• News
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

രാഹുലും സോണിയയും ജാമ്യത്തിലാണെന്ന് മറക്കണ്ട; പ്രഗ്യ സിംഗ് താക്കൂറിന്റെ സ്ഥാനാർഥിത്വത്തെ ന്യായീകരിച്ച് മോദി

അമേഠിയിലെയും റായ്ബറേലിയിലെയും സ്ഥാനാർഥികൾ ജാമ്യത്തിലാണ്. അവരെ എന്തുകൊണ്ട് ആരും ചോദ്യം ചെയ്യുന്നില്ല? മോദി ചോദിക്കുന്നു.

news18
Updated: April 20, 2019, 4:13 PM IST
രാഹുലും സോണിയയും ജാമ്യത്തിലാണെന്ന് മറക്കണ്ട; പ്രഗ്യ സിംഗ് താക്കൂറിന്റെ സ്ഥാനാർഥിത്വത്തെ ന്യായീകരിച്ച് മോദി
modi
news18
Updated: April 20, 2019, 4:13 PM IST
ന്യൂഡൽഹി: ഹേമന്ദ് കർക്കറെക്കെതിരായ 'ശാപ' വിവാദത്തിൽ ഭോപ്പാലിലെ ബിജെപി സ്ഥാനാർഥി പ്രഗ്യ സിംഗ് താക്കൂറിനെതിരെ പ്രതിഷേധം ശക്തമാകുമ്പോൾ പ്രഗ്യയുടെ സ്ഥാനാർഥിത്വത്തെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹൈന്ദവ സംസ്കാരത്തെ തീവ്രവാദി എന്ന് വിളിച്ചവർക്കുള്ള പ്രതീകാത്മ മറുപടിയാണ് പ്രഗ്യയുടെ സ്ഥാനാർഥിത്വമെന്ന് മോദി പറഞ്ഞു.

also read: പൗരത്വം സംബന്ധിച്ച് സ്വതന്ത്ര സ്ഥാനാർഥിയുടെ പരാതി; രാഹുലിന്റെ നാമനിർദ്ദേശപത്രികയുടെ സൂക്ഷ്മപരിശോധന മാറ്റി

1984ലെ സിഖ് കലാപത്തെ ചൂണ്ടിക്കാട്ടിക്കൊണ്ട് മോദി കോൺഗ്രസിനെ വിമർശിച്ചു. ഇന്ദിര ഗാന്ധിയുടെ മകൻ രാജീവ്ഗാന്ധി പറഞ്ഞിരുന്നു വൻ മരങ്ങൾ വീഴുമ്പോൾ ഭൂമി കുലുങ്ങുമെന്ന്. അതിനുശേഷം ആയിരക്കണക്കിന് സിഖുകാരാണ് ഡൽഹിയിൽ കൊല്ലപ്പെട്ടത്. ഇതെന്താ ചില ആളുകളുടെ തീവ്രവാദമല്ലേ? - മോദി ചോദിക്കുന്നു.

അതിനു ശേഷം രാജീവ് ഗന്ധി പ്രധാനമന്ത്രിയായി. എന്നാൽ മാധ്യമങ്ങൾ ഒരിക്കലും അദ്ദേഹത്തോട് ഇതു സംബന്ധിച്ച് ചോദ്യങ്ങൾ ചോദിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ ചോദ്യം ചോദിക്കുന്നു. ഗുരുതര ആരോപണങ്ങൾ നേരിടുന്നവര്‍ ചോദ്യം ചെയ്യപ്പെടുന്നില്ല. അതിനാൽ ഈ സംസാരം ഇവിടെ നിർത്താം- മോദി പറഞ്ഞു. ‌

എന്തിന് താക്കൂറിനെ മാത്രം ചോദ്യം ചെയ്യുന്നു എന്ന് മോദി ചോദിക്കുന്നു. അമേത്തിയിലും റായ്ബറേലിയിലും മത്സരിക്കുന്ന രാഹുലിനെയും സോണിയയെയും ചോദ്യം ചെയ്യുന്നില്ലെന്നും മോദി. ഇവരെ കോടതി ശിക്ഷിച്ചാൽ ആളുകൾ കെട്ടിപ്പിടിക്കുന്നു, അവരെ ജയിലിലും ആശുപത്രിയിലും പോയി കാണുന്നു. അമേഠിയിലെയും റായ്ബറേലിയിലെയും സ്ഥാനാർഥികൾ ജാമ്യത്തിലാണ്. അവരെ എന്തുകൊണ്ട് ആരും ചോദ്യം ചെയ്യുന്നില്ല? മോദി ചോദിക്കുന്നു.

ചില തിരക്കഥകൾക്കനുസരിച്ചാണ് കോൺഗ്രസ് പ്രവർത്തിക്കുന്നതെന്ന് മോദി ആരോപിച്ചു. അവർ ചിലതെടുത്ത് അതിനോട് ചിലത് ചേർത്ത് ഒരു വില്ലനെ കൊണ്ടു വന്ന് തെറ്റായ തിരക്കഥ പ്രചരിപ്പിക്കുകയാണ്- മോദി പറഞ്ഞു.
First published: April 20, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...