'നാഗന്മാരുടെ വിചിത്ര തൊപ്പി'; തരൂര്‍ മാപ്പ് പറയണമെന്ന് നാഗാലാന്‍ഡ് ഗവര്‍ണര്‍
Updated: August 11, 2018, 12:13 PM IST
Updated: August 11, 2018, 12:13 PM IST
കൊഹിമ: നാഗന്മാരുടെ തൊപ്പി വിചിത്രമെന്നു പറഞ്ഞ ശശി തരൂര്‍ എം.പി മാപ്പ് പറയണമെന്ന് നഗാലാന്‍ഡ് ഗവര്‍ണര്‍ പി.ബി ആചാര്യ.
ഒരു ജനവിഭാഗത്തെയാകെ അവഹേളിക്കുന്ന തരത്തിലുള്ള തരൂരിന്റെ പ്രസ്താവന അംഗീകരിക്കാനാകില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഒരു വിഭാഗത്തിന്റ സംസ്കാരത്തെ അവഹേളിക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയ തരൂര്‍ മാപ്പു പറയണമെന്നും ആചാര്യ ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ മറ്റേതു ഭാഗത്തേയും പോലെ ഈ പ്രദേശത്തിനും സമ്പന്നമായ സാംസ്കാരിക പാരമ്പര്യമാണുള്ളത്. വൈവിധ്യങ്ങളെ മാനിക്കുകയാണു വേണ്ടതെന്നും സംസ്ഥാനത്തെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായി നടത്തിയ അഭിമുഖത്തില്‍ ഗവര്‍ണര്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ തരത്തിലുള്ള വിചിത്രമായ തൊപ്പികളും ധരിച്ചിട്ടുണ്ട്. എന്നാല്‍ മുസ്ലിം വിശ്വാസികള്‍ ധരിക്കുന്ന തരത്തിലുള്ള തൊപ്പി ധരിക്കാത്തതെന്തുകൊണ്ടെന്നായിരുന്നു തരൂരിന്റെ ചോദ്യം.പ്രധാനമന്ത്രി മോദിയുടെ മുസ്ലിം വിരുദ്ധതയെക്കുറിച്ച് പരാമര്‍ശിക്കവേയാണ് നാഗാലാന്റുകാരുടെ തൊപ്പിയെക്കുറിച്ച് തരൂര്‍ സൂചിപ്പിച്ചത്.
അതേസമയം തന്റെ പ്രസ്താവനയിലെ അപ്രധാനമായ ഒരു ഭാഗം മാത്രമെടുത്ത് വിവാദം സൃഷ്ടിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നെന്നാണ് തരൂരിന്റെ വിശദീകരണം.
ഒരു ജനവിഭാഗത്തെയാകെ അവഹേളിക്കുന്ന തരത്തിലുള്ള തരൂരിന്റെ പ്രസ്താവന അംഗീകരിക്കാനാകില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഒരു വിഭാഗത്തിന്റ സംസ്കാരത്തെ അവഹേളിക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയ തരൂര്‍ മാപ്പു പറയണമെന്നും ആചാര്യ ആവശ്യപ്പെട്ടു.
Loading...