• HOME
 • »
 • NEWS
 • »
 • india
 • »
 • PM Modi | 600 കോടി രൂപയുടെ ഡയറി സമുച്ചയവും ഉരുളക്കിഴങ്ങ് സംസ്‌കരണ പ്ലാന്റും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

PM Modi | 600 കോടി രൂപയുടെ ഡയറി സമുച്ചയവും ഉരുളക്കിഴങ്ങ് സംസ്‌കരണ പ്ലാന്റും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

പ്രതിദിനം 30 ലക്ഷം ലിറ്റര്‍ പാല്‍ സംസ്‌കരിക്കാനും 80 ടണ്‍ വെണ്ണ, ഒരു ലക്ഷം ലിറ്റര്‍ ഐസ്‌ക്രീം, 20 ടണ്‍ കണ്ടന്‍സ്ഡ് മില്‍ക്ക് (ഖോയ), 6 ടണ്‍ ചോക്ലേറ്റ് എന്നിവ ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷിയും ഇതിനുണ്ട്.

 • Share this:
  ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലെ ദിയോദറില്‍ 600 കോടി ചെലവഴിച്ച് നിര്‍മ്മിച്ച ഡയറി സമുച്ചയവും ഉരുളക്കിഴങ്ങ് സംസ്‌കരണ പ്ലാന്റും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാഷ്ട്രത്തിന് സമര്‍പ്പിച്ചു. ഒരു ഗ്രീന്‍ഫീല്‍ഡ് പദ്ധതിയാണ് പുതിയ ഡയറി സമുച്ചയം. പ്രതിദിനം 30 ലക്ഷം ലിറ്റര്‍ പാല്‍ സംസ്‌കരിക്കാനും 80 ടണ്‍ വെണ്ണ, ഒരു ലക്ഷം ലിറ്റര്‍ ഐസ്‌ക്രീം, 20 ടണ്‍ കണ്ടന്‍സ്ഡ് മില്‍ക്ക് (ഖോയ), 6 ടണ്‍ ചോക്ലേറ്റ് എന്നിവ ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷിയും ഇതിനുണ്ട്.

  ഉരുളക്കിഴങ്ങ് സംസ്‌കരണ പ്ലാന്റ് ഫ്രഞ്ച് ഫ്രൈകള്‍, പൊട്ടറ്റോ ചിപ്സ് (ഉരുളക്കിഴങ്ങ് വറ്റല്‍), ആലു ടിക്കി പാറ്റീസ് തുടങ്ങിയ വിവിധ തരം സംസ്‌കരിച്ച ഉരുളക്കിഴങ്ങ് ഉല്‍പ്പന്നങ്ങള്‍ ഉത്പാദിപ്പിക്കും. അവയില്‍ പലതും മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യും. ഈ പ്ലാന്റുകള്‍ പ്രാദേശിക കര്‍ഷകരെ ശാക്തീകരിക്കുകയും മേഖലയിലെ ഗ്രാമീണ സമ്പദ്വ്യവസ്ഥയ്ക്ക് ഉത്തേജനം നല്‍കുകയും ചെയ്യും.

  ബനാസ് കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷനും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. കൃഷി, മൃഗസംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട സുപ്രധാന ശാസ്ത്രീയ വിവരങ്ങള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിനാണ് ഈ കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷന്‍ സ്ഥാപിച്ചിരിക്കുന്നത്. ഏകദേശം 1700 ഗ്രാമങ്ങളിലെ 5 ലക്ഷം കര്‍ഷകരുമായി റേഡിയോ സ്റ്റേഷന്‍ ബന്ധിപ്പിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

  പാലന്‍പൂരിലെ ബനാസ് ഡയറി പ്ലാന്റില്‍ ചീസ് ഉല്‍പന്നങ്ങളും മോരു പൊടിയും ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള വിപുലമാക്കിയ സൗകര്യങ്ങളും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. അതിനുപുറമെ, ഗുജറാത്തിലെ ദാമയില്‍ സ്ഥാപിച്ച ജൈവവളവും ബയോഗ്യാസ് പ്ലാന്റും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു.

  ഖിമാന, രത്തന്‍പുര - ഭില്‍ഡി, രാധന്‍പൂര്‍, തവാര്‍ എന്നിവിടങ്ങളില്‍ സ്ഥാപിക്കുന്ന 100 ടണ്‍ ശേഷിയുള്ള നാല് ഗോബര്‍ ഗ്യാസ് പ്ലാന്റുകളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.

  Indian Defence | ബാച്ച് നമ്പര്‍ 61; ഇന്ത്യന്‍ പ്രതിരോധത്തിന്‍റെ കരുത്ത്; രാജ്യത്തെ മൂന്ന് സൈനിക മേധാവികളും ഒരേ ബാച്ചിലെ അംഗങ്ങള്‍

  ഇന്ത്യന്‍ കരസേനയുടെ പുതിയ മേധാവിയായി ലഫ്. ജനറല്‍ മനോജ് പാണ്ഡെ നിയമിതനായതോടെ സൈന്യത്തിന്‍റെ തലപ്പത്ത് മറ്റൊരു  കൗതുകകരമായ ഒരു സംഭവമാണ് ഉണ്ടായിട്ടുള്ളത്.  ബാച്ച്മേറ്റുകളായ മൂന്നുപേര്‍ ഒരേസമയം രാജ്യത്തിന്റെ മൂന്ന് സേനാവിഭാഗങ്ങളുടെയും തലവന്മാരാകുന്നു എന്നതാണ് ഈ കൗതുകം.

  നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെ ബാച്ച്‌മേറ്റുകളായിരുന്നു നിയുക്ത കരസേനാ മേധാവി മനോജ് പാണ്ഡെയും നാവികസേനാ മേധാവി ഹരികുമാറും വ്യോമസേനാ മേധാവി വിവേക് റാം ചൗധരിയും. ഖടക്‌വാസല എന്‍.ഡി.എ. അക്കാദമിയിലെ 61-ാം ബാച്ചിലെ അംഗങ്ങളാണ് മൂന്നുപേരും.

  ഹരികുമാറും വിവേക് റാം ചൗധരിയും എന്‍.ഡി.എയില്‍ ഒരേ കോഴ്‌സ് ആയിരുന്നു പഠിച്ചിരുന്നതെന്നും ഡിഫന്‍സ് വൃത്തങ്ങള്‍ അറിയിച്ചു. എന്‍.ഡി.എ. ലിമ സ്‌ക്വാഡ്രണില്‍നിന്നായിരുന്നു പാണ്ഡേ. ജൂലിയറ്റ് സ്‌ക്വാഡ്രണില്‍നിന്നുള്ളവരാണ് മറ്റു രണ്ടുപേരും.

  ഇതാദ്യമായല്ല, എന്‍.ഡി.എയിലെ സഹപാഠികള്‍ സേനാനേതൃത്വത്തിലെത്തുന്നത്. നേരത്തെ നാവികസേനാ മേധാവി കരംബീര്‍ സിങ്, വ്യോമസേനാ മേധാവി രാകേഷ് കുമാര്‍ സിങ്, കരസേനാ മേധാവി മനോജ് നരവണെ എന്നിവര്‍ ഒരേസമയം സേനാനേതൃത്വത്തിലെത്തിയപ്പോഴും ഈ യാദൃച്ഛികത സംഭവിച്ചിരുന്നു. രാജ്യത്തിന്റെ 29-ാമത് കരസേനാ മേധാവിയായി മേയ് ഒന്നിനാണ് മനോജ് പാണ്ഡേ ചുമതലയേല്‍ക്കുന്നത്.
  Published by:Sarath Mohanan
  First published: