HOME » NEWS » India »

പ്രതിഷേധക്കാരോട് പാകിസ്താനിലേക്ക് പോകാൻ ആവശ്യപ്പെട്ട പൊലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി

'അക്രമം പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായാലും ജനക്കൂട്ടത്തിന്റെ ഭാഗത്ത് നിന്നായാലും അംഗീകരിക്കാനാകില്ല.

News18 Malayalam | news18
Updated: December 29, 2019, 3:27 PM IST
പ്രതിഷേധക്കാരോട് പാകിസ്താനിലേക്ക് പോകാൻ ആവശ്യപ്പെട്ട പൊലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി
naqvi
  • News18
  • Last Updated: December 29, 2019, 3:27 PM IST
  • Share this:
ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരോട് പാകിസ്താനിലേക്ക് പോകാൻ ആവശ്യപ്പെട്ട പൊലീസുകാരനെതിരെ അടിയന്തിര നടപടി ആവശ്യപ്പെട്ട് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുഖ്താർ അബ്ബാസ് നഖ്വി. 'അത്തരമൊരു പ്രസ്താവന ആ പൊലീസുകാരൻ നടത്തിയിട്ടുണ്ടെങ്കിൽ അത് എതിർക്കപ്പെടേണ്ടതാണ്.. അയാൾക്കെതിരെ അടിയന്തിരമായി നടപടി സ്വീകരിക്കണം' എന്നായിരുന്നു നഖ്വിയുടെ വാക്കുകൾ.

'അക്രമം പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായാലും ജനക്കൂട്ടത്തിന്റെ ഭാഗത്ത് നിന്നായാലും അംഗീകരിക്കാനാകില്ല.അത് ജനാധിപത്യ രാഷ്ട്രത്തിന് ചേർന്നതല്ല.. നിരപരാധികളെ പൊലീസ് ബുദ്ധിമുട്ടിലാക്കരുത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു..

Also Read-CAA Protest:രാഷ്ട്രീയവും മതവും ക്രമസമാധാനത്തിന് മുകളിലല്ലെന്ന് അധികാരികൾ; 6 ലക്ഷം നഷ്ടപരിഹാരം നൽകി യുപിയിലെ മുസ്ലീങ്ങള്‍

പൗരത്വ നിയമ ഭേദഗതിക്കെതിരെ മീററ്റിൽ നടന്ന പ്രതിഷേധമാണ് വിവാദങ്ങൾക്കടിസ്ഥാനം. പ്രതിഷേധം നിയന്ത്രിക്കാനെത്തിയ സിറ്റി എസ് പി അഖിലേഷ് സിംഗ് പ്രതിഷേധക്കാരോട് പാകിസ്താനിലേക്ക് പോകാൻ ആവശ്യപ്പെട്ടു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായതോടെയാണ് വിമർശനങ്ങൾ ഉയർന്നത്. പ്രതിഷേധക്കാരിൽ ചിലര്‍ക്ക് മുന്നറിയിപ്പ് നൽകിക്കൊണ്ടായിരുന്നു എസ് പിയുടെ വാക്കുകൾ.

ഒരു തെരുവിൽ നാലഞ്ച് ചെറുപ്പക്കാരെ വളഞ്ഞ ശേഷം ' ഈ കറുപ്പും മഞ്ഞയും ബാൻഡുകൾ ധരിച്ചിരിക്കുന്ന ആളുകളോട് പാകിസ്താനിലേക്ക് പോകാൻ പറയു... ഇവിടെ നിന്നാണ് നിങ്ങൾ കഴിക്കുന്നത് എന്നാൽ‌ പുകഴ്ത്തുന്നത് മറ്റൊരു സ്ഥലത്തെയും... ഈ തെരുവ് ഇപ്പോൾ എനിക്ക് പരിചയമായിക്കഴിഞ്ഞു.. എനിക്കൊരു സ്ഥലം പരിചയം ആയിക്കഴിഞ്ഞാൽ നിങ്ങളുടെ മുത്തശ്ശിയുടെ അരികിലേക്ക് വരെ ഞാനെത്തും' എന്നായിരുന്നു എസ് പി പറഞ്ഞത്. എന്തെങ്കിലും സംഭവിച്ചാൽ വലിയ വില നൽകേണ്ടി വരുമെന്നും ഓരോ വീട്ടിലെയും എല്ലാ പുരുഷന്മാരെയും അറസ്റ്റ് ചെയ്യുമെന്നും സിംഗ് മുന്നറിയിപ്പ് നൽകുന്നുണ്ട്. ഈ സംഭവമാണ് വിവാദമായത്.

Also Read-യുപിയിൽ അക്രമം ഉണ്ടാക്കിയവരിൽ മലയാളികളും: കേരളത്തിൽ ലുക്ക് ഔട്ട് പോസ്റ്റർ പതിക്കുമെന്ന് യുപി പൊലീസ്

എന്നാൽ ഇതിന് ന്യായീകരണവുമായി എസ് പി അഖിലേഷ് സിംഗ് തന്നെ രംഗത്തെത്തിയിരുന്നു. പൊലീസിനെ കണ്ടയുടൻ കുറച്ച് യുവാക്കൾ പാക് അനുകൂല മുദ്രാവാക്യം മുഴക്കിയെന്നും ഇന്ത്യയെ ഇത്രയും വെറുക്കുന്നുവെങ്കിൽ പാകിസ്താനിലേക്ക് പോകു എന്ന് അവരോട് ആവശ്യപ്പെട്ടുവെന്നുമാണ് അദ്ദേഹത്തിന്റെ വാദം.
Published by: Asha Sulfiker
First published: December 29, 2019, 3:19 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories