50 വർഷം കൊണ്ട് ലഭിച്ച സ്വർണം ആശുപത്രി പണിയാൻ ഉപയോഗിക്കും; മാതൃകാപരമായ തീരുമാനവുമായി ഗുരുദ്വാര
50 വർഷം കൊണ്ട് ലഭിച്ച സ്വർണം ആശുപത്രി പണിയാൻ ഉപയോഗിക്കും; മാതൃകാപരമായ തീരുമാനവുമായി ഗുരുദ്വാര
മഹാരാഷ്ട്രയിലെ നന്ദേഡിൽ ആശുപത്രിയും മെഡിക്കൽ കോളേജും സ്ഥാപിക്കാനാണ് ആലോചന
File image / News18 Hindi.
Last Updated :
Share this:
ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി തുടരുന്നതിനിടയിലാണ് മാതൃകാപരമായ തീരുമാനവുമായി രംഗത്തെത്തിയിരിക്കുകയാണ് മഹാരാഷ്ട്രയിലെ സച്ച്കങ് ഹസൂർ സാഹിബ് ഗുരുദ്വാര. കഴിഞ്ഞ അമ്പത് വർഷത്തിനിടയിൽ ഗുരുദ്വാരയ്ക്ക് ലഭിച്ച സ്വർണം ഉപയോഗിച്ച് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി പണിയാനാണ് ഗുരുദ്വാരയുടെ തീരുമാനം.
മഹാരാഷ്ട്രയിലെ നന്ദേഡിൽ ആശുപത്രിയും മെഡിക്കൽ കോളേജും സ്ഥാപിക്കാനാണ് തീരുമാനം. നന്ദേഡിലുള്ളവർ നിലവിൽ ചികിത്സയ്ക്കായി ഹൈദരാബാദിലേക്കോ മുംബൈയിലേക്കോ ആണ് പോകുന്നത്. ഇതിനാലാണ് ഇവിടെ തന്നെ ആശുപത്രി പണിയാൻ തീരുമാനിച്ചതെന്ന് ഗുരുദ്വാര അധികൃതർ പറയുന്നു.
നന്ദേഡിൽ ആശുപത്രി സ്ഥാപിതമാകുന്നതോടെ ആളുകളുടെ വിലപ്പെട്ട സമയം ലാഭിക്കാനാകുമെന്നും പെട്ടെന്ന് ചികിത്സ ലഭിക്കുമെന്നും അധികൃതർ പറയുന്നു. ഗുരുദ്വാരയുടെ ചുമതലയുള്ള പ്രധാന പുരോഹിതൻ കുൽവന്ത് സിങ് ഇക്കാര്യം പറയുന്നതിന്റെ വീഡിയോ ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്.
Takht Hazoor Sahib , Nanded, in Maharashtra - One of the Five Takhts of SIKHISM, is releasing all the Gold collected over the last 50 years - to build Hospitals & Medical Colleges
Aim - Nobody should have to travel to Hyderabad OR Bombay for Medical studies or Treatment !!!
🙏 pic.twitter.com/43znceCa0S
സിഖ് മത വിശ്വാസികളുടെ ആരാധനാലയം ആണ് ഗുരുദ്വാര എന്ന പേരിൽ അറിയപ്പെടുന്നത്. എന്നാൽ, എല്ലാ മത വിശ്വാസികളെയും സിഖ് ഗുരുദ്വാരയിൽ പ്രവേശിക്കാനും പ്രാർത്ഥിക്കാനും ഉള്ള സ്വാതന്ത്ര്യം ഉണ്ട്. എല്ലാ ഗുരുദ്വാരയിലും ഒരു ദർബാർ സാഹിബ് ഉണ്ടാവും. അവിടെ തഖ്ത് എന്ൻ അറിയപ്പെടുന്ന സിംഹാസനത്തിൽ പതിനൊന്നാം ഗുരുവും വിശുദ്ധ ഗ്രന്ഥവുമായ ഗുരു ഗ്രന്ഥസാഹിബ് സ്ഥാപിച്ചിരിക്കുന്നു.
അതേസമയം, 26,672 കോവിഡ് കേസുകളാണ് മഹാരാഷ്ട്രയിൽ ഇന്നലെ റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1,320 പേർ ഇന്നലെ മരിച്ചു.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.