• HOME
 • »
 • NEWS
 • »
 • india
 • »
 • മോസ്ക് മാതൃകയിലുള്ള ബസ് സ്റ്റാൻഡ് പൊളിച്ചുനീക്കണം; മൈസൂര്‍ നഗരസഭയ്ക്ക് ദേശീയ പാത അതോറിറ്റിയുടെ നോട്ടീസ്

മോസ്ക് മാതൃകയിലുള്ള ബസ് സ്റ്റാൻഡ് പൊളിച്ചുനീക്കണം; മൈസൂര്‍ നഗരസഭയ്ക്ക് ദേശീയ പാത അതോറിറ്റിയുടെ നോട്ടീസ്

മസ്ജിദിന്റെ ആകൃതിയിലുള്ള ബസ് സ്‌റ്റോപ്പ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിക്കുമെന്ന് കര്‍ണാടക ബിജെപി എംപി ഭീഷണി മുഴക്കി ദിവസങ്ങള്‍ക്ക് ശേഷമാണ് എന്‍എച്ച്എയുടെ ഈ നീക്കം

 • Last Updated :
 • Share this:
  മുസ്ലീം പള്ളിയുടെ മാതൃകയിലുള്ള ബസ് സ്‌റ്റോപ്പ് പൊളിച്ച് നീക്കണമെന്ന് ആവശ്യപ്പെട്ട് മൈസൂര്‍ സിറ്റി കോര്‍പ്പറേഷനും കര്‍ണാടക റൂറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് ലിമിറ്റഡിനും നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ നോട്ടീസ് അയച്ചു. മൈസൂരു-ഊട്ടി റോഡിലെ മസ്ജിദിന്റെ ആകൃതിയിലുള്ള ബസ് സ്‌റ്റോപ്പ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിക്കുമെന്ന് കര്‍ണാടക ബിജെപി എംപി പ്രതാപ് സിംഹ ഭീഷണി മുഴക്കി ദിവസങ്ങള്‍ക്ക് ശേഷമാണ് എന്‍എച്ച്എയുടെ ഈ നീക്കം. നോട്ടീസില്‍ ബസ് സ്റ്റാന്‍ഡ് പൊളിക്കുന്നതിന് എന്‍എച്ച്എഐ മൂന്ന് ദിവസത്തെ സമയം നല്‍കിയിട്ടുണ്ട്. നവംബര്‍ 15നാണ് നോട്ടീസ് നല്‍കിയത്. ബസ് സ്‌റ്റോപ്പിന്റെ ഡിസൈന്‍ ചില സാമുദായിക പ്രശ്‌നങ്ങള്‍ക്ക് കാരണമായെന്നും എന്‍എച്ച്എഐ നോട്ടീസില്‍ പറയുന്നു.

  '' വിഷയത്തില്‍ അധികൃതർ നടപടി എടുക്കാതിരുന്നാല്‍ ഹൈവേ അഡ്മിനിസ്‌ട്രേഷന്‍ ആക്ട് 2003 പ്രകാരം എന്‍എച്ച്എഐ നടപടിയെടുക്കും, '' നോട്ടീസില്‍ പറയുന്നു.

  എന്നാല്‍, മൈസൂര്‍ കൊട്ടാരത്തിന്റെ മാതൃകയിലാണ് ബസ് സ്റ്റോപ്പ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് കൃഷ്ണരാജ നിയോജക മണ്ഡലം എംഎല്‍എ എസ്.എ രാംദാസ് പറഞ്ഞു. മൈസൂരിന്റെ ചരിത്രപരവും സാംസ്‌കാരികവുമായ പ്രാധാന്യം മനസ്സിലാക്കുന്നതിനായി മണ്ഡലത്തില്‍ പലയിടത്തും മൈസൂര്‍ കൊട്ടാരത്തോട് സാമ്യമുള്ള രീതിയില്‍ വ്യത്യസ്ത ഡിസൈനിലാണ് ബസ് സ്റ്റോപ്പുകള്‍ നിര്‍മിച്ചിരിക്കുന്നതെന്ന് എംഎല്‍എ പറഞ്ഞു. മന്ത്രിയുടെ ഫണ്ടില്‍ നിന്ന് 10 ലക്ഷം രൂപ ചെലവഴിച്ചാണ് ഇത് നിര്‍മ്മിക്കുന്നതെന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

  Also Read-വി ഡി സവർക്കർക്കെതിരായ പരാമർശം; രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്ത് മഹാരാഷ്ട്ര പൊലീസ്

  അതേസമയം, ബസ് സ്റ്റാന്‍ഡിന് മൂന്ന് താഴിക കുടങ്ങളുണ്ടെന്നും അത് പള്ളിയുടേതിന് സമാനമാണെന്നുമാണ് ബിജെപി എംപി പ്രതാപ് സിംഗ പറഞ്ഞിരുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് താന്‍ ഇത് കണ്ടതെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് നാല് ദിവസത്തിനുള്ളില്‍ ബസ് സ്റ്റോപ്പ് പൊളിച്ചുമാറ്റാന്‍ എഞ്ചിനീയര്‍മാരോട് പറഞ്ഞിട്ടുണ്ടെന്നും അവര്‍ അത് ചെയ്തില്ലെങ്കില്‍ ഒരു ജെസിബി ഉപയോഗിച്ച് പൊളിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  ഇത് മൈസൂരു എംപിയുടെ വിഡ്ഢിത്തരമായ പ്രസ്താവനയാണെന്നാണ് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ സലിം അഹമ്മദ് പറഞ്ഞത്. താഴികക്കുടത്തിന്റെ ആകൃതിയില്‍ പണിത സര്‍ക്കാര്‍ ഓഫീസുകളും അദ്ദേഹം പൊളിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യയും പ്രതാപ് സിംഹയുടെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു.

  Also Read-Gujarat Polls |​ ഗുജറാത്തിൽ 20 വർഷത്തിനിടയിലെ ആദ്യ ക്രിസ്ത്യൻ സ്ഥാനാർത്ഥിയുമായി ബിജെപി; പോരാട്ടം കോൺ​ഗ്രസ് കോട്ടയിൽ

  സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച കെട്ടിടം പൊളിക്കാന്‍ അദ്ദേഹം ആരാണെന്ന് സിദ്ധരാമയ്യ ചോദിച്ചു. ഇത്തരക്കാര്‍ തങ്ങളുടെ പ്രസ്താവനകളിലൂടെ സമൂഹത്തില്‍ വിദ്വേഷം പരത്തുന്നുവെന്നും ഒരു എംപി എന്ന നിലയില്‍ അദ്ദേഹം ഇത്തരം പ്രസ്താവനകള്‍ നടത്താന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടും വോട്ടുകള്‍ ഭിന്നിപ്പിക്കാനുമാണ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്നും ജനങ്ങള്‍ ബുദ്ധിയുള്ളവരായതിനാല്‍ ഇത് നടക്കില്ലെന്നും മുന്‍ മുഖ്യമന്ത്രി പറഞ്ഞു.
  Published by:Jayesh Krishnan
  First published: