്ന് സംശയിക്കുന്നുണ്ട്. കസ്റ്റഡിയിലുള്ള ജവാനെ രണ്ടു മൂന്ന് ദിവസത്തിനുള്ളില്‍ പുറത്തിറക്കുമെന്ന് വിളിച്ചയാള്‍ അറിയിച്ചെന്ന് കോള്‍ ലഭിച്ച മാധ്യമപ്രവര്‍ത്തകിലൊരാളായ ഗണേഷ് മിശ്ര പറഞ്ഞു. സുക്മയിലെ മാധ്യമപ്രവര്‍ത്തകനായ രാജ സിംഗ് ആണ് കോള്‍ ലഭിച്ച മറ്റൊരാള്‍. കാണാതായ ജവാന്‍ തന്റെ കസ്റ്റഡിയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജവാന്റെ ക്ഷേമത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ അദ്ദേഹം സുരക്ഷിതാനാണെന്ന് വിളിച്ചയാള്‍ പറഞ്ഞു.

  കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളും ഉടന്‍ പങ്കുവയ്ക്കുമെന്ന് വിളിച്ചയാള്‍ പറഞ്ഞു. അതേസമയം വിഷയത്തില്‍ ബിജാപുര്‍ പൊലീസ് സുപ്രണ്ട് കംലോചന്‍ കശ്യപ് വിശദീകരണവുമായി രംഗത്തെത്തി. 'അദ്ദേഹം നക്‌സലുകളുടെ കസ്റ്റഡിയിലായിരിക്കാം. അഞ്ച് ആറ് കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ സംഭവത്തിനു ശേഷം സുരക്ഷാ സേന അദ്ദേഹത്തിനുവേണ്ടി തിരച്ചില്‍ നടത്തിയിരുന്നെങ്കിലും അദ്ദേഹത്തെ കണ്ടെത്താന്‍ കഴിഞ്ഞില്ല'പൊലീസ് സൂപ്രണ്ട് പറഞ്ഞു. സൈനികനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിച് കോളിന്റെ ആധികാരികത പരിശോധിക്കുകയാണെന്നും കശ്യപ് പറഞ്ഞു.

  സുക്മ നക്‌സല്‍ ആക്രമണത്തില്‍ സൈനികര്‍ വീരമൃത്യു വരിച്ച സ്ഥലം സന്ദര്‍ശിക്കുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഛത്തീസ്ഗഢില്‍ എത്തി. മുഖ്യമന്ത്രി ഭൂപേഷ് ബാഗലുമൊത്ത് വീരമൃത്യു വരിച്ച സൈനികര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു. അതിനുശേഷം നക്‌സല്‍ ആക്രമണത്തെക്കുറിച്ച് ജഗ്ദല്‍പുരിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. മുഖ്യമന്ത്രി ബാഗലും സംസ്ഥാന പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരും സി ആര്‍ പി എഫ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

  'നക്‌സല്‍ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പ്രധാനമന്ത്രിക്കും കേന്ദ്ര സര്‍ക്കാരിനും രാജ്യത്തിനും വേണ്ടി ഞാന്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു. നക്‌സല്‍ ആക്രമണത്തിനെതിരായ പോരാട്ടത്തില്‍ അവരുടെ ത്യാഗം രാജ്യം എപ്പേഴും ഓര്‍ക്കും'' അമിത് ഷാ പറഞ്ഞു.

  Also Read- ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ 22 സൈനികര്‍ക്ക് വീരമൃത്യു

  കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്റീരിയര്‍ ഏരിയയില്‍ ക്യാമ്പുകള്‍ സ്ഥാപിക്കുന്നതില്‍ സേന വിജയിച്ചിരുന്നു. ഇത് നക്‌സലുകളെ അലോസരപ്പെടുത്തിയിട്ടുണ്ടായിരുന്നു. ഗോത്രമേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയും സായുധ സംഘങ്ങള്‍ക്കെതിരെ പോരാാനും കേന്ദ്ര-സംസ്ഥാന സംസ്ഥാന സര്‍ക്കാരുകള്‍ യോജിച്ച് പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നാലുമണിക്കൂറോളം ആക്രമണം തുടര്‍ന്നിരുന്നു. ഇതില്‍ നക്‌സലുകള്‍ക്ക് കനത്ത നാശനഷ്ടം ഉണ്ടായിട്ടുണ്ട്.

  പരിക്കേറ്റ സൈനികരെ ആഭ്യന്തര മന്ത്രി പിന്നീട് സന്ദര്‍ശിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ബീജപുരിലെ സി ആര്‍ പി ഫ് ക്യാമ്പിലേക്ക് അമിത് എത്തുമെന്നും അവിടെ വച്ച് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമെന്നും തുടര്‍ന്ന് റായ്പുരില്‍ പരിക്കേറ്റ സൈനികരെ പ്രവേശിപ്പിച്ച മൂന്ന് ആശുപത്രികളില്‍ സന്ദര്‍ശനം നടത്തും എന്നും അറിയിച്ചിട്ടുണ്ട്.
  Published by:Jayesh Krishnan
  First published: