HOME » NEWS » India » NARROW ESCAPE FOR KIDS AS LEOPARD BREAKS INTO UP SCHOOL AND ATTACKS DOG

സ്കൂൾ വളപ്പിലേക്ക് പാഞ്ഞെത്തിയ പുലി നായയെ കടിച്ചുകീറി; കുട്ടികൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്

Leopard in school: പുലിയ നായയെ കടിച്ചുകൊല്ലുന്നത് കണ്ട് നിലവിളിച്ച കുട്ടികൾ പെട്ടെന്ന് ഓടി ക്ലാസുമുറിയിൽ കയറി വാതിൽ അടച്ചതുകൊണ്ട് മാത്രമാണ് പുലിയുടെ ആക്രമണത്തിൽനിന്ന് രക്ഷപെട്ടത്.

News18 Malayalam | news18-malayalam
Updated: February 27, 2020, 10:31 AM IST
സ്കൂൾ വളപ്പിലേക്ക് പാഞ്ഞെത്തിയ പുലി നായയെ കടിച്ചുകീറി; കുട്ടികൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്
Leopard
  • Share this:
കാൺപുർ: സ്കൂൾ വളപ്പിലേക്ക് ഓടിക്കയറിയ പുലി അവിടെയുണ്ടായിരുന്ന നായയെ ആക്രമിച്ചു. കുട്ടികൾ പുലിയുടെ ആക്രമണത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപെടുകയായിരുന്നു. ഉത്തർപ്രദേശിലെ കീരത്ത്പുർ ഗ്രാമത്തിലാണ് സംഭവം. പിലിഫിട്ട് കടുവാ സങ്കേതത്തിൽപ്പെടുന്ന ബരാഹി വനത്തിന് സമീപത്താണ് കീരത്ത്പുർ ഗ്രാമം. ഇവിടെനിന്നാണ് പുലി സ്കൂളിനുള്ളിലേക്ക് വന്നത്.

ബുധനാഴ്ച ക്ലാസ് തുടങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു സംഭവം. സ്കൂൾ പരിസരത്തുണ്ടായിരുന്ന നായയെ കടിച്ചുകീറിയ പുലി പെട്ടെന്നു തന്നെ അവിടെനിന്നു ഓടിമറഞ്ഞു. സമീപത്തുണ്ടായിരുന്ന കുട്ടികൾ ഓടി ക്ലാസുമുറിയിൽ കയറി വാതിൽ അടച്ചതുകൊണ്ട് മാത്രമാണ് പുലിയുടെ ആക്രമണത്തിൽനിന്ന് രക്ഷപെട്ടത്.

പിന്നീട് സ്കൂളിലെത്തിയ പ്രിൻസിപ്പൽ നിധി ദിവാകറിനോട് കുട്ടികൾ സംഭവത്തെക്കുറിച്ച് പറഞ്ഞു. പ്രിൻസിപ്പൽ വിവരം വനംവകുപ്പിനെ അറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയ സമീപപ്രദേശങ്ങളിൽ പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല.

Read Also- ഗുരുവായൂർ പത്മനാഭൻ ആനകളിലെ ദൈവമായതെങ്ങനെ?

പുലിയുടെ കാൽപ്പാടുകൾ പിന്തുടർന്നു നടത്തിയ പരിശോധനയിൽ അത് വനത്തിലേക്ക് ഓടിമറഞ്ഞിരിക്കാമെന്ന വിലയിരുത്തലിലാണ് ഉദ്യോഗസ്ഥർ. കാൽപ്പാട് പരിശോധിച്ചതിൽനിന്ന് പ്രായമുള്ള ആൺപുലിയാണ് സ്കൂൾ വളപ്പിലെത്തിയതെന്ന് അധികൃതർ സ്ഥിരീകരിച്ചു.

Read Also- ആഹാരമെന്നു കരുതി പെരുമ്പാമ്പ് ബീച്ച് ടവ്വൽ വിഴുങ്ങി; അതിവിദഗ്ധമായി പുറത്തെടുത്തു

സംഭവത്തെത്തുടർന്ന് ഇന്നുമുതൽ സ്കൂളിൽ വനംവകുപ്പ് വാച്ചർമാരുടെ കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. പുലി വീണ്ടും സ്കൂളിലേക്ക് വരാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ പറയുന്നത്. കുട്ടികളെ സ്കൂളിലേക്ക് തനിച്ച് വിടരുതെന്ന് രക്ഷകർത്താക്കൾക്ക് ഗ്രാമമുഖ്യൻ രഞ്ജിത്ത് സിങ് നിർദ്ദേശം നൽകി.
First published: February 27, 2020, 10:31 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories