• HOME
  • »
  • NEWS
  • »
  • india
  • »
  • Nathuram Godse Road | കര്‍ണാടകയില്‍ റോഡിന് ഗോഡ്സെയുടെ പേര്; വിവാദം, കേസെടുത്ത് പൊലീസ്

Nathuram Godse Road | കര്‍ണാടകയില്‍ റോഡിന് ഗോഡ്സെയുടെ പേര്; വിവാദം, കേസെടുത്ത് പൊലീസ്

കര്‍ണാടകയിലെ ഉഡുപ്പി ജില്ലയില്‍ പുതുതായി നിര്‍മിച്ച റോഡിന് 'പദുഗിരി നാഥുറാം ഗോഡ്‌സെ റോഡ്' എന്നാണ് പേരിട്ടിരിക്കുന്നത്

  • Share this:
    ഉഡുപ്പി: കര്‍ണാടകയില്‍(Karnataka) റോഡിന് ഗാന്ധി ഘാതകന്‍ നാഥുറാം ഗോഡ്‌സെയുടെ(Nathuram Godse) പേരിട്ടത് വിവാദത്തില്‍. ഉഡുപ്പി ജില്ലയിലെ കാര്‍ക്കള താലൂക്കില്‍ പുതുതായി നിര്‍മിച്ച റോഡിന് 'പദുഗിരി നാഥുറാം ഗോഡ്‌സെ റോഡ്' എന്നാണ് പേരിട്ടത്. സംഭവം വിവാദമായതോടെ അധികൃതര്‍ പേരെഴുതിയ ബോര്‍ഡ് നീക്കം ചെയ്തു.

    ഇതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. അധികൃതരുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

    Also Read-Prophet Remark Row | കുടുംബത്തിന്റെ സുരക്ഷയില്‍ ആശങ്ക; വധഭീഷണിയുണ്ടെന്ന് നൂപുര്‍ ശര്‍മ; കേസെടുത്ത് പൊലീസ്

    തിങ്കളാഴ്ച രാവിലെയാണ് സൈന്‍ബോര്‍ഡ് തന്റെ ശ്രദ്ധയില്‍പ്പെടുത്തിയതെന്നും ആരാണ് സ്ഥാപിച്ചതെന്ന് അറിയില്ലെന്നും ബോലയിലെ പഞ്ചായത്ത് വികസന ഓഫീസര്‍ രാജേന്ദ്ര മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. റോഡിന് ഗോഡ്സെയുടെ പേരിടാന്‍ പഞ്ചായത്തോ അധികൃതരോ പ്രമേയം പാസാക്കിയിട്ടില്ല. ഞങ്ങള്‍ കാര്‍ക്കള റൂറല്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അവര്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.



    കര്‍ണാടക ഊര്‍ജ മന്ത്രി വി. സുനില്‍ കുമാറിന്റെ മണ്ഡലത്തില്‍പ്പെടുന്ന കാര്‍ക്കള താലൂക്കിലെ ബോലോ ഗ്രാമപഞ്ചായത്തിലെ പാതയോരത്താണ് ബോര്‍ഡ് സ്ഥാപിച്ചത്. ഇത് സ്ഥാപിച്ചത് സര്‍ക്കാരോ പഞ്ചായത്ത് അധികൃതരോ അല്ലെന്ന് മന്ത്രി പറഞ്ഞു. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഉടന്‍ പിടികൂടുമെന്നും മന്ത്രി വ്യക്തമാക്കി. രണ്ട് ദിവസം മുമ്പാണ് സൈന്‍ബോര്‍ഡ് സ്ഥാപിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
    Published by:Jayesh Krishnan
    First published: