• HOME
 • »
 • NEWS
 • »
 • india
 • »
 • National Education Day | സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രി മൗലാന അബുൽ കലാം ആസാദിന്റെ പ്രചോദനാത്മക സന്ദേശങ്ങൾ

National Education Day | സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രി മൗലാന അബുൽ കലാം ആസാദിന്റെ പ്രചോദനാത്മക സന്ദേശങ്ങൾ

വരും തലമുറയിലെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി മൗലാന ആസാദ് ധാരാളം സന്ദേശങ്ങൾ കരുതിവച്ചിരുന്നു

abul-kalam-azad

abul-kalam-azad

 • Last Updated :
 • Share this:
  സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രി മൗലാന അബുൽ കലാം ആസാദിന്റെ സ്മരണയ്ക്കായി എല്ലാ വർഷവും അദ്ദേഹത്തിന്റെ ജന്മദിനമായ നവംബർ 11 ന് ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിത്തറ പാകുന്നതിൽ പ്രധാന പങ്കുവഹിച്ച മൗലാന ആസാദ് - പണ്ഡിതൻ, കവി, പത്രപ്രവർത്തകൻ, സ്വാതന്ത്ര്യ സമര സേനാനി, വിദ്യാഭ്യാസ വിചക്ഷണൻ എന്നീ നിലകളിൽ പ്രശസ്തനാണ്.

  വരും തലമുറയിലെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി മൗലാന ആസാദ് ധാരാളം സന്ദേശങ്ങൾ കരുതിവച്ചിരുന്നു. ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ അവയിൽ ചിലത് ഓർക്കാം:

  1. ''ഒരു പൗരനെന്ന നിലയിലുള്ള തന്റെ കർത്തവ്യങ്ങൾ പൂർണ്ണമായി നിർവഹിക്കാൻ കഴിയുന്ന തരത്തിലുള്ള അടിസ്ഥാന വിദ്യാഭ്യാസമെങ്കിലും നേടുക എന്നത് ഓരോ വ്യക്തിയുടെയും ജന്മാവകാശമാണ്, എന്നത് നാം ഒരു നിമിഷം പോലും മറക്കരുത്.''

  2. ''സംഗീതത്താൽ ചലിക്കാത്ത ഒരുവൻ കഠിനഹൃദയനും അചഞ്ചലനുമാണ്; അവർ ആത്മീയതയിൽ നിന്ന് വളരെ അകലെയായിരിക്കും, പക്ഷികളേക്കാളും മൃഗങ്ങളേക്കാളും ബുദ്ധിശൂന്യരായിരിക്കും. കാരണം എല്ലാവരെയും സ്വാധീനിക്കുന്ന ഒന്നാണ് ശ്രുതിമധുരമായ ശബ്ദങ്ങൾ''

  3. ''അധ്യാപകർ വിദ്യാർത്ഥികൾക്കിടയിൽ അന്വേഷണ മനോഭാവം, സർഗ്ഗാത്മകത, സംരംഭകത്വം, ധാർമ്മിക നേതൃത്വം എന്നീ കഴിവുകൾ വളർത്തിയെടുക്കുകയും അവരുടെ മാതൃകയാകുകയും വേണം.''

  4. ''മുകളിലേക്ക് കയറുന്നതിന് ശക്തി ആവശ്യമാണ്, അത് എവറസ്റ്റ് കൊടുമുടിയുടെ മുകളിലേക്കോ നിങ്ങളുടെ കരിയറിന്റെ മുകളിലേക്കോ ആകട്ടെ..''

  5. ''ശാസ്ത്രം നിഷ്പക്ഷമാണ്. അതിന്റെ കണ്ടെത്തലുകൾ സുഖപ്പെടുത്താനും കൊല്ലാനും ഒരുപോലെ ഉപയോഗിക്കാം. ഭൂമിയിൽ ഒരു പുതിയ സ്വർഗം സൃഷ്ടിക്കാൻ ശാസ്ത്രം ഉപയോഗിക്കുമോ അതോ ഒരു വിനാശകരമായ അഗ്നിബാധയാൽ ലോകത്തെ നശിപ്പിക്കുമോ എന്നത് ഉപയോക്താവിന്റെ വീക്ഷണത്തെയും മാനസികാവസ്ഥയെയും ആശ്രയിച്ചിരിക്കുന്നു.''

  6. '''സമൂഹത്തിലെ പകുതിയോളം വരുന്ന സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും പുരോഗതിക്കും പൂർണ്ണ പരിഗണന നൽകുന്നില്ലെങ്കിൽ ഒരു ദേശീയ വിദ്യാഭ്യാസ പരിപാടിയും ഉചിതമല്ല.''

  7. ''കല വികാരങ്ങളുടെ വിദ്യാഭ്യാസമാണ്, അതിനാൽ യഥാർത്ഥ ദേശീയ വിദ്യാഭ്യാസത്തിന്റെ ഏത് പദ്ധതിയിലും അത് അത്യന്താപേക്ഷിതമാണ്. വിദ്യാഭ്യാസം, സെക്കൻഡറിയിലായാലും സർവ്വകലാശാലയിലായാലും, സൗന്ദര്യത്തെക്കുറിച്ചുള്ള ധാരണയിലേക്ക് നമ്മുടെ ഫാക്കൽറ്റികളെ പരിശീലിപ്പിക്കുന്നില്ലെങ്കിൽ, അത് (പഠനം) പൂർണ്ണമായി എന്ന് കണക്കാക്കാനാവില്ല.''

  8. ''വേഗത്തിലുള്ളതും എന്നാൽ കൃത്രിമവുമായ സന്തോഷത്തിന് പിന്നാലെ ഓടുന്നവരേക്കാൾ മികച്ച നേട്ടങ്ങൾ ഉണ്ടാക്കുന്നത് കൂടുതൽ അർപ്പണബോധമുള്ളവരായിരിക്കും.''

  9. ''നിങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിന് മുമ്പ് നിങ്ങൾ സ്വപ്നം കാണണം.''

  10. ''നിങ്ങളുടെ ദൗത്യത്തിൽ വിജയിക്കുന്നതിന്, നിങ്ങളുടെ ലക്ഷ്യത്തോട് അർപ്പണ മനോഭാവം ഉണ്ടായിരിക്കണം.''

  ഐഐടി ഖരഗ്പൂർ, യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷൻ (UGC), ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് (ICCR), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (IISc) ബാംഗ്ലൂർ, കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (CSIR) എന്നിവയുൾപ്പെടെ നിരവധി സ്ഥാപനങ്ങൾ മൗലാന ആസാദിന്റെ വീക്ഷണത്തിൽ നിന്ന് ഉരുത്തിരിഞ്ഞ സ്ഥാപനങ്ങളിൽ ചിലതാണ്. 1888 നവംബർ 11 ന് ജനിച്ച അദ്ദേഹം 1958 ഫെബ്രുവരി 22-ന് 69-ാം വയസ്സിൽ അന്തരിച്ചു.
  Published by:Anuraj GR
  First published: