• HOME
  • »
  • NEWS
  • »
  • india
  • »
  • ഗാന്ധിസം കൂടുതൽ ജനകീയമാക്കാൻ നരേന്ദ്ര മോദി; ബോളിവുഡ് താരങ്ങളുമായി കൂടിക്കാഴ്ച നടത്തി

ഗാന്ധിസം കൂടുതൽ ജനകീയമാക്കാൻ നരേന്ദ്ര മോദി; ബോളിവുഡ് താരങ്ങളുമായി കൂടിക്കാഴ്ച നടത്തി

രാഷ്ട്രപിതാവിന്റെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് മഹാത്മാഗാന്ധിയെയും ഗാന്ധിസത്തെയും ജനപ്രിയമാക്കുന്ന ചലച്ചിത്രങ്ങളും ടെലിവിഷൻ ഷോകളും നിർമ്മിക്കാൻ ചലച്ചിത്രമേഖലയെ ക്ഷണിക്കുകയായിരുന്നു കൂടിക്കാഴ്ചയുടെ ലക്ഷ്യം.

aamir-srk-modi

aamir-srk-modi

  • Last Updated :
  • Share this:
    ന്യൂഡൽഹി: ഗാന്ധിസത്തെ കൂടുതൽ ജനകീയമാക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ചലച്ചിത്രമേഖലയിലെ പ്രമുഖരുമായി സംവദിച്ചു. ബോളിവുഡിലെ നിരവധി മുൻനിര താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു. രാഷ്ട്രപിതാവിന്റെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് മഹാത്മാഗാന്ധിയെയും ഗാന്ധിസത്തെയും ജനപ്രിയമാക്കുന്ന ചലച്ചിത്രങ്ങളും ടെലിവിഷൻ ഷോകളും നിർമ്മിക്കാൻ ചലച്ചിത്രമേഖലയെ ക്ഷണിക്കുകയായിരുന്നു കൂടിക്കാഴ്ചയുടെ ലക്ഷ്യം.

    ഗാന്ധി ലാളിത്യത്തിന്റെ പര്യായമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ ചിന്തകൾ ദൂരവ്യാപകമായി പ്രതിഫലിക്കുന്നതാണ്. സർഗ്ഗാത്മകതയുടെ ശക്തി വളരെ വലുതാണ്, ഈ സർഗ്ഗാത്മകതയെ നമ്മുടെ രാജ്യത്തിനായി ഉപയോഗപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ചലച്ചിത്ര-ടെലിവിഷൻ ലോകത്ത് നിന്നുള്ള നിരവധി ആളുകൾ മികച്ച പ്രവർത്തനം നടത്തുമ്പോൾ മഹാത്മാഗാന്ധിയുടെ ആശയങ്ങൾ ജനപ്രിയമാക്കുന്നതിന് ഇത് കാരണമാകണമെന്നും പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു. ഷാരൂഖ് ഖാൻ, ആമിർ ഖാൻ, കങ്കണ റനൌത്ത്, ജാക്വലിൻ ഫെർണാണ്ടസ്, ഇംതിയാസ് അലി, ഏക്താ കപൂർ, അനുരാഗ് ബസു, ബോണി കപൂർ തുടങ്ങി നിരവധി പ്രമുഖ താരങ്ങളും ചലച്ചിത്ര പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.


    "എല്ലാവരേയും ഒരുമിച്ച് കൊണ്ടുവന്നതിന് പ്രധാനമന്ത്രിയോട് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു, അതും ഇതുപോലുള്ള ഒരു കാരണത്തിനുവേണ്ടി. ഗാന്ധിജിയെ വീണ്ടും ലോകത്തിനുമുന്നിൽ അവതരിപ്പിക്കേണ്ടതുണ്ടെന്ന് എനിക്ക് തോന്നുന്നു. മികച്ച കലാസൃഷ്ടികൾ ഉണ്ടാകുകയെന്നതും പ്രധാനമാണ്, രാഷ്ട്രനിർമ്മാണ പ്രക്രിയയെ സഹായിക്കുന്നതിനായി ഗാന്ധിസത്തിന് പ്രാമുഖ്യം നൽകുന്ന സിനിമകളും ടിവി പരിപാടികളും നിർമ്മിക്കേണ്ടതിനെക്കുറിച്ചും ഷാരൂഖ് പറഞ്ഞു.


    "ഇന്ന് ഞങ്ങൾ പ്രധാനമന്ത്രിയുമായി നടത്തിയത് വിസ്മയകരമായ ആശയവിനിമയമായിരുന്നു. വളരെ ആഴത്തിലുള്ളതായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകൾ. പ്രധാനമന്ത്രിയെ അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ ശ്രമത്തെക്കുറിച്ച് ചിന്തിക്കുന്നു. കലാപ്രവർത്തകർ എന്ന നിലയിൽ ഞങ്ങൾക്ക് വളരെയധികം കാര്യങ്ങൾ ചെയ്യാനുണ്ട്, ഇനിയും കൂടുതൽ കാര്യങ്ങൾ ചെയ്യുമെന്ന് ഞാൻ പ്രധാനമന്ത്രിയോട് ഉറപ്പുനൽകുന്നു"- ആമിർ ഖാൻ പറഞ്ഞു.


    "കലയും കലാകാരന്മാരും ചലച്ചിത്രമേഖലയും ഉൾക്കൊള്ളുന്ന ആദ്യത്തെ പ്രധാനമന്ത്രിയാണ് മോദിജി. രാജ്യത്തെ കലാ-കലാകാരന്മാരുടെ ശക്തി ഇതിനുമുമ്പ് ആരും തിരിച്ചറിഞ്ഞിട്ടില്ല. ചലച്ചിത്രമേഖലയ്ക്കുവേണ്ടി ഹൃദയംനിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു" കങ്കണ പറഞ്ഞു.

    Twitter/ Publish

    Curate a story with Twitter
    What would you like to embed?
    Enter a Twitter URL

    That’s all we need, unless you’d like to
    .

    By embedding Twitter content in your website or app, you are agreeing to the Developer Agreement and Developer Policy.


    Copied!
    Paste this code directly into the HTML portion of your site, and you'll be good to go. Need more info? Check out our developer docs.

    First published: