• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'കശ്മീരികളെ ആശ്ലേഷിക്കണം, സ്വർഗം സൃഷ്ടിക്കണം';  നാസിക്ക് റാലിയില്‍ മോദി

ജമ്മു കശ്മീരില്‍ അശാന്തിയും അവിശ്വാസവും അക്രമവും വളര്‍ത്താന്‍ അതിര്‍ത്തിക്കപ്പുറത്ത് നിന്നും ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

news18-malayalam
Updated: September 19, 2019, 4:58 PM IST
'കശ്മീരികളെ ആശ്ലേഷിക്കണം, സ്വർഗം സൃഷ്ടിക്കണം';  നാസിക്ക് റാലിയില്‍ മോദി
news18
  • Share this:
ന്യൂഡൽഹി:  പതിറ്റാണ്ടുകളായി കശ്മീരികള്‍ അനുഭവിക്കുന്ന ദുരവസ്ഥയില്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്മീര്‍ താഴ്വരയില്‍ പുത്തന്‍ സ്വർഗം സൃഷ്ടിക്കാന്‍ എല്ലാവിധ ശ്രമങ്ങളും നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മഹാരാഷ്ട്രയിലെ അടുത്ത മാസം നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നാസിക്കില്‍ സംഘടിപ്പിച്ച റാലിയില്‍ പ്രസംഗിക്കുകയായിരുന്നു മോദി.

ജമ്മു കശ്മീരില്‍ അക്രമങ്ങളുണ്ടാക്കാന്‍ അതിര്‍ത്തിക്കപ്പുറത്തു നിന്നും ശ്രമം നടക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. "ഞങ്ങള്‍ക്ക് കശ്മീരില്‍ പുത്തന്‍ പറുദീസ സൃഷ്ടിക്കണം. ഓരോ കശ്മീരികളെയും ആശ്ലേഷിക്കണം.." - അദ്ദേഹം പറഞ്ഞു.

ആര്‍ട്ടിക്കിൾ 370 അനുസരിച്ച് കശ്മീരിനുണ്ടായിരുന്ന അധികാരം റദ്ദാക്കാനുള്ള തീരുമാനം ഇന്ത്യയുടെ അഖണ്ഡതയ്ക്കു വേണ്ടിയായിരുന്നെന്നും മോദി പറഞ്ഞു. "ജമ്മു കശ്മീരിലെ ജനങ്ങളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും നിറവേറ്റാന്‍ ഈ തീരുമാനം ഒരു കാരണമായി മാറും."- അദ്ദേഹം പറഞ്ഞു.

ജമ്മു കശ്മീരില്‍ അശാന്തിയും അവിശ്വാസവും അക്രമവും വളര്‍ത്താന്‍ അതിര്‍ത്തിക്കപ്പുറത്ത് നിന്നും ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

"ജമ്മു കശ്മീരിലെ യുവാക്കളും അമ്മമാരും സഹോദരിമാരും ഏറെക്കാലമായി തുടരുന്ന അക്രമത്തില്‍ നിന്നും മുക്തി ആഗ്രഹിക്കുന്നു. അവര്‍ക്ക് വികസനവും പുതിയ തൊഴിലവസരങ്ങളും വേണം."-  അദ്ദേഹം പറഞ്ഞു.

"ജമ്മു കശ്മീരിലെയും ലഡാക്കിലെയും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പുതിയ ശ്രമങ്ങള്‍ നടത്തുമെന്ന് ഞങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നു. ആ സ്വപ്നങ്ങള്‍ നിറവേറ്റുന്നതിനുള്ള ശ്രമം തുടങ്ങിയെന്ന് ഇന്ന് എനിക്ക് സംതൃപ്തിയോടെ പറയാന്‍ കഴിയും."

Loading...

ജമ്മു കശ്മീരില്‍ ഭരണഘടന പ്രാബല്യത്തില്‍ വരുത്തുന്നത് ഒരു സര്‍ക്കാരിന്റെ മാത്രം തീരുമാനല്ല, 130 കോടി ഇന്ത്യക്കാരുടെ വികാരം കൂടിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

അക്രമം, ഭീകരവാദം, വിഘടനവാദം, അഴിമതി എന്നിവയില്‍ നിന്ന് ജമ്മു കശ്മീരിലെയും ലഡാക്കിലെയും ജനങ്ങളെ പുറത്തെത്തിക്കാനാണ് ഈ തീരുമാനമെന്നും മോദി പറഞ്ഞു.

Also Read 'സാമ്പത്തിക മാന്ദ്യം യു.പിയെ ബാധിച്ചില്ല; രണ്ടര വർഷം കൊണ്ട് 2 ലക്ഷം പേർക്ക് തൊഴിൽ നൽകും': യോഗി ആദിത്യനാഥ്

First published: September 19, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...