വാഷിങ്ടൺ: 95 ശതമാനം വിജയിച്ച ഐഎസ്ആർഓയുടെ ചാന്ദ്രയാൻ 2 ദൗത്യത്തെ പ്രശംസിച്ച് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. ഐഎസ്ആർഓയുടെ ദൗത്യങ്ങൾ തങ്ങളെ പ്രചോദിപ്പിച്ചെന്ന് നാസ ട്വിറ്ററിൽ കുറിച്ചു.
also read :EXCLUSIVE: വിക്രം ലാൻഡറിനെ കണ്ടെത്തി; ഓർബിറ്റർ പകർത്തിയ ചിത്രത്തിൽ ലാൻഡർ
ഇന്ത്യയുടെ ചാന്ദ്ര ദൗത്യം ചന്ദ്രയാൻ രണ്ട് പൂർണമായി ലക്ഷ്യം കണ്ടിരുന്നില്ല. ചന്ദ്രോപരിതലത്തിൽ ലാൻഡ് ചെയ്യുന്നതിന് മൂന്നു മിനിറ്റ് മാത്രം ശേഷിക്കെ വിക്രം ലാൻഡറുമായുള്ള ബന്ധം നഷ്‌ടമാവുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഐഎസ്ആർഓയെ പ്രശംസിച്ച് നാസ എത്തിയിരിക്കുന്നത്.
'ബഹിരാകാശ ദൗത്യങ്ങൾ പ്രയാസമേറിയതാണ്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ചന്ദ്രയാൻ 2 ഇറക്കാനുള്ള ഐഎസ്ആർഓയുടെ ശ്രമങ്ങളെ പ്രശംസിക്കുന്നു. നിങ്ങളുടെ യാത്രയിലൂടെ നിങ്ങൾ ഞങ്ങളെ പ്രചോദിപ്പിക്കുന്നു. ഭാവിയിൽ ഒന്നിച്ച് സൗരയൂഥ പര്യവേക്ഷണം നടത്താനുള്ള അവസരങ്ങൾക്കായി കാത്തിരിക്കുന്നു- നാസ ട്വിറ്ററിൽ കുറിച്ചു.
ജൂലായ് 22-നാണ് ചന്ദ്രയാന്‍-2 വിക്ഷേപിച്ചത്. തുടര്‍ന്ന് ദക്ഷിണധ്രുവത്തിൽ 'വിക്രം' ലാന്‍ഡറിനെ ഇറക്കാനായിരുന്നു ശനിയാഴ്ച ശ്രമിച്ചത്. എന്നാല്‍ സോഫ്റ്റ് ലാന്‍ഡിങ്ങിനുള്ള ശ്രമത്തിനിടെ ലാന്‍ഡര്‍ നിശ്ചയിച്ച പഥത്തില്‍നിന്ന് തെന്നിമാറുകയും ചന്ദ്രോപരിതലത്തിന് 2.10 കി.മീ. ദൂരെവെച്ച് ആശയവിനിമയം നഷ്ടമാവുകയുമായിരുന്നു.
Space is hard. We commend @ISRO’s attempt to land their #Chandrayaan2 mission on the Moon’s South Pole. You have inspired us with your journey and look forward to future opportunities to explore our solar system together. https://t.co/pKzzo9FDLL
— NASA (@NASA) September 7, 2019
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Chandrayaan-2, Chandrayaan-2 Mission, Isro