തൃണമൂലിന്റെ 40 എംഎൽഎമാർ ഒപ്പമുണ്ടെന്ന് മോദി; കുതിരക്കച്ചവടത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് തൃണമൂൽ

മോദിയെ കാലാവധി കഴിഞ്ഞ ബാബു എന്ന് പരിഹസിച്ച ഒബ്രയിൻ ആരും മോദിക്കൊപ്പം വരില്ലെന്ന് പറഞ്ഞു.

news18
Updated: April 29, 2019, 6:08 PM IST
തൃണമൂലിന്റെ 40 എംഎൽഎമാർ ഒപ്പമുണ്ടെന്ന് മോദി; കുതിരക്കച്ചവടത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് തൃണമൂൽ
news18
  • News18
  • Last Updated: April 29, 2019, 6:08 PM IST
  • Share this:
ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിക്ക് മുന്നറിയിപ്പുമായി നരേന്ദ്രമോദി. തൃണമൂലിന്റെ 40 നേതാക്കൾ തനിക്കൊപ്പമുണ്ടെന്ന കാര്യം മമത മറക്കരുതെന്ന് മോദി പറഞ്ഞു. തെരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുകയാണെങ്കിൽ അവർ പാർട്ടി ഉപേക്ഷിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

also read: ഗര്‍ഭ നിരോധനത്തിന് ഇനി പുതിയ മാർഗം; ഈ ആഭരണങ്ങൾ ധരിച്ചാൽ മതി

ശ്രീറാംപൂരിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് മോദി ഇക്കാര്യം പറഞ്ഞത്. രാഷ്ട്രീയത്തിന്റെ അടിത്തറ മമതയുടെ കാൽച്ചുവട്ടിൽ നിന്ന് ഒലിച്ചു പോവുകയാണെന്നും മോദി പറഞ്ഞു.

മമത സ്വജനപക്ഷപാതത്തിന്റെ ആളാണെന്ന് മോദി ആരോപിച്ചു. അന്തരവനെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാനാണ്മമത ശ്രമിക്കുന്നതെന്നും മോദി ആരോപിക്കുന്നു.

ഒരുപിടി സീറ്റുകൾ മാത്രമാണുള്ളത്. ദീദി നിങ്ങൾക്ക് ഡവൽഹിയിലെത്താനാകില്ല. ഡൽഹി വളരെ ദൂരെയാണ്. ഡൽഹിയിലേക്ക് പോവുക എന്നത് വെറുമൊരു ഒഴിവ് കഴിവ് മാത്രമാണ്. അവരുടെ യഥാർഥ താത്പര്യം അനന്തരവനെ രാഷ്ട്രായമായി വളർത്തിക്കൊണ്ടു വരിക എന്നാണ്- മോദി പറഞ്ഞു.

മോദിയുടെ ആരോപണങ്ങൾക്കെതിരെ തൃണമൂൽ എംപിയും വക്താവുമായ ഡെറിക് ഒബ്രിയൻ രംഗത്തെത്തി. മോദിയെ കാലാവധി കഴിഞ്ഞ ബാബു എന്ന് പരിഹസിച്ച ഒബ്രയിൻ ആരും മോദിക്കൊപ്പം വരില്ലെന്ന് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണമാണോ കുതിരക്കച്ചവടമാണോ മോദി ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു. മോദിയുടെ കാലാവധി കഴിയാറായെന്നും ഒബ്രയിൻ പരിഹസിച്ചു.

ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. തൃണമൂലിലെ അഞ്ച് നേതാക്കൾ നേരത്തെ ബിജെപിയിൽ ചേർന്നിരുന്നു. അനുപം ഹസാര, സൗമിത്ര ഖാൻ, അർജുൻ സിംഗ്, ഹുമയൂൺ കബീർ, നിഷിത് പ്രമാണിക് എന്നിവരാണ് ബിജെപിയിലേക്കെത്തിയത്.

First published: April 29, 2019, 6:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading