രാജ്യവ്യാപക പണിമുടക്ക് സംസ്ഥാനത്ത് പൂർണം, മെട്രോ നഗരങ്ങളെ പണിമുടക്ക് ബാധിച്ചില്ല
news18india
Updated: August 7, 2018, 1:08 PM IST
news18india
Updated: August 7, 2018, 1:08 PM IST
തിരുവനന്തപുരം: രാജ്യവ്യാപക പണിമുടക്ക് സംസ്ഥാനത്ത് പൂർണം. കെ എസ് ആർ ടിസി ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ ഇന്ന് നിരത്തിലിറങ്ങിയില്ല. പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് സംസ്ഥാനത്തു കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തിവച്ചു. ഓട്ടോറിക്ഷകളും ടാക്സികളും പൂര്‍ണമായും നിരത്തിലിറങ്ങിയില്ല. റയില്‍വേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും നൂറുകണക്കിനാളുകള്‍ കുടുങ്ങി.
മോട്ടോര്‍ വാഹന നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ചുള്ള ദേശീയ വാഹന പണിമുടക്ക് കേരളത്തില്‍ പൂര്‍ണം. വാഹന പണിമുടക്ക് മുംബൈ, ബാംഗ്ലൂർ, ചെന്നൈ, ഡൽഹി അടക്കമുള്ള മെട്രോ നഗരങ്ങളേയും മറ്റു ചെറുനഗരങ്ങളേയും കാര്യമായി ബാധിച്ചില്ല. ഇവിടങ്ങളിൽ ജനജീവിതം സാധാരണ നിലയിലായിരുന്നു.
ബംഗളൂരുവിൽ സ്വകാര്യവാഹനങ്ങൾ നിരത്തിലിറങ്ങി. മെട്രോ അടക്കമുള്ള പൊതുഗതാഗതവും സാധാരണ നിലയിലായിരുന്നു.
മുംബൈയിലും സർക്കാർ - സ്വകാര്യ ഓഫീസുകൾ സാധാരണനിലയിൽ പ്രവർത്തിച്ചു. രാവിലെ മുതൽ നിരത്തിൽ പതിവ് തിരക്ക് പ്രകടമായിരുന്നു. ലക്നൗ, ഹൈദരാബാദ് അടക്കമുള്ള രാജ്യത്തെ മറ്റ് പ്രമുഖ നഗരങ്ങളേയും പണിമുടക്ക് ബാധിച്ചില്ല.
അതേസമയം പലസംസ്ഥാനങ്ങളിലും ചെറുപട്ടണങ്ങളെ പണിമുടക്ക് ബാധിച്ചു. മഹാരാഷ്ട്ര അടക്കമുള്ള മിക്ക സംസ്ഥാനങ്ങളിലും ചരക്ക് ഗതാഗത താറുമാറായി.

Loading...
അതേസമയം പലസംസ്ഥാനങ്ങളിലും ചെറുപട്ടണങ്ങളെ പണിമുടക്ക് ബാധിച്ചു. മഹാരാഷ്ട്ര അടക്കമുള്ള മിക്ക സംസ്ഥാനങ്ങളിലും ചരക്ക് ഗതാഗത താറുമാറായി.
Loading...