• HOME
  • »
  • NEWS
  • »
  • india
  • »
  • Skeletons | ദുരൂഹത ഒഴിഞ്ഞു; പഞ്ചാബിലെ അസ്ഥികൂടങ്ങൾ ആരുടേതെന്ന് കണ്ടെത്തി; 160 വർഷം പഴക്കം

Skeletons | ദുരൂഹത ഒഴിഞ്ഞു; പഞ്ചാബിലെ അസ്ഥികൂടങ്ങൾ ആരുടേതെന്ന് കണ്ടെത്തി; 160 വർഷം പഴക്കം

2014ൽ അജ്‌നാല ടൗണിലെ ഒരു പഴയ കിണറ്റിൽ നിന്ന് നിരവധി മനുഷ്യ അസ്ഥികൂടങ്ങൾ കുഴിച്ചെടുത്തിരുന്നു.

  • Share this:
    പഞ്ചാബിലെ അജ്നാല (Ajnala) പട്ടണത്തിൽ നിന്നും 2014 ൽ കുഴിച്ചെടുത്ത മനുഷ്യ അസ്ഥികൂടങ്ങളെ (human skeletons) കുറിച്ചുള്ള ദുരൂഹതകൾക്ക് വിരാമമായി. 160 വർഷം പഴക്കമുള്ള ഈ അസ്ഥികൂടങ്ങൾ ഗംഗാതടങ്ങളിൽ (Gangetic plains) താമസിച്ചിരുന്നവരുടേതാണെന്ന് ഏറ്റവും പുതിയ പഠനം വെളിപ്പെടുത്തി. 1857-ലെ കലാപത്തിനിടെ ബ്രിട്ടീഷ് ഉദ്യോഗസ്ഥർ വധിച്ച ഇന്ത്യൻ സൈനികരുടെ (Indian soldiers) അസ്ഥികൂടങ്ങളാണ് ഇതെന്നാണ് പുതിയ കണ്ടെത്തൽ. ബ്രിട്ടീഷുകാർ പിടികൂടിയ ശേഷം അവരെ അജ്‌നാലയിൽ വച്ച് വധിക്കുകയും മൃതദേഹം കിണറ്റിൽ തള്ളുകയും ചെയ്‌തതായാണ് ചരിത്രപരമായ വസ്തുതകൾ സൂചിപ്പിക്കുന്നത്. അജ്നാലയ്ക്ക് സമീപത്തുവെച്ച് 246 ഓളം ഇന്ത്യൻ സൈനികരെ ബ്രിട്ടീഷ് സൈന്യം പിടികൂടുകയും വധിക്കുകയും ചെയ്തിട്ടുണ്ട്. 2014ൽ അജ്‌നാല ടൗണിലെ ഒരു പഴയ കിണറ്റിൽ നിന്ന് നിരവധി മനുഷ്യ അസ്ഥികൂടങ്ങൾ കുഴിച്ചെടുത്തിരുന്നു.

    ഈ അസ്ഥികൂടങ്ങൾ പഞ്ചാബിൽ നിന്നോ പാക്കിസ്ഥാനിൽ നിന്നോ ഉള്ളവരുടേത് അല്ലെന്നും ബീഹാർ, യുപി, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ളവരുടെ അസ്ഥികൂടങ്ങളാണെന്നും ഹൈദരാബാദ് ആസ്ഥാനമായുള്ള സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലാർ ബയോളജി (സിസിഎംബി), സെന്റർ ഫോർ ഡിഎൻഎ ഫിംഗർപ്രിന്റിങ് ആൻഡ് ഡയഗ്നോസ്റ്റിക്‌സ് (സിഡിഎഫ്ഡി) ഉൾപ്പെടെയുള്ള വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള ജനിതക ശാസ്ത്രജ്ഞരുടെയും ഗവേഷകരുടെയും സംഘം അറിയിച്ചു. ഫ്രോണ്ടിയേഴ്സ് ഇൻ ജനറ്റിക്സ്' എന്ന ശാസ്ത്ര ജേണലിൽ വ്യാഴാഴ്ചയാണ് പഠനം പ്രസിദ്ധീകരിച്ചത്.

    " 2014-ന്റെ തുടക്കത്തിൽ പഞ്ചാബിലെ അജ്‌നാല പട്ടണത്തിലെ ഒരു പഴയ കിണറ്റിൽ നിന്നാണ് മനുഷ്യ അസ്ഥികൂടങ്ങൾ കുഴിച്ചെടുത്തത്. ഈ അസ്ഥികൂടങ്ങൾ ഇന്ത്യ-പാകിസ്ഥാൻ വിഭജന സമയത്ത് നടന്ന കലാപത്തിൽ കൊല്ലപ്പെട്ടവരുടെതാണെന്ന് ചില ചരിത്രകാരന്മാർ വിശ്വസിച്ചിരുന്നത്. എന്നാൽ, വിവിധ ചരിത്ര സ്രോതസ്സുകളെ അടിസ്ഥാനമാക്കിയുള്ള നിലവിലുള്ള മറ്റൊരു വിശ്വാസം 1857ലെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ബ്രിട്ടീഷ് പട്ടാളം കൊലപ്പെടുത്തിയ ഇന്ത്യൻ സൈനികരുടെ അസ്ഥികൂടങ്ങൾ ആണ് ഇതെന്നാണ്. ശാസ്ത്രീയ തെളിവുകളുടെ അഭാവം മൂലം ഈ സൈനികർ ആരാണെന്നത് സംബന്ധിച്ചും ഇവരുടെ ഭൂമിശാസ്ത്രപരമായ ഉത്ഭവം സംബന്ധിച്ചു ആഴത്തിൽ ചർച്ചകൾ നടക്കുന്നുണ്ട്" ഡിഎൻഎ പഠനത്തിൽ നിർണായക പങ്കുവഹിച്ച സുവോളജി വിഭാഗത്തിലെ പ്രൊഫ ഗ്യാനേശ്വർ ചൗബേ പറഞ്ഞു.

    Also Read-Loudspeakers | UP സര്‍ക്കാര്‍ നടപടി; 18000 ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികള്‍ നീക്കം ചെയ്തു; ശബ്ദം കുറക്കാനും നിര്‍ദേശം

    സൈനികരുടെ വേരുകൾ കണ്ടെത്തുന്നതിനായി ഗവേഷകർ ഡിഎൻഎ വിശകലനത്തിനായി 50 സാമ്പിളുകളും ഐസോടോപ്പ് വിശകലനത്തിനായി 85 സാമ്പിളുകളും ഉപയോഗിച്ചു. "ഡിഎൻഎ വിശകലനം ആളുകളുടെ വംശപരമ്പര മനസ്സിലാക്കാൻ സഹായിക്കും, അതേസമയം ഐസോടോപ്പ് വിശകലനത്തിലൂടെ ഭക്ഷണ ശീലങ്ങളെ കുറിച്ച് മനസിലാക്കാൻ കഴിയും. കിണറ്റിൽ നിന്ന് കണ്ടെത്തിയ മനുഷ്യ അസ്ഥികൂടങ്ങൾ പഞ്ചാബിലോ പാകിസ്ഥാനിലോ താമസിക്കുന്നവരുടെതല്ല എന്നാണ് രണ്ട് ഗവേഷണ രീതികളും പിന്തുണയ്ക്കുന്നത്. പകരം, യുപി, ബീഹാർ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള ആളുകളുമായി ഡിഎൻഎ ശ്രേണികൾ പൊരുത്തപ്പെട്ടു ”ഗവേഷകരിലൊരാളും സിസിഎംബി ചീഫ് സയന്റിസ്റ്റും സിഡിഎഫ്ഡി ഡയറക്ടറുമായ ഡോ. കെ തങ്കരാജ് പറഞ്ഞു.
    Published by:Jayesh Krishnan
    First published: