നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ദേശീയ ഹരിത ട്രൈബ്യൂണലിന് സ്വമേധയാ കേസെടുക്കാൻ അധികാരമുണ്ടെന്ന് സുപ്രീം കോടതി

  ദേശീയ ഹരിത ട്രൈബ്യൂണലിന് സ്വമേധയാ കേസെടുക്കാൻ അധികാരമുണ്ടെന്ന് സുപ്രീം കോടതി

  പാരിസ്ഥിതിക വിഷയങ്ങളിൽ ദേശീയ ഹരിത ട്രൈബ്യൂണലിന് സ്വമേധയാ കേസ് എടുക്കാമെന്ന് സുപ്രീം കോടതി

  supreme court

  supreme court

  • Share this:
  ക്വാറി കേസിൽ സംസ്ഥാന സർക്കാരിനും ഉടമകൾക്കും തിരിച്ചടിയാകുന്ന നിർണായക ഉത്തരവ് പുറപ്പെടുവിച്ച് സുപ്രീം കോടതി. പാരിസ്ഥിതിക വിഷയങ്ങളിൽ ദേശീയ ഹരിത ട്രൈബ്യൂണലിന് സ്വമേധയാ കേസ് എടുക്കാമെന്ന് സുപ്രീം കോടതി. മുംബൈ കോർപ്പറേഷനും ദേശീയ ഹരിത ട്രൈബ്യൂലുമായി ബന്ധപ്പെട്ട കേസിലാണ് കേരളത്തിലെ ക്വാറി ഉടമകൾക്ക് കൂടി ബാധകമാകുന്ന ഉത്തരവ് സുപ്രീംകോടതി പുറപ്പെടുവിച്ചത്.

  മുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ മാലിന്യ സംസ്കരണത്തിനെതിരെ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ദേശീയ ഹരിത ട്രൈബ്യൂണൽ എടുത്ത കേസിലാണ് സുപ്രീം കോടതിയുടെ നിർണ്ണായക ഇടപെടൽ ഉണ്ടായത്. കത്തുകൾ, മാധ്യമ വാർത്തകൾ എന്നിവയുടെ അടിസ്ഥാനത്തിൽ ട്രൈബ്യൂണൽ സ്വമേധയാ കേസുമായി മുന്നോട്ട് പോകാമെന്ന് ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ, ഹൃഷികേശ് റോയ്, സി.ടി. രവികുമാർ എന്നിവർ അടങ്ങിയ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.

  NGT നിയമപ്രകാരം ദേശീയ ഹരിത ട്രൈബ്യൂണലിന് സ്വമേധയാ കേസെടുക്കാന്‍ അധികാരമില്ലെന്നാണ് ക്വാറി ഉടമകള്‍ വാദിച്ചിരുന്നത്. ഇതിലാണ് സുപ്രീംകോടതി വ്യക്തത വരുത്തിയത്. ഖനനത്തിനായി സ്‌ഫോടനം നടത്തുന്ന ക്വാറികള്‍ ജനവാസകേന്ദ്രത്തില്‍ നിന്ന് ഇരുനൂറ് മീറ്ററും, അല്ലാത്തവ നൂറ് മീറ്ററും ദൂരപരിധി പാലിക്കണമെന്നാണ് ഹരിത ട്രൈബ്യൂണല്‍ ഉത്തരവ്. ഇത് ചോദ്യം ചെയ്താണ് സംസ്ഥാന സര്‍ക്കാരും, അദാനി ഗ്രൂപ്പും, ക്വാറി ഉടമകളും ഹര്‍ജികള്‍ സമര്‍പ്പിച്ചിട്ടുള്ളത്.

  സ്വമേധയാ കേസെടുത്ത് ഉത്തരവിറക്കാൻ ദേശീയ ഹരിത ട്രൈബ്യുണലിന് അധികാരമില്ലെന്ന് കേന്ദ്രസർക്കാർ കഴിഞ്ഞ തവണ സുപ്രീം കോടതിയിൽ നിലപാട് അറിയിച്ചിരുന്നു. എന്നാൽ കത്തുകൾ, നിവേദനം എന്നിവയുടെ അടിസ്ഥാനത്തിൽ പരിസ്ഥിതി വിഷയങ്ങളിൽ ഇടപെടാൻ ഹരിത ട്രൈബ്യുണലിന് കഴിയുമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. പരിസ്ഥിതി വിഷയങ്ങളിൽ ഹരിത ട്രൈബ്യുണലിന് വിശാലമായ അധികാരമുണ്ടെന്നും വനം പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

  ഖനനത്തിനായി സ്ഫോടനം നടത്തുന്ന ക്വാറികൾ ജനവാസകേന്ദ്രത്തിൽ നിന്ന് 200 മീറ്ററും, അല്ലാത്തവ 100 മീറ്ററും ദൂരപരിധി പാലിക്കണമെന്നാണ് ഹരിത ട്രൈബ്യുണൽ ഉത്തരവ്. ഇത് ചോദ്യം ചെയ്താണ് സംസ്ഥാന സർക്കാരും, അദാനി ഗ്രൂപ്പും, ക്വാറി ഉടമകളും ഹർജികൾ സമർപ്പിച്ചിട്ടുള്ളത്.

  Summary: Supreme Court permits National Green Tribunal to take suo motu on issues pertaining to environment. An order in this regard has been out
  Published by:user_57
  First published:
  )}