മോദി അജയ്യനല്ല; 2004 മറക്കരുതെന്ന് സോണിയ ഗാന്ധി

മോദി അജയ്യനാണോ എന്ന ചോദ്യത്തിന് ഒരിക്കലുമല്ലെന്നാണ് സോണിയ മറുപടി പറഞ്ഞത്. 2004 മറക്കരുത്. 2004ൽ വാജ്പേയി ജിയും അജയ്യനായിരുന്നു. എന്നാൽ നമ്മളാണ് വിജയിച്ചത്- സോണിയ പറഞ്ഞു.

news18
Updated: April 11, 2019, 4:27 PM IST
മോദി അജയ്യനല്ല; 2004 മറക്കരുതെന്ന് സോണിയ ഗാന്ധി
sonia
  • News18
  • Last Updated: April 11, 2019, 4:27 PM IST
  • Share this:
റായ്ബറേലി: പ്രദാനമന്ത്രി നരേന്ദ്ര മോദി അജയ്യനല്ലെന്ന് കോൺഗ്രസ്‍ ചെയർപേഴ്സൺ സോണിയഗാന്ധി. ഉത്തർപ്രദേശിലെ റായ്ബറേലി ലോക്സഭ മണ്ഡത്തിൽ നിന്ന് നാമനിർദേശ പത്രിക സമർപ്പിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു അവർ.

2004 മറക്കരുതെന്ന് സോണിയ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. വാജ്പേയിയുടെ നേതൃത്വത്തിൽ ബിജെപി വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നപ്പോൾ കോൺഗ്രസ് വിജയിച്ചതിനെ സോണിയ ഓർമിപ്പിച്ചു.

also read:'രാഹുലിന്റ മുഖത്ത് പതിച്ചത് മൊബൈൽ ഫോണിൽ നിന്നുള്ള വെളിച്ചം'; വധഭീഷണി തള്ളി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

മോദി അജയ്യനാണോ എന്ന ചോദ്യത്തിന് ഒരിക്കലുമല്ലെന്നാണ് സോണിയ മറുപടി പറഞ്ഞത്. 2004 മറക്കരുത്. 2004ൽ വാജ്പേയി ജിയും അജയ്യനായിരുന്നു. എന്നാൽ നമ്മളാണ് വിജയിച്ചത്- സോണിയ പറഞ്ഞു.

മോദി അജയ്യനല്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുലും പ്രതികരിച്ചു. തങ്ങൾ അജയ്യരാണെന്ന് വിശ്വസിച്ചിരുന്ന നിരവധി പേർ ഇന്ത്യൻ ചരിത്രത്തിലുണ്ട്. ജനങ്ങളെക്കാൾ വലുതാണെന്നാണ് അവർ വിശ്വസിച്ചിരുന്നത്. എന്നാൽ ജനങ്ങളാണ് വലുതെന്ന് അവർ തിരിച്ചറിയുന്നില്ല- രാഹുൽ പറഞ്ഞു.
First published: April 11, 2019, 4:23 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading