• HOME
  • »
  • NEWS
  • »
  • india
  • »
  • 'മായാവതി അധികാരത്തിനു വേണ്ടി മാനം വിറ്റയാള്‍' ബിജെപി എംഎല്‍എക്ക് വനിതാ കമ്മീഷന്‍ നോട്ടീസ്

'മായാവതി അധികാരത്തിനു വേണ്ടി മാനം വിറ്റയാള്‍' ബിജെപി എംഎല്‍എക്ക് വനിതാ കമ്മീഷന്‍ നോട്ടീസ്

മായാവതി അധികാരത്തിനായി മാനം വിറ്റു. സ്ത്രീത്വത്തിനു അപമാനമാണ് ബിഎസ്പി അധ്യക്ഷ'

mayawati- sadhna sing

mayawati- sadhna sing

  • News18
  • Last Updated :
  • Share this:
    ന്യൂഡല്‍ഹി: ബിഎസ്പി അധ്യക്ഷയും ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രിയുമായ മായാവതിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ ബിജെപി എംഎല്‍എ സാധന സിങിന് വനിതാ കമ്മീഷന്‍ നോട്ടീസ്. മായാവതി അധികാരത്തിനു വേണ്ടി മാനം വിറ്റയളാണെന്നും അവര്‍ സ്ത്രീത്വത്തിനു അപമാനം ആണെന്നുമായിരുന്നു സാധനയുടെ പരാമര്‍ശം. പരാമര്‍ശം വിവാദമായതോടെ വിഷയത്തില്‍ ഇടപെട്ട ദേശീയ മനുഷ്യാവകാശ കമ്മീഷനാണ് സാധന സിംഗിന് നോട്ടീസ് അയച്ചത്.

    ഉത്തര്‍പ്രദേശിലെ മുഗള്‍സരായിയില്‍ നിന്നുള്ള എംഎല്‍എയാണ് സാധന സിങ്. സ്വന്തം മണ്ഡലത്തില്‍ നടന്ന പൊതു യോഗത്തിലായാിരുന്നു ബിഎസ്പി അധ്യക്ഷ മായാവതിയ്‌ക്കെതിരെ സാധനയുടെ പരാമര്‍ശങ്ങള്‍. 1995 ല്‍ ലക്‌നൗ ഗസ്റ്റ് ഹൗസില്‍ വെച്ച് മായാവതിയെ സമാജ്വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ ആക്രമിച്ചതും, കടുത്ത ശത്രുത അവസാനിപ്പിച്ചു ഇപ്പോള്‍ ഇരുപാര്‍ട്ടികളൂം ഒന്നിച്ചതും സൂചിപ്പിച്ചായിരുന്നു വിമര്‍ശനം.

    Also Read: പാസ് വേഡ് നല്‍കിയില്ല; ഭാര്യ ഭര്‍ത്താവിനെ പെട്രോളൊഴിച്ച് ചുട്ടുകൊന്നു

    'മായാവതി നേരത്തെ പീഡിപ്പിക്കപ്പെട്ടവളാണ്. ചരിത്രത്തില്‍ ദ്രൗപതിയും പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. ദ്രൗപതി പ്രതികാരം ചെയ്യുമെന്ന് പ്രതിജ്ഞ എടുത്തു. എന്നാല്‍ മായാവതി അധികാരത്തിനായി മാനം വിറ്റു. സ്ത്രീത്വത്തിനു അപമാനമാണ് ബിഎസ്പി അധ്യക്ഷ' എന്നായിരുന്നു സാധന സിങിന്റെ പരാമര്‍ശം. എംഎല്‍എയുടെ പരാമര്‍ശനത്തിനെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു ഭരണ പ്രതിപക്ഷ കക്ഷികളില്‍ നിന്നും ഉയര്‍ന്നത്.

    Also Read: ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ ദൈവത്തിന്‍റെ സ്വന്തം കുട്ടി!

    പരമാര്‍ശം ഒരു തരത്തിലും അംഗീകരിക്കാന്‍ ആകില്ലെന്ന് കേന്ദ്രമന്ത്രി രാമദാസ് അതവാലെയും പറഞ്ഞിരുന്നു. രാജ്യത്തെ സ്ത്രീകള്‍ക്ക് തന്നെ അപമാനമാണ് പരാമര്‍ശമെന്നായിരുന്ന അഖിലേഷ് യാദവിന്റെ വിമര്‍ശനം. ഇതിനു പിന്നാലെയാണ് വിഷയത്തില്‍ ഇടപെട്ട ദേശീയ വനിതാ കമ്മീഷന്‍ സാധന സിങിന് നോട്ടീസ് അയക്കുന്നത്.

    First published: