• HOME
  • »
  • NEWS
  • »
  • india
  • »
  • NHAI Paliyekkara Toll | പാലിയേക്കര ടോൾ പിരിവ്; കാലാവധി 2028 വരെ നീട്ടിയതിനെ ന്യായീകരിച്ച് ദേശീയപാതാ അതോറിറ്റി

NHAI Paliyekkara Toll | പാലിയേക്കര ടോൾ പിരിവ്; കാലാവധി 2028 വരെ നീട്ടിയതിനെ ന്യായീകരിച്ച് ദേശീയപാതാ അതോറിറ്റി

ദേശീയപാതാ അതോറിറ്റി ബില്‍റ്റ്-ഓപ്പറേറ്റ്-ട്രാന്‍സ്ഫര്‍ അടിസ്ഥാനത്തില്‍ ഹൈവേയുടെ ഒരു ഭാഗം വികസിപ്പിച്ചെടുത്തതിനാലാണ് 2018 വരെ ടോള്‍ പിരിക്കുന്നത്.

  • Last Updated :
  • Share this:
    മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ (Mannuthy-Edappally National Highway) പാലിയേക്കരയില്‍ (Paliyekkara) ടോള്‍ പിരിവിന് (Toll Collection) 2028 വരെ കാലാവധി നിശ്ചയിച്ചുകൊണ്ടുള്ള കരാര്‍ റദ്ദാക്കണമെന്നഹര്‍ജി തള്ളണമെന്ന ആവശ്യവുമായി ദേശീയപാതാ അതോറിറ്റി (National Highways Authority of India) കേരള ഹൈക്കോടതിയെ (Kerala High Court) സമീപിച്ചു.

    പദ്ധതിക്ക് വേണ്ടി ചെലവാക്കിയ മൊത്തം തുക തിരികെ ലഭിക്കുകയും അതിനുപുറമെ ന്യായമായ ആനുകൂല്യം നേടുകയും ചെയ്തിട്ടും ടോളില്‍ കാലാനുസൃതമായ പരിഷ്‌കരണം നടത്തുകയാണെന്ന ഹര്‍ജിക്കാരന്റെ വാദത്തില്‍ യാതൊരു കഴമ്പും ഇല്ലെന്ന് ദേശീയപാതാ അതോറിറ്റി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം പ്രകാരം ഉപയോക്തൃ ഫീസില്‍ വാര്‍ഷിക പരിഷ്‌കരണം അനുവദനീയമാണെന്നും എന്‍എച്ച്എഐ പറഞ്ഞു.

    കരാര്‍ നീട്ടുന്നത് ചോദ്യം ചെയ്ത് ഷാജി ജെ കോടങ്കണ്ടത്ത് നല്‍കിയ ഹര്‍ജിയിന്മേലാണ് ദേശീയപാതാ അതോറിറ്റി സത്യവാങ്മൂലം സമര്‍പ്പിച്ചത്. 721.17 കോടി രൂപ ചെലവിലാണ് മണ്ണുത്തി-ഇടപ്പള്ളി ദേശീയപാത നിര്‍മിച്ചത്. 2012 ഫെബ്രുവരി ഒമ്പതിന് ടോള്‍ പിരിവ് ആരംഭിച്ചു. 2020 ജൂലായ് വരെ 801.60 കോടി രൂപ പിരിവിലൂടെ ലഭിച്ചതായി വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ പറയുന്നു. കരാര്‍ പ്രകാരം, നിര്‍മാണച്ചെലവ് സമാഹരിച്ചു കഴിഞ്ഞാല്‍ ടോള്‍ പിരിവിൽ 40 ശതമാനം കുറവ് വരുത്തേണ്ടതുണ്ടെന്നും എന്നാല്‍ ഈ വ്യവസ്ഥലംഘിക്കപ്പെടുകയാണെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.

    ടോള്‍ പിരിവിന്റെകാര്യത്തില്‍ നിരക്കു നിശ്ചയിക്കുന്നതു കരാറുകാരനല്ല, പകരം കേന്ദ്രമാണെന്നും നിരക്ക് പുതുക്കി നിശ്ചയിച്ചത് കേന്ദ്രത്തിന്റെ തീരുമാനമാണെന്നും സത്യവാങ്മൂലത്തില്‍ ദേശീയപാതാ അതോറിറ്റി അറിയിച്ചിട്ടുണ്ട്.

    നേരത്തെ, പാലിയേക്കര ടോള്‍ പ്ലാസയിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ ടോള്‍ നിരക്ക് വര്‍ധിപ്പിച്ചിരുന്നു. ഒരു ട്രിപ്പിന് 5 രൂപ മുതല്‍ 35 രൂപ വരെയാണ് പുതിയ നിരക്ക്. എന്നാല്‍ പ്രതിമാസ പാസുകള്‍ ഉപയോഗിക്കുന്ന യാത്രക്കാരുടെ നിരക്കില്‍ മാറ്റമില്ല.കഴിഞ്ഞ വര്‍ഷം കോവിഡ്-19 സാഹചര്യം കണക്കിലെടുത്ത് ടോള്‍ നിരക്ക് ഉയര്‍ത്തിയിരുന്നില്ല. കോവിഡ്-19 സാഹചര്യം മൂലമുള്ള സാമ്പത്തിക പ്രതിസന്ധി അതേപടി തുടരുന്നതിനാല്‍ നിരക്ക് വര്‍ധിപ്പിച്ച തീരുമാനം പൊതുജനങ്ങളില്‍ നിന്ന് നിശിത വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരുന്നു.

    Also Read-Women's Marriage Age | സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയർത്താൻ മന്ത്രിസഭയുടെ അനുമതി

    കേരളത്തിലെ തൃശൂര്‍ ജില്ലയിലാണ് പാലിയേക്കര. 2012 ന്റെ തുടക്കത്തിലാണ് പാലിയേക്കരയില്‍ ടോള്‍ പിരിവ് ആരംഭിച്ചത്. ദേശീയപാതാ അതോറിറ്റി ബില്‍റ്റ്-ഓപ്പറേറ്റ്-ട്രാന്‍സ്ഫര്‍ അടിസ്ഥാനത്തില്‍ ഹൈവേയുടെ ഒരു ഭാഗം വികസിപ്പിച്ചെടുത്തതിനാലാണ് 2018 വരെ ടോള്‍ പിരിക്കുന്നത്.

    Also Read-Mullaperiyar Dam | രാഷ്ട്രീയം കോടതിയ്ക്ക് പുറത്ത് മതി; കേരളത്തോടും തമിഴ്നാടിനോടും സുപ്രീം കോടതിയുടെ താക്കീത്

    ഫാസ്ടാഗ് സംവിധാനവും ഇവിടെ നടപ്പിലാക്കിയിരുന്നു. ദേശീയ പാതകളില്‍ ടോള്‍ പിരിവ് ഡിജിറ്റല്‍വത്ക്കരിക്കുന്ന സംവിധാനമാണ് ഫാസ്ടാഗ്. വാഹനത്തിന്റെ മുന്‍ ഭാഗത്താണ് ഫാസ്ടാഗ് പതിക്കേണ്ടത്. ഒരു വശത്ത് കാര്‍ഡ് ഉടമയുടെ പേരും വണ്ടി നമ്പറും മറുവശത്ത് റേഡിയോ ഫ്രീക്വന്‍സി ബാര്‍ കോഡുമാണ് ഫാസ്ടാഗിലുണ്ടാകുക. ടോള്‍ ബൂത്തില്‍ വാഹനം എത്തുമ്പോള്‍ തന്നെ കാര്‍ഡ് സ്‌കാന്‍ ചെയ്യുകയും പണം ഈടാക്കുകയും ചെയ്യും. അതിനാല്‍ ടോള്‍ പ്ലാസയില്‍ വാഹനങ്ങള്‍ നിര്‍ത്തേണ്ട ആവശ്യമില്ല.
    Published by:Jayesh Krishnan
    First published: