• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

നടനും റ്റിഡിപി നേതാവുമായ നന്ദമുരി ഹരികൃഷ്ണ വാഹനാപകടത്തില്‍ മരിച്ചു

news18india
Updated: August 29, 2018, 9:19 AM IST
നടനും റ്റിഡിപി നേതാവുമായ നന്ദമുരി ഹരികൃഷ്ണ വാഹനാപകടത്തില്‍ മരിച്ചു
news18india
Updated: August 29, 2018, 9:19 AM IST
ഹൈദരാബാദ് : അഭിനേതാവും തെലുങ്കുദേശം പാര്‍ട്ടി നേതാവുമായി നന്ദമുരി ഹരികൃഷ്ണ (62) വാഹനാപകടത്തില്‍ മരിച്ചു. ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍ ടി രാമറാവുവിന്റെ മകനാണ്. നെല്ലൂരില്‍ നിന്ന് ഹൈദരാബാദിലേക്ക് വരുന്ന വഴി തെലങ്കാനയിലെ നല്‍ഗൊണ്ടയില്‍ വച്ച് ഇന്ന് പുലര്‍ച്ചയോടെയാണ് അപകടമുണ്ടായത്. ഹരികൃഷ്ണ തന്നെയാണ് കാര്‍ ഓടിച്ചിരുന്നതെന്നാണ് കരുതപ്പെടുന്നത്. ഗുരുതരമായി പരിക്കേറ്റ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മുന്‍ എംപി കൂടിയായ ഹരികൃഷ്ണ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബൂ നായിഡുവിന്റെ ഭാര്യാ സഹോദരനാണ്. തെലുങ്കിലെ പ്രമുഖ നടന്‍മാരായ ജൂനിയര്‍ എന്‍ടിആര്‍, നന്ദമൂരി കല്യാണ്‍ റാം എന്നിവരാണ് മക്കള്‍. ഇദ്ദേഹത്തിന്റെ മറ്റൊരു മകന്‍ നന്ദമുരി ജാനകീ റാം 2014 ല്‍ ഒരു വാഹനാപകടത്തില്‍ മരിച്ചിരുന്നു.
First published: August 29, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍