• HOME
  • »
  • NEWS
  • »
  • india
  • »
  • Narendra Modi | ജന്മദിനത്തിൽ നരേന്ദ്രമോദിയുടെ സ്പെഷ്യൽ പ്രഖ്യാപനം; ദേശീയ ലോജിസ്റ്റിക് നയത്തെക്കുറിച്ചറിയാം

Narendra Modi | ജന്മദിനത്തിൽ നരേന്ദ്രമോദിയുടെ സ്പെഷ്യൽ പ്രഖ്യാപനം; ദേശീയ ലോജിസ്റ്റിക് നയത്തെക്കുറിച്ചറിയാം

മികച്ച 25 രാജ്യങ്ങളുടെ പട്ടികയില്‍ ഇടംനേടാനും നയം ലക്ഷ്യമിടുന്നു.

  • Last Updated :
  • Share this:
    പ്രധാനമന്ത്രി നരേന്ദ്ര മോദി (narendra modi) ഇന്ന് 72-ാം ജന്മദിനം ആഘോഷിക്കുകയാണ്. ഇന്ന് നമീബിയയില്‍ നിന്നും കൊണ്ടുവന്ന ചീറ്റപ്പുലികളെ മോദി കുനോ ദേശീയ ഉദ്യാനത്തിലേക്ക് തുറന്നുവിടും. അതിനേക്കാളുപരി പ്രധാന്യമർഹിക്കുന്ന ഒന്നാണ് ഇന്ന് വൈകുന്നേരം പ്രധാനമന്ത്രി അവതരിപ്പിക്കുന്ന ദേശീയ ലോജിസ്റ്റിക് നയം (national logistics policy). ലോജിസ്റ്റിക് കോസ്റ്റ് (logistic cost) 8 ശതമാനം ആയി കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള പോളിസിയാണ് പ്രധാനമന്ത്രി രാജ്യത്തിനു മുന്നില്‍ അവതരിപ്പിക്കുക.

    ''ഇത് ലോജിസ്റ്റിക്‌സ് മേഖലയെ തന്നെ മാറ്റിമറിക്കുന്ന ഒരു കാര്യമാണ്. മെച്ചപ്പെട്ട സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇന്ത്യയെ ഒരു ലോജിസ്റ്റിക്‌സ് ഹബ്ബാക്കി മാറ്റുകയും 2030-ഓടെ ആഗോള മാനദണ്ഡങ്ങള്‍ കൈവരിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം, '' ഒരു ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ന്യൂസ് 18-നോട് പറഞ്ഞു.

    Also Read-PM Narendra Modi Birthday | പ്രധാനമന്ത്രിക്ക് ഇന്ന് 72-ാം ജന്മദിനം: നരേന്ദ്രമോദി ഭരണത്തിലെ സുപ്രധാന നാഴികക്കല്ലുകൾ

    ലോജിസ്റ്റിക് ചെലവ് 13 ശതമാനത്തില്‍ നിന്ന് 8 ശതമാനം ആയി കുറയ്ക്കുകയും രാജ്യത്തിന്റെ ലോജിസ്റ്റിക് പ്രകടന സൂചിക മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് പോളിസിയുടെ പ്രധാന ലക്ഷ്യം. മികച്ച 25 രാജ്യങ്ങളുടെ പട്ടികയില്‍ ഇടംനേടാനും നയം ലക്ഷ്യമിടുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ് തുടങ്ങിയ 14 സംസ്ഥാനങ്ങള്‍ അവരുടെ 'സംസ്ഥാന ലോജിസ്റ്റിക് പോളിസി' നയം രൂപീകരിക്കാന്‍ കഴിഞ്ഞ എട്ട് മാസത്തോളമായി പഠനം നടത്തുന്നുണ്ട്, കൂടാതെ 11 സംസ്ഥാനങ്ങള്‍ കൂടി ഇതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയാണ്, '' ഉദ്യോഗസ്ഥന്‍ പറഞ്ഞു.



    ലോജിസ്റ്റിക് മേഖലയില്‍ നിലവില്‍ 22 മില്യണ്‍ ആളുകള്‍ ജോലി ചെയ്യുന്നുണ്ട്. അവര്‍ നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും ഉറപ്പുവരുന്നതിനായി അവരുടെ നൈപുണ്യ വികസനം മെച്ചപ്പെടുത്താന്‍ ലോജിസ്റ്റിക് പോളിസിക്ക് കഴിയും. ''യോഗ്യരായ ഒരു കൂട്ടം തൊഴിലാളികളെ'' സൃഷ്ടിക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

    കാര്യക്ഷമമായ ലോജിസ്റ്റിക് ഇക്കോസിസ്റ്റത്തിനായി ഒരു ഡാറ്റാ അധിഷ്ഠിത പിന്തുണാ സംവിധാനം സൃഷ്ടിക്കുന്നതിനും ലോജിസ്റ്റിക് സംബന്ധമായ പ്രശ്‌നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിന് സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ നിന്നുള്ള ലോജിസ്റ്റിക് ഓഹരി ഉടമകളെ ഒരുമിച്ച് കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ നയം എംഎസ്എംഇ, കൃഷിയും അനുബന്ധ മേഖലകളും, ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ മേഖലകളുടെ മത്സരക്ഷമത വര്‍ധിപ്പിക്കുന്നതിനെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

    Also Read-PM Narendra Modi Birthday| പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് പിറന്നാള്‍; രാജ്യവ്യാപകമായി വിവിധ പരിപാടികൾ; സേവാ ദിവസമായി ആചരിക്കാൻ BJP

    വെയര്‍ഹൗസിംഗ് ചെലവ് കുറയ്ക്കുന്നതിനും വിതരണ ശൃഖംലകളുടെ വിശ്വാസ്യത മെച്ചപ്പെടുത്തുന്നതിനുമാണ് പുതിയ നയം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പുതിയ നയം ടാര്‍ഗെറ്റുകള്‍ സജ്ജീകരിക്കുകയും വിവിധ പ്രശ്‌ന പരിഹാരങ്ങള്‍ക്കായി പ്രവര്‍ത്തന അജണ്ട നടപ്പിലാക്കുകയും ചെയ്യും. ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്കും സംസ്ഥാനങ്ങള്‍ക്കും റോളുകള്‍ നല്‍കുന്നതും ഇതില്‍ ഉള്‍പ്പെടും.

    Also Read-Narendra Modi Birthday| പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ തമിഴ്നാട്ടിൽ ജനിക്കുന്ന കുട്ടികൾക്ക് രണ്ടു ഗ്രാം സ്വർണ മോതിരം സമ്മാനം

    ''എന്‍എല്‍പിയുടെ ഭാഗമായി കാര്യക്ഷമമായ ലോജിസ്റ്റിക് പ്ലാനുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. പ്രധാനപ്പെട്ട എല്ലാ ലോജിസ്റ്റിക് ഉപ മേഖലയ്ക്കും ഉപയോക്തൃ മേഖലകള്‍ക്കും ആ പ്രത്യേക മേഖലയുടെ ലോജിസ്റ്റിക് മെച്ചപ്പെടുത്തുന്നതിന് പ്രത്യേക പദ്ധതി രൂപീകരിക്കും, '' ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
    Published by:Jayesh Krishnan
    First published: