ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്‍ഡിഎ സര്‍ക്കാരിന്റെ സത്യപ്രതിജ്ജ മെയ് 30 വ്യാഴാഴ്ച വൈകീട്ട് ഏഴിന് നടക്കും. രാഷ്ട്രപതി ഭവന് പത്രകുറിപ്പിലൂടെയാണ് സത്യപ്രതിജ്ഞയുടെ സമയം പുറത്തുവിട്ടത്. മോദിയ്ക്കൊപ്പം കേന്ദ്ര മന്ത്രിമാരുടെ സത്യപ്രതിജ്ഞയും വ്യാഴാഴ്ചയുണ്ടാകും.
രാഷട്രപതി ഭവനില്‍ വെച്ചാണ് ചടങ്ങുകള്‍ നടക്കുക. മെയ് 23 ന് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തില്‍ 303 സീറ്റുകള്‍ നേടി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു. എന്‍ഡിഎ മുന്നണിയ്ക്ക് 353 സീറ്റുകളും ലഭിച്ചിരുന്നു.
Also Read: Modi Govt 2.0 LIVE: അമ്മയുടെ അനുഗ്രഹം തേടി മോദി ഗുജറാത്തിൽ
നേരത്തെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട നരേന്ദ്ര മോദിയെ പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് ഉള്‍പ്പെടെയുള്ള ലോക നേതാക്കള്‍ അഭിനന്ദിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.