കോവിഡ് 19: വൈറസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പ്രധാനമന്ത്രിയുടെ ബംഗ്ലാദേശ് സന്ദർശനം റദ്ദാക്കി

മാർച്ച് 17 നായിരുന്നു പ്രധാമന്ത്രിയുടെ സന്ദർശനം നിശ്ചയിച്ചിരുന്നത്.

News18 Malayalam | news18-malayalam
Updated: March 9, 2020, 12:26 PM IST
കോവിഡ് 19: വൈറസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പ്രധാനമന്ത്രിയുടെ ബംഗ്ലാദേശ് സന്ദർശനം റദ്ദാക്കി
PM-Narendra-Modi
  • Share this:
ന്യൂഡൽഹി: ബംഗ്ലാദേശിൽ കോവിഡ് 19 റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ ധാക്ക സന്ദർശനം റദ്ദാക്കി. മാർച്ച് 17 നായിരുന്നു പ്രധാമന്ത്രിയുടെ സന്ദർശനം നിശ്ചയിച്ചിരുന്നത്.

ബംഗ്ലാദേശ് രാഷ്ട്രപിതാവ്‌ ശൈഖ് മുജീബു റഹ്മാന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കുന്നതിനായിരുന്നു പ്രധാനമന്ത്രി മോദിക്ക് ക്ഷണം. വൈറസ് റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ ശതാബ്ദി ആഘോഷ പരിപാടികളും ബംഗ്ലാദേശ് സർക്കാർ മാറ്റിവെച്ചു.

BEST PERFORMING STORIES:കോവിഡ് 19: നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ് [NEWS]Corona Outbreak Covid 19: Markets tumble, Gold price shoots up | സ്വർണ വില പവന് 44000; സെൻസെക്സ് ഇടിഞ്ഞു [PHOTOS]'പൊങ്കാലയിടാൻ വിദേശികളെ നഗരത്തിലെത്തിച്ചു; സോമതീരം റിസോർട്ടിനെതിരെ കളക്ടറുടെ നിയമനടപടി [NEWS]

ഇന്നലെയാണ് ബംഗ്ലാദേശിൽ മൂന്ന് കൊറോണ കേസുകൾ സ്ഥിരീകരിച്ചത്. 25 നും 35 നും ഇടയിൽ പ്രായമുള്ള രണ്ട് പുരുഷന്മാർക്കും ഒരു സ്ത്രീക്കുമാണ് വൈറസ് ബാധ. ഇവരിൽ രണ്ട് പേർ ഇറ്റലിയിൽ നിന്ന് എത്തിയവരാണ്. ഇതിൽ ഒരാളുടെ ബന്ധുവാണ് വൈറസ് ബാധ സ്ഥിരീകരിച്ച് മറ്റൊരാൾ.

ഇന്ത്യയിൽ ഇതുവരെ 41 കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കേരളത്തിൽ ആറ് പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇറ്റലിയിൽ നിന്ന് കൊച്ചിയിലെത്തിയ മൂന്ന് വയസ്സുകാരനാണ് ഇന്ന് കൊറോണ സ്ഥിരീകരിച്ചത്.
First published: March 9, 2020, 12:26 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading