മുംബൈ: മറാത്തിക്ക് പകരം ഇംഗ്ലീഷ് ഉപയോഗിച്ചെന്ന കാരണത്താൽ ഔദ്യോഗിക രേഖ കീറിയെറിഞ്ഞ് ശിവസേന എംഎൽഎ. മുംബൈ ഛണ്ടീവാലിയിൽ നിന്നുള്ള എംഎൽഎ ആയ ദിലീപ് ലാൻഡെയാണ് ഒരു ചടങ്ങിനിടെ ഔദ്യോഗിക രേഖ കീറിയെറിഞ്ഞത്.
അന്ധേരി-കുര്‍ള റോഡ് വികസനവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെയായിരുന്നു സംഭവം. മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ ഡെപ്യൂട്ടി കമ്മീഷണറടക്കമുള്ള ഉദ്യോഗസ്ഥരും എംഎൽഎയ്ക്കൊപ്പമുണ്ടായിരുന്നു. ചർച്ചയ്ക്കിടെ ഇതുമായി ബന്ധപ്പെട്ട പേരുകളടങ്ങിയ ഒരു പട്ടിക എംഎൽഎയ്ക്ക് കൈമാറിയിരുന്നു. ഈ പേരുകൾ മറാത്തിക്ക് പകരം ഇംഗ്ലീഷിൽ രേഖപ്പെടുത്തി എന്നാരോപിച്ച് ദിലീപ് ഇത് കീറിയെറിയുകയായിരുന്നു.
ദൈനംദിന പ്രവർത്തനങ്ങൾക്കായി മറാത്തി ഭാഷ ഉപയോഗിക്കണമെന്ന ഉത്തരവ് ഉള്ളപ്പോൾ എന്തുകൊണ്ടാണ് ഈ പട്ടികയിൽ മറാത്തി ഉപയോഗിക്കാത്തത് എന്ന ചോദ്യം ഉന്നയിച്ചു കൊണ്ടായിരുന്നു പ്രതികരണം. ഇതിനു ശേഷമണ് പേപ്പർ കീറി ഉദ്യോഗസ്ഥർക്ക് നേർക്ക് എറിഞ്ഞത്. മുഖ്യമന്ത്രിയായ ഉദ്ദവ് താക്കറെ മറാത്തിഭാഷയ്ക്ക് പൈത്യകഭാഷ പദവി ലഭിക്കാനുള്ള ശ്രമങ്ങൾ നടത്തവെ കോര്പ്പറേഷൻ ഉദ്യോഗസ്ഥർ ഭാഷയെ അപമാനിക്കുന്നു എന്നാണ് ദിലീപ് ആരോപിക്കുന്നത്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.