• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

നെതന്യാഹുവിന്റെ തെരഞ്ഞെടുപ്പ് ബാനറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും

'നെതന്യാഹുവിന്റെ തെരഞ്ഞെടുപ്പ് പരസ്യം; പുട്ടിൻ, ട്രംപ് മോദി'- എന്നാണ് അമിചായി സ്റ്റെയിനിന്റെ ട്വീറ്റ്.

news18
Updated: July 29, 2019, 7:43 AM IST
നെതന്യാഹുവിന്റെ തെരഞ്ഞെടുപ്പ് ബാനറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും
poster israel
  • News18
  • Last Updated: July 29, 2019, 7:43 AM IST IST
  • Share this:
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള ചിത്രം ബാനറാക്കി ഇസ്രായേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു.
ഇസ്രേയലില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാപിച്ചതെന്ന് പറയുന്ന പോസ്റ്ററിലാണ് ഈ ചിത്രം. ഇസ്രയേലി മാധ്യമപ്രവര്‍ത്തകന്‍ അമിചായി സ്റ്റെയിന്‍ ആണ് ഞായറാഴ്ച ചിത്രം ട്വിറ്ററിലൂടെ പുറത്തുവിട്ടിരിക്കുന്നത്.

also read: 'രണ്ട് കട്ടന്‍ ചായക്ക് 92 രൂപ'; കോഴിക്കോടെ ഹോട്ടലിലെ ദുരനുഭവം പങ്കുവെച്ച് അഭിഭാഷകന്‍

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്റ് പുട്ടിന്‍ എന്നിവരുടെ ചിത്രങ്ങളുപയോഗിച്ചും സമാനമായ രീതിയിലുള്ള പോസ്റ്ററുകളുണ്ട്.

'നെതന്യാഹുവിന്റെ തെരഞ്ഞെടുപ്പ് പരസ്യം; പുട്ടിൻ, ട്രംപ് മോദി'- എന്നാണ് അമിചായി സ്റ്റെയിനിന്റെ ട്വീറ്റ്.



സെപ്തംബര്‍ 17നാണ് ഇസ്രേയലില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. നെതന്യാഹു ഇസ്രേയലിന്റെ അന്താരാഷ്ട്ര ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ നടത്തിയ ശ്രമങ്ങള്‍ ജനങ്ങളെ അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് പോസ്റ്ററുകള്‍ സ്ഥാപിച്ചത്.

ഇസ്രയേലില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിസ്ഥാനത്തിരുന്ന വ്യക്തി എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയ നെതന്യാഹു, ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ കടുത്ത മത്സരമാണ് നേരിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സാമ്പത്തിക, സൈനിക, നയതന്ത്ര കാര്യങ്ങളിൽ ഇന്ത്യയും ഇസ്രായേലും തമ്മിൽ ബന്ധം പുലർത്തുന്നുണ്ട്. അടുത്തിടെ ഇത് ഇരുരാജ്യങ്ങളും ശക്തിപ്പെടുത്തിയിട്ടുണ്ട്.

2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി അധികാരത്തില്‍ തിരിച്ചെത്തിയ നരേന്ദ്ര മോദിയെ ആദ്യം അഭിനന്ദനങ്ങള്‍ അറിയിച്ച ലോകനേതാക്കളില്‍ ഒരാളാണ് നെതന്യാഹു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: July 29, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍