ജാര്‍ഖണ്ഡ് തോറ്റു, മോദിയും അമിത് ഷായും കൂടുതല്‍ കരുത്തര്‍
മുഖ്യമന്ത്രിമാരുടെ ബലത്തില്‍ പോലും തെരെഞ്ഞെടുപ്പില്‍ ജയിക്കാന്‍ ആകില്ലെന്നുള്ള സ്ഥിതിയിലാണ് കാര്യങ്ങള്‍ ഇപ്പോള്‍ എത്തിനില്‍ക്കുന്നത്. പ്രധാനമന്ത്രി മോദിയും അമിത്ഷായും ഇല്ലെങ്കില്‍ എന്താകും ബിജെപിയുടെ സ്ഥിതി എന്നതാണ് ഈ തെരെഞ്ഞെടുപ്പ് ഫലങ്ങള്‍ ചൂണ്ടികാണിക്കുന്നത്.

നരേന്ദ്ര മോദി, അമിത് ഷാ
- News18 Malayalam
- Last Updated: December 24, 2019, 9:09 AM IST
ജാര്‍ഖണ്ഡിലെ തോല്‍വിയില്‍ ബിജെപിയില്‍ എന്ത് സംഭവിക്കും? കാര്യമായി ഒന്നും സംഭവിക്കാനില്ല. കാരണം ജാര്‍ഖണ്ഡിലെ തോല്‍വി ദേശീയ തലത്തില്‍ ബിജെപിക്ക് കനത്ത തിരിച്ചടി ഉണ്ടാകുന്ന തോല്‍വിയല്ല. സാധാരണ ഗതിയില്‍ ഇങ്ങനെ ആകുമായിരുന്നു ഈ തെരെഞ്ഞെടുപ്പ് വിലയിരുത്തപ്പെടുക. പക്ഷെ നിലവിലെ സാഹചര്യത്തില്‍ അങ്ങനെയല്ല. ജാര്‍ഖണ്ഡിലെ തോല്‍വി കൂടുതല്‍ പ്രത്യാഘാതം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. പ്രത്യേകിച്ച് അയല്‍ സംസ്ഥാനമായ ബിഹാറില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍.
ജാര്‍ഖണ്ഡില്‍ ജെ എം എം മികച്ച പ്രകടനം കാഴ്ചവെച്ചു, സഖ്യത്തിന്റെ ഭാഗമായ ആര്‍ജെഡിയും കോണ്‍ഗ്രസും മുന്നേറ്റം നടത്തി. ഇതില്‍ ആര്‍ജെഡിയാണ് ബിഹാറില്‍ ജെഡിയുവിന്റെ പ്രധാന എതിരാളി. അതുകൊണ്ടുതന്നെ നിതീഷ് കുമാര്‍ പുതിയ നയങ്ങളോ നിലപാടുകളോ സ്വീകരിച്ചേക്കാം. എന്നാല്‍ ജാര്‍ഖണ്ഡിലെ തോല്‍വി മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ കനത്ത പരാജയമായാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. യഥാര്‍ത്ഥത്തില്‍ അങ്ങനെയാണോ? ഒറ്റ നോട്ടത്തില്‍ അങ്ങനെ തോന്നാമെങ്കിലും ഇതിനു മറുപുറം കൂടിയുണ്ട്. ജാര്‍ഖണ്ഡിലെ തോല്‍വി അഞ്ചു വര്‍ഷം സംസ്ഥാനം ഭരിച്ച മുഖ്യമന്ത്രിയുടെ തോല്‍വി കൂടിയാണ്. പ്രത്യേകിച്ച് മുഖ്യമന്ത്രി തന്നെ പരാജയപ്പെട്ട സാഹചര്യത്തില്‍. സ്വന്തം മന്ത്രിസഭയില്‍ ഉണ്ടായിരുന്ന സരയൂ റോയിയോടാണ് രഘുബര്‍ ദാസ് പരാജയപ്പെട്ടത്. ഇത് സാധാരണമല്ല, പ്രത്യേകിച്ച് ബിജെപിയില്‍. പാര്‍ട്ടി തോറ്റാലും മുഖ്യമന്ത്രി തന്നെ തോല്‍ക്കുന്നത് അടുത്തെങ്ങും ഉണ്ടായിട്ടില്ല. അഞ്ചു വര്‍ഷം ഭരിച്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് ജാര്‍ഖണ്ഡില്‍ ബിജെപി തെരഞ്ഞെടുപ്പിലേക്ക് പോയത്. അതെ രീതിയില്‍ മുഖ്യമന്ത്രിമാരുടെ നേതൃത്വത്തിലാണ് രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തിസ്ഗഡിലും മഹാരാഷ്ട്രയിലും ഹരിയാനയിലും തെരഞ്ഞെടുപ്പിലേക്ക് പോയത്. ഇവിടങ്ങളില്‍ ഒന്നും ബിജെപിക്ക് നില മെച്ചപ്പെടുത്താന്‍ ആയില്ല. ഹരിയാനയില്‍ മാത്രമാണ് അധികാരത്തില്‍ തിരിച്ചുവന്നത്. ഹരിയാനയിലാകട്ടെ തട്ടിക്കൂട്ടിയാണ് സര്‍ക്കാര്‍ ഉണ്ടാക്കിയത്. അതിനു നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും ഇടപെടല്‍ വേണ്ടിവന്നു.
ഈ പരാജയമെല്ലാം ആവര്‍ത്തിക്കുന്നത് മോദിക്ക് പകരക്കാരന് ബിജെപിയില്‍ ഇല്ല എന്നതാണ്. നരേന്ദ്ര മോദിയെ പ്രധാനമന്ത്രി പദത്തിലെത്തിച്ച അതേ രീതിയിലാണ് ദേവേന്ദ്ര ഫഡ്നാവിസിന്റെ കാര്യത്തില്‍ ഉണ്ടായിരുന്ന ആലോചന. നരേന്ദ്രക്കു പകരം ദേവേന്ദ്ര എന്ന മുദ്രവാക്യം പോലും പലസ്ഥലങ്ങളിലും ഉണ്ടായി. പക്ഷെ രണ്ടു രീതിയില്‍ പരാജയമായിരുന്നു. പാര്‍ട്ടിയെ അധികാരത്തില്‍ എത്തിക്കാന്‍ സാധിച്ചില്ല എന്നുമാത്രമല്ല ഫഡ്നാവിസിന്റെ പരാജയത്തിന് പിന്നില്‍. തട്ടിക്കൂട്ടി സര്‍ക്കാര്‍ ഉണ്ടാക്കിയെങ്കിലും അത് നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെന്ന വലിയ നയപരാജയം കൂടി ദേവേന്ദ്ര ഫഡ്നാവിസ് നേരിട്ടു. രഘുബര്‍ ദാസിന്റെ കാര്യത്തിലും ഇതുതന്നെ സംഭവിച്ചു. പാര്‍ട്ടിയെ അധികാരത്തില്‍ എത്തിക്കാന്‍ സാധിച്ചില്ലെന്നു മാത്രമല്ല സ്വയം പരാജയപ്പെടുകയും ചെയ്തു.
മുഖ്യമന്ത്രിമാരുടെ ബലത്തില്‍ പോലും തെരെഞ്ഞെടുപ്പില്‍ ജയിക്കാന്‍ ആകില്ലെന്നുള്ള സ്ഥിതിയിലാണ് കാര്യങ്ങള്‍ ഇപ്പോള്‍ എത്തിനില്‍ക്കുന്നത്. പ്രധാനമന്ത്രി മോദിയും അമിത്ഷായും ഇല്ലെങ്കില്‍ എന്താകും ബിജെപിയുടെ സ്ഥിതി എന്നതാണ് ഈ തെരെഞ്ഞെടുപ്പ് ഫലങ്ങള്‍ ചൂണ്ടികാണിക്കുന്നത്. ഇത് തന്നെയാണ് മോദിയെയും അമിത് ഷായെയും കൂടുതല്‍ ശക്തരാകുന്നത്. നിലവില്‍ അധികാരമുള്ള സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പിലേക്ക് പോകുന്ന അധികമില്ലാത്ത ഡല്‍ഹി പോലുള്ള സംസ്ഥാനങ്ങളിലും ഇനി മോദി-അമിത്ഷാ കൂട്ടുകെട്ടിനെ കേന്ദ്രീകരിച്ചു പ്രചാരണത്തിനു കളമൊരുങ്ങും. സംസ്ഥാനം നഷ്ടപ്പെട്ടെങ്കിലും മോദിയും അമിത്ഷായും ശക്തരായി എന്നുപറയുന്നത് ഇതുകൊണ്ടാണ്. പാർട്ടി തോറ്റാലും സ്വയം ജയിക്കുന്ന കളത്തിലാണ് ഇപ്പോൾ മോദിയും അമിത് ഷായും കളിക്കുന്നത്.
ജാര്‍ഖണ്ഡില്‍ ജെ എം എം മികച്ച പ്രകടനം കാഴ്ചവെച്ചു, സഖ്യത്തിന്റെ ഭാഗമായ ആര്‍ജെഡിയും കോണ്‍ഗ്രസും മുന്നേറ്റം നടത്തി. ഇതില്‍ ആര്‍ജെഡിയാണ് ബിഹാറില്‍ ജെഡിയുവിന്റെ പ്രധാന എതിരാളി. അതുകൊണ്ടുതന്നെ നിതീഷ് കുമാര്‍ പുതിയ നയങ്ങളോ നിലപാടുകളോ സ്വീകരിച്ചേക്കാം. എന്നാല്‍ ജാര്‍ഖണ്ഡിലെ തോല്‍വി മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ കനത്ത പരാജയമായാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. യഥാര്‍ത്ഥത്തില്‍ അങ്ങനെയാണോ? ഒറ്റ നോട്ടത്തില്‍ അങ്ങനെ തോന്നാമെങ്കിലും ഇതിനു മറുപുറം കൂടിയുണ്ട്. ജാര്‍ഖണ്ഡിലെ തോല്‍വി അഞ്ചു വര്‍ഷം സംസ്ഥാനം ഭരിച്ച മുഖ്യമന്ത്രിയുടെ തോല്‍വി കൂടിയാണ്. പ്രത്യേകിച്ച് മുഖ്യമന്ത്രി തന്നെ പരാജയപ്പെട്ട സാഹചര്യത്തില്‍. സ്വന്തം മന്ത്രിസഭയില്‍ ഉണ്ടായിരുന്ന സരയൂ റോയിയോടാണ് രഘുബര്‍ ദാസ് പരാജയപ്പെട്ടത്. ഇത് സാധാരണമല്ല, പ്രത്യേകിച്ച് ബിജെപിയില്‍. പാര്‍ട്ടി തോറ്റാലും മുഖ്യമന്ത്രി തന്നെ തോല്‍ക്കുന്നത് അടുത്തെങ്ങും ഉണ്ടായിട്ടില്ല.