• HOME
  • »
  • NEWS
  • »
  • india
  • »
  • National Girl Child Day 2022 | ഇന്ന് ദേശീയ ബാലികാ ദിനം; പെൺകുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് അവബോധം വളർത്താം

National Girl Child Day 2022 | ഇന്ന് ദേശീയ ബാലികാ ദിനം; പെൺകുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് അവബോധം വളർത്താം

ചിലർ അറിവില്ലായ്മ കൊണ്ടും ദാരിദ്ര്യം കൊണ്ടും യാഥാസ്ഥിതിക മനോഭാവം കൊണ്ടും ചിലപ്പോൾ ചില തെറ്റായ വിശ്വാസങ്ങൾ വച്ച് പുലർത്താറുണ്ട്.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    ഒരോ സാമൂഹിക തിന്മകളെയും ഉന്മൂലനം ചെയ്തുകൊണ്ടാണ് നാം നമ്മുടെ രാഷ്ട്രം കെട്ടിപ്പടുക്കുന്നത്. പല തെറ്റായ സങ്കൽപ്പങ്ങളും രാജ്യത്ത് പരമാവധി നിയന്ത്രിക്കപ്പെടുമ്പോഴും ചിലർ അറിവില്ലായ്മ കൊണ്ടും ദാരിദ്ര്യം കൊണ്ടും യാഥാസ്ഥിതിക മനോഭാവം കൊണ്ടും ചിലപ്പോൾ ചില തെറ്റായ വിശ്വാസങ്ങൾ വച്ച് പുലർത്താറുണ്ട്. എന്നാൽ ഇത്തരം സാമൂഹിക തിന്മകളെ നേരിടുന്നതിന്റെ ഭാഗമായാണ് വനിതാ ശിശു വികസന മന്ത്രാലയം (The Ministry of Women and Child Development) ജനുവരി 24 ദേശീയ ബാലികാ ദിനമായി (National Girl Child Day) ആചരിക്കാൻ തീരുമാനിച്ചത്.

    ഇന്ത്യയിൽ പുരുഷന്മാർക്കൊപ്പം സ്ത്രീകൾക്കും (Women) സുരക്ഷിതത്വവും തുല്യമായ അവസരങ്ങളും ലഭിക്കുന്ന ഒരു വാസയോഗ്യമായ സമൂഹം കെട്ടിപ്പടുക്കുക എന്നതാണ് ഈ ദിനത്തിന് പിന്നിലെ ലക്ഷ്യം. ദേശീയ ബാലികാ ദിനത്തിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിലും ആരോഗ്യത്തിനുമാണ് ഊന്നൽ നൽകുന്നത്. പെൺ ശിശുഹത്യ, ലൈംഗിക ദുരുപയോഗം, ലിംഗ അസമത്വം തുടങ്ങിയ പ്രശ്‌നങ്ങളെക്കുറിച്ച് സമൂഹത്തിൽ അവബോധം വളർത്തുകയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം.

    ദേശീയ ബാലികാ ദിനത്തിന് പിന്നിലെ ചരിത്രം
    വനിതാ ശിശു വികസന മന്ത്രാലയം 2008 ജനുവരി 24 നാണ് ആദ്യമായി ദേശീയ ബാലികാ ദിനം ആദ്യമായി ആചരിച്ചത്. രാജ്യത്ത് പെൺകുട്ടികൾ (Girls) നേരിടുന്ന അസമത്വങ്ങൾക്കെതിരെ ബോധവത്ക്കരണം നടത്തുക എന്നതാണ് ഈ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം. ഒരു പെൺകുട്ടിയുടെ അവകാശങ്ങളെക്കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കണം.

    ദേശീയ ബാലികാ ദിനത്തിന്റെ പ്രാധാന്യം
    ജനുവരി 24ന് ദേശീയ ബാലികാ ദിന ആഘോഷങ്ങൾ രാജ്യവ്യാപകമായി നടക്കുമ്പോൾ പല സംസ്ഥാനങ്ങളും ഒരാഴ്ചയോ ഒരു മാസമോ നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളാണ് നടത്തുന്നത്. ഉദാഹരണത്തിന്, 2021 ജനുവരി 'ബാലികാ മാസമായാണ്' പഞ്ചാബ് പ്രഖ്യാപിച്ചിരിക്കുന്നത്. മധ്യപ്രദേശ് 2021ൽ ‘ബാലികാ വാരം’ ആഘോഷിച്ചിരുന്നു. ഈ ദിനത്തോട് അനുബന്ധിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 2015 ജനുവരി 22ന് ബേട്ടി ബച്ചാവോ ബേട്ടി പഠാവോ (ബിബിബിപി) പദ്ധതി ആരംഭിച്ചത്.

    ദേശീയ ബാലികാ ദിന ആഘോഷങ്ങൾ
    സർക്കാർ എല്ലാ വർഷവും നിരവധി സാംസ്കാരിക പരിപാടികളും മത്സരങ്ങളും ഈ ദിനത്തിൽ സംഘടിപ്പിക്കാറുണ്ട്. 2022ലെ ബാലികാ ദിന ആഘോഷം മറ്റ് വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായിരിക്കും. ‘ആസാദി കാ അമൃത് മഹോത്സവ’ത്തിന് കീഴിൽ, സ്വതന്ത്ര ഇന്ത്യയുടെ വികസനത്തിന് സംഭാവന നൽകിയ 20 വയസ്സിന് താഴെയുള്ള 75 യുവ വനിതാ വിജയികളെ ദേശീയ ബാലികാ ദിനത്തിൽ ആദരിക്കും.
    Published by:Karthika M
    First published: