• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

'ഈ ഓണം എല്ലാ തടസങ്ങളും മറികടക്കാനുള്ള ശക്തി മലയാളികൾക്ക് നൽകട്ടെ'

news18india
Updated: August 26, 2018, 12:16 PM IST
'ഈ ഓണം എല്ലാ തടസങ്ങളും മറികടക്കാനുള്ള ശക്തി മലയാളികൾക്ക് നൽകട്ടെ'
news18india
Updated: August 26, 2018, 12:16 PM IST
ന്യൂഡൽഹി: ദുരന്തബാധിതമായ കേരളത്തിന് ആശംസകൾ നേർന്ന് നേതാക്കൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി, സി പി എം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി, ബി ജെ പി അധ്യക്ഷൻ അമിത് ഷാ, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, ശശി തരൂർ എന്നിവർ ആശംസകൾ നേർന്നു.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി നേരിട്ടു കൊണ്ടിരിക്കുന്ന എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാൻ കേരളീയർക്ക് കഴിയട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. രാജ്യം മുഴുവൻ കേരളത്തിനു വേണ്ടി തോളോടുതോൾ ചേർന്ന് നിൽക്കുമെന്നും ആളുകളുടെ സന്തോഷത്തിനും സമൃദ്ധിക്കും വേണ്ടി പ്രാർത്ഥിക്കുമെന്നും പ്രധാനമന്ത്രി ട്വീറ്റിൽ പറഞ്ഞു.

May this Onam give further strength to the people of Kerala to overcome the adversities they have been facing for the past few days. The entire nation stands shoulder to shoulder with Kerala and prays for the happiness as well as prosperity of it’s citizens.


ഈ ഓണക്കാലം മലയാളികൾക്ക് ബുദ്ധിമുട്ടേറിയ സമയമാണെന്നും കേരളത്തിനെ പുനർനിർമിക്കാൻ കൈ കോർക്കാമെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
Loading...
This is a difficult time for the people of Kerala. In relief camps & homes across the state, people are grieving for their loved ones. On this Onam let us pledge to put aside our differences, stand united together and focus on the task of #RebuildingKerala.

— Rahul Gandhi (@RahulGandhi) August 25, 2018

ഒരു നല്ല കാലത്തേക്കുള്ള ആശംസകർ നേരുന്നെന്നാണ് സിതാറാം യെച്ചൂരി കുറിച്ചത്

The agony and distress faced by Kerala is matched by its verve and spirit in meeting the challenge. Warmest wishes for Onam. To better times

മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി മലയാളത്തിലായിരുന്നു അമിത് ഷാ ആശംസകൾ നേർന്നത്. ഓണം ആഘോഷത്തിന്റെ ഈ ശുഭമുഹൂർത്തത്തിൽ, കേരളം അതിവേഗം പൂർവ്വസ്ഥിതിയിലേക്കു മടങ്ങിവരാൻ സർവ്വേ‌ശ്വരനോടു പ്രാർത്ഥിക്കുന്നെന്ന് ആയിരുന്നു അമിത് ഷായുടെ ട്വീറ്റ്.

ഓണം ആഘോഷത്തിന്റെ ഈ ശുഭമുഹൂർത്തത്തിൽ, കേരളം അതിവേഗം പൂർവ്വസ്ഥിതിയിലേക്കു മടങ്ങിവരാൻ സർവ്വേ‌ശ്വരനോടു പ്രാർത്ഥിക്കുന്നു. pic.twitter.com/Y2se60JIXq

 

First published: August 25, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍