• HOME
  • »
  • NEWS
  • »
  • india
  • »
  • പൂജാ ചടങ്ങുകൾക്കിടെ 'പാമ്പ് നൃത്തം' ചെയ്യാൻ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം

പൂജാ ചടങ്ങുകൾക്കിടെ 'പാമ്പ് നൃത്തം' ചെയ്യാൻ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം

ചടങ്ങ് ചിത്രീകരിക്കാനെത്തിയ വീഡിയോഗ്രാഫർ ഈ സംഭവങ്ങൾ മുഴുവനും ഷൂട്ട് ചെയ്തിട്ടുണ്ട്.

  • Last Updated :
  • Share this:
    ഭോപ്പാൽ: പൂജാ ചടങ്ങുകൾക്കിടെ 'പാമ്പ് നൃത്തം' ചെയ്യാൻ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം. മധ്യപ്രദേശിലെ സിയോനി സ്വദേശിയായ ഗുരുചരൺ ഠാക്കുർ എന്ന യുവാവാണ് ഗണേശ വിഗ്രഹ നിമഞ്ജന ചടങ്ങുകൾക്കിടെ അപകടത്തിൽപെട്ട് മരിക്കുന്നത്.

    പൂജാ ആഘോഷ ചടങ്ങുകളിൽ ഒരു കൂട്ടം ഭക്തർ പാമ്പ് നൃത്തവും സംഘടിപ്പിച്ചിരുന്നു. ഒരാൾ പാമ്പാട്ടിയെ അനുകരിച്ച് മകുടി ഊതുമ്പോൾ മറ്റേയാൾ പാമ്പിനെ പോലെ നൃത്തം ചെയ്യുന്ന രീതിയാണിത്. ആളുകളുടെ പ്രത്യേക ആവശ്യ പ്രകാരമായിരുന്നു ഈ നൃത്തവും ചടങ്ങിൽ ഉൾപ്പെടുത്തിയത്. ഒരു കൂട്ടം യുവാക്കൾ താളത്തിനൊത്ത് നൃത്തം ചവിട്ടവെ താക്കുറും സ്റ്റേജിൽ കയറി നൃത്തം ആരംഭിക്കുകയായിരുന്നു.

    Also Read-ശ്രീപത്മനാഭ സ്വാമി ക്ഷേത്രം മുഞ്ചിറ മഠം പുഷ്പാഞ്ജലി സ്വാമിയുടെ സമരപന്തല്‍ പൊളിച്ചുനീക്കി

    സ്റ്റേജിൽ കയറിയ ഇയാൾ ഡാൻസിനൊപ്പം ചാടാനും തുടങ്ങിയതോടെ നില തെറ്റി താഴേക്ക് വീഴുകയായിരുന്നു. തല ശക്തമായി തറയിൽ ഇടിച്ച ഠാക്കുർ അബോധാവസ്ഥയിലായി.  ഇതും നൃത്തിന്റെ ഭാഗമായി കരുതി ആളുകൾ ശ്രദ്ധിച്ചില്ല.. എന്നാൽ വിളിച്ചിട്ടും അനക്കമില്ലായെന്ന് മനസിലായതോടെയാണ് ആളുകൾക്ക് സംഭവത്തിന്റെ ഗൗരവം മനസിലായത്. ഇവർ ഉടൻ തന്നെ പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തിയാണ് ഗുരുചരണിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്.

    ചടങ്ങ് ചിത്രീകരിക്കാനെത്തിയ വീഡിയോഗ്രാഫർ ഈ സംഭവങ്ങൾ മുഴുവനും ഷൂട്ട് ചെയ്തിട്ടുണ്ട്. ഈ വീഡിയോയും ഇപ്പോൾ പ്രചരിക്കുകയാണ്.

    First published: