ന്യൂഡൽഹി: മന്ത്രിസഭ രൂപീകരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി അധ്യക്ഷൻ അമിത്ഷായുമായി അവസാനവട്ട കൂടിക്കാഴ്ച നടത്തി. മോദി മന്ത്രിസഭയിൽ ആരൊക്കെ മന്ത്രിമാരാകും എന്നതിന്റെ ചർച്ചകളാണ് നടന്നത്. രണ്ടാം മോദി മന്ത്രിസഭയിലെ മന്ത്രിമാരുടെ പട്ടിക ഉടൻ രാഷ്ട്രപതി ഭവനിലേക്ക് എത്തിക്കും.
also read:
സത്യപ്രതിജ്ഞയ്ക്ക് മുമ്പ് മഹാത്മാഗാന്ധിക്കും വാജ്പേയിക്കും ആദരം; രാജ്ഘട്ടും സദൈവ് അടലും സന്ദർശിച്ച് മോദി
ലോക്സഭ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ മോദി സർക്കാർ വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിക്കാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. സർക്കാർ രൂപീകരണത്തിന്റെ ഭാഗമായി കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പലതവണ മോദിയും ഷായും കൂടിക്കാഴ്ച നടത്തിയിരുന്നു.
ബിജെപിയുടെ സഖ്യകക്ഷികളായ ശിവ് സേന, ജെഡിയു, എഐഎഡിഎംകെ, എൽജെപി, അകാലി ദൾ, അപനാ ദൾ എന്നിവയിലെ അംഗങ്ങൾ മന്ത്രിസഭയിലുണ്ടാകുമെന്നാണ് പുറത്തു വരുന്ന സൂചനകൾ. മുംബൈയിൽ കോൺഗ്രസ് നേതാവ് മിലിന്ദ് ദിയോറയെ പരാജയപ്പെടുത്തിയ അരവിന്ദ് സാവന്ദ് ആയിരിക്കും മന്ത്രിസഭയിലെ ശിവസേന പ്രതിനിധി എന്ന് ശിവസേന വ്യക്തമാക്കിയിട്ടുണ്ട്.
രാജ്നാഥ് സിംഗ്, നിതിൻ ഗഡ്കരി, നിർമല സിതാരാമൻ, നരേന്ദ്ര സിംഗ് തോമർ, പ്രകാശ് ജാവേദ്കർ,രവിശങ്കർ പ്രസാദ്, ധർമേന്ദ്ര പ്രധാൻ, സ്മൃതി ഇറാനി എന്നിവർ രണ്ടാം മന്ത്രിസഭയിലും തുടരും. 8000ത്തോളം അതിഥികളാണ് സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണമുള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.