• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കസ്തൂരി രംഗൻ: അന്തിമവിജ്ഞാപനം ഇറക്കാൻ ഉത്തരവിടില്ലെന് ദേശീയ ഹരിത ട്രിബ്യുണൽ

news18india
Updated: July 30, 2018, 2:43 PM IST
കസ്തൂരി രംഗൻ: അന്തിമവിജ്ഞാപനം ഇറക്കാൻ ഉത്തരവിടില്ലെന് ദേശീയ ഹരിത ട്രിബ്യുണൽ
news18india
Updated: July 30, 2018, 2:43 PM IST
#എം ഉണ്ണികൃഷ്ണൻ

ന്യൂഡൽഹി: കസ്തൂരിരംഗൻ റിപ്പോർട്ടിൽ അന്തിമവിജ്ഞാപനം വേഗത്തിൽ ഇറക്കാൻ ഉത്തരവിടില്ലെന്ന് ദേശീയ ഹരിത ട്രിബ്യുണൽ. കേരളത്തിന് മാത്രമായി അന്തിമവിജ്ഞാപനം ഇറക്കണമെന്ന് പരിസ്ഥിതിമന്ത്രാലയത്തിന് നിർദ്ദേശം നൽകാനുമാകില്ല. കേരളത്തിന് മാത്രമായി വിജ്ഞാപനം ഇറക്കണമെന്ന്‌ 2014ൽ ട്രിബ്യുണൽ പറഞ്ഞത് നിരീക്ഷണം മാത്രമാണെന്നും ജസ്റ്റിസ് എ കെ ഗോയൽ പറഞ്ഞു.

കസ്തൂരിരംഗൻ കരട് വിജ്ഞാപനം വീണ്ടും പുതുക്കി ഇറക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനിടെയാണ് ഉടൻ അന്തിമവിജ്ഞാപനം ഇറക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടു ക്വറി ഉടമകൾ ഹരിത ട്രിബ്യുണലിനെ സമീപിച്ചത്. കേരളത്തിലെ ഭൗതിക പരിശോധന നേരത്തെ പൂർത്തിയായതിനാൽ ഇനിയും കാലതാമസം അനുവദിക്കരുതെന്നായിരുന്നു ഇവരുടെ വാദം. കരട് വിജ്ഞാപനത്തിൽ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങളിലെ നിരോധനങ്ങൾ നീക്കി കേരളത്തിന് പ്രത്യേകമായി അന്തിമവിജ്ഞാപനം ഇറക്കാൻ മന്ത്രാലയത്തിന് നിർദ്ദേശം നൽകണമെന്നും ഹർജി നൽകിയ പവിത്രൻ കെ സി, കെ പി ജോയ് കല്ലൂക്കാരൻ എന്നിവർ ആവശ്യപ്പെട്ടു.

എന്നാൽ 2014ലെ ഉത്തരവിൽ ട്രിബ്യുണൽ പ്രത്യേക വിജ്ഞാപനത്തെപ്പറ്റി പറഞ്ഞത് നിരീക്ഷണം മാത്രമാണെന്ന് ജസ്റ്റിസ് എ കെ ഗോയൽ അധ്യക്ഷനായ ബഞ്ച് പറഞ്ഞു. വിജ്ഞാപനം ഇറക്കേണ്ടത് മന്ത്രാലയത്തിന്‍റെ ചുമതലയാണ്. നടപടി എടുക്കാത്തത്തിന്‍റെ പേരിൽ ഇടപെടാൻ ട്രിബ്യൂണലിന് അധികാരമില്ലെന്നും ഹർജി തള്ളിക്കൊണ്ട് ട്രിബ്യൂണൽ പറഞ്ഞു.

നിലവിലെ കസ്തൂരിരംഗൻ കരട് വിജ്ഞാപനത്തിന്‍റെ കാലാവധി അടുത്തമാസമാണ് അവസാനിക്കുക. ഒഴിവാക്കുന്ന വില്ലേജുകളിൽ നിന്ന് നിയന്ത്രണങ്ങൾ പിൻവലിക്കണമെന്ന കേരളത്തിന്‍റെ ആവശ്യത്തിൽ പരിസ്ഥിതിമന്ത്രാലയം ഇതുവരെയും അനുകൂല പ്രതികരണം അറിയിച്ചിട്ടില്ല. ഹരിത ട്രിബ്യുണൽ ഇടപെടാൻ വിസമ്മതിച്ചതോടെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് അന്തിമവിജ്ഞാപനം ഉണ്ടാകില്ലെന്ന് ഉറപ്പായി.
First published: July 30, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍