News18 MalayalamNews18 Malayalam
|
news18-malayalam
Updated: January 13, 2021, 2:03 PM IST
ഹിന്ദുമഹാ സഭയുടെ നേതൃത്വത്തിലാണ് ഗ്വാളിയാറിലെ ദൗലത് ഗഞ്ചിൽ ഗോഡ്സെയുടെ പേരിൽ 'ജ്ഞാനശാല' ആരംഭിച്ചത്.
ഗ്വാളിയാർ: മഹാത്മാ ഗാന്ധിയുടെ ഘാതകന് നാഥുറാം ഗോഡ്സെയുടെ പേരിൽ മധ്യപ്രദേശിൽ ആരംഭിച്ച പഠന കേന്ദ്രം അടച്ചുപൂട്ടി. ക്രമസമാധാന പ്രശ്നങ്ങൾ മുൻനിർത്തിയാണ് തുറന്ന് രണ്ടു ദിവസങ്ങൾക്കകം തന്നെ ജില്ലാ ഭരണകൂടം ഇടപെട്ട് ഇത് പൂട്ടിച്ചത്. ലൈബ്രറിയും പഠനകേന്ദ്രവുമായി ആരംഭിച്ച സ്ഥാപനത്തിലെ വസ്തുവകകൾ കണ്ടുകെട്ടുകയും ചെയ്തു.
ഇന്ത്യയുടെ വിഭജനത്തെക്കുറിച്ച് യുവാക്കളെ പഠിപ്പിക്കുക, മഹാറാണ പ്രതാപ് പോലുള്ള ചരിത്രപ്രാധാന്യമുള്ള വ്യക്തികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യം വച്ച് ഹിന്ദുമഹാ സഭയുടെ നേതൃത്വത്തിലാണ് ഗ്വാളിയാറിലെ ദൗലത് ഗഞ്ചിൽ
ഗോഡ്സെയുടെ പേരിൽ 'ജ്ഞാനശാല' ആരംഭിച്ചത്. എന്നാൽ ഇതിന് പിന്നാലെ തന്നെ ശക്തമായ വിമര്‍ശനങ്ങൾ ഉയർന്നു.
Also Read-
'യഥാർത്ഥ ദേശീയവാദിയെ ലോകം അറിയണം': നാഥുറാം ഗോഡ്സെയുടെ പേരിൽ പഠനകേന്ദ്രം ആരംഭിച്ച് ഹിന്ദുമഹാസഭ
നിരവധി പരാതികളും സോഷ്യൽ മീഡിയയിലടക്കം വിമർശനങ്ങളും ഉയര്‍ന്ന സാഹചര്യത്തിൽ പ്രദേശത്തെ ക്രമസമാധാന നില കണക്കിലെടുത്ത് ജില്ലാ മജിസ്ട്രേറ്റ് ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അടച്ചുപൂട്ടൽ നടപടി ഉണ്ടായതെന്നാണ് ഗ്വാളിയാർ സൂപ്രണ്ടന്റ് അമിത് സംഘി അറിയിച്ചത്.
Also Read-
വിവാഹം തകർന്ന സങ്കടത്തിൽ കൂട്ടുകാരിയെ കാണാനെത്തി; ഒടുവിൽ കൂട്ടുകാരിക്കും ഭർത്താവിനുമൊപ്പം പുതിയ ജീവിതം ആരംഭിച്ച് യുവതി
'ഹിന്ദുമഹാസഭ അംഗങ്ങളുമായി നടത്തിയ ചര്‍ച്ചകൾക്കൊടുവിൽ ജ്ഞാനശാല അടച്ചുപൂട്ടാൻ തീരുമാനിക്കുകയായിരുന്നു. ഇവിടെയുണ്ടായിരുന്ന പുസ്തകങ്ങൾ,ലേഖനങ്ങൾ, പോസ്റ്ററുകൾ എന്നിവയുൾപ്പെടെ എല്ലാ വസ്തുവകകളും കണ്ടുകെട്ടിയിട്ടുണ്ട്. എസ്പി വ്യക്തമാക്കി. നേരത്തെ ഗോഡ്സെയുടെ പേരിൽ ഇവിടെ ഒരു ക്ഷേത്രം സ്ഥാപിക്കാനും ഹിന്ദുമഹാസഭ തീരുമാനിച്ചിരുന്നു. എന്നാൽ കോൺഗ്രസ് പാർട്ടിയുടെ ശക്തമായ എതിർപ്പിനെ തുടർന്ന് ആ തീരുമാനത്തിൽ നിന്നും പിന്തിരിയുകയാണുണ്ടായത്.
Published by:
Asha Sulfiker
First published:
January 13, 2021, 2:03 PM IST