നമ്പി നാരായണൻ, ഗൗതം ഗംഭീർ ഉൾപ്പെടെയുള്ളവർ പത്മ പുരസ്കാരങ്ങൾ സ്വീകരിച്ചു

രാഷ്ട്രപതി രാംനാഥ് കോവിന്ദിൽ നിന്നും നമ്പി നാരായണൻ പത്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങി

news18india
Updated: March 16, 2019, 1:28 PM IST
നമ്പി നാരായണൻ, ഗൗതം ഗംഭീർ ഉൾപ്പെടെയുള്ളവർ പത്മ പുരസ്കാരങ്ങൾ സ്വീകരിച്ചു
പ്രസിഡന്റ് രാംനാഥ് കോവിന്ദിൽ നിന്നും നമ്പി നാരായണൻ പത്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങി
  • News18 India
  • Last Updated: March 16, 2019, 1:28 PM IST IST
  • Share this:
ന്യൂ ഡൽഹി: ഐ.എസ്.ആർ.ഒ. ശാസ്ത്രജ്ഞൻ നമ്പി നാരായണൻ, ക്രിക്കറ്റ് താരം ഗൗതം ഗംഭീർ, നടൻ മനോജ് ബാജ്പേയ്, പർവ്വതാരോഹക ബചേന്ദ്രി പാൽ, ഒറീസ്സയിലെ ചായ വിൽപ്പനക്കാരൻ ഡി. പ്രകാശ് റാവു തുടങ്ങിയവർ രാഷ്ട്രപതി രാംനാഥ് കോവിന്ദിൽ നിന്നും രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ പത്മ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. നമ്പി നാരായണന് പത്മഭൂഷൺ പുരസ്കാരമാണ് ലഭിച്ചത്. കഴിഞ്ഞ ആഴ്ച നടന്ന പുരസ്കാരദാന ചടങ്ങിന്റെ ആദ്യ ഘട്ടത്തിൽ മോഹൻലാൽ, പ്രഭു ദേവ തുടങ്ങിയവർ പുരസ്കാരങ്ങൾ ഏറ്റു വാങ്ങിയിരുന്നു.

ഈ വർഷം പ്രഖ്യാപിച്ച 112 പത്മ അവാർഡുകളിൽ നാല് പത്മ വിഭൂഷൺ, 14 പത്മഭൂഷൺ, 94 പത്മശ്രീ എന്നിങ്ങനെയാണ്. റിപ്പബ്ലിക്ക് ദിനത്തിലാണ് ഔഡി പ്രഖ്യാപനം നടത്തിയത്. ഇതിൽ 21 പേർ സ്ത്രീകളും, 11 പേർ വിദേശീയർ/വിദേശ ഇന്ത്യൻ/ഇന്ത്യൻ വംശജൻ എന്നീ വിഭാഗങ്ങളിലാണ്. മൂന്നെണ്ണം മരണാനന്തര ബഹുമതിയായി നൽകി. ഒരാൾ ട്രാൻസ്‌ജെൻഡർ വ്യക്തിയുമാണ്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: March 16, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading