• HOME
  • »
  • NEWS
  • »
  • india
  • »
  • ദേശീയ മെഡിക്കൽ ബിൽ: ഡോക്ടർമാരുടെ രാജ്യവ്യാപക പണിമുടക്ക് തുടങ്ങി

ദേശീയ മെഡിക്കൽ ബിൽ: ഡോക്ടർമാരുടെ രാജ്യവ്യാപക പണിമുടക്ക് തുടങ്ങി

പണിമുടക്ക് വ്യാഴാഴ്ച രാവിലെ ആറുവരെ

News 18

News 18

  • Last Updated :
  • Share this:
    ന്യൂഡൽഹി : ദേശീയ മെഡിക്കല്‍ ബില്ലിനെതിരെയുള്ള ഡോക്ടര്‍മാരുടെ രാജ്യ വ്യാപക പണിമുടക്ക് ആരംഭിച്ചു. നാളെ രാവിലെ ആറുവരെ 24 മണിക്കൂര്‍ നടക്കുന്ന പണിമുടക്കില്‍ അടിയന്തര ചികിത്സാവിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.

    ഇന്ന് രാവിലെ 6 മുതല്‍ ആരംഭിച്ച സമരം നാളെ രാവിലെ 6 വരെ തുടരും. സർക്കാർ - സ്വകാര്യ മേഖലകളിലെ ഡോക്ടർമാർ സമരത്തിൽ പങ്കെടുക്കുന്നു. അത്യാഹിത വിഭാഗവും അടിയന്ത‌ര ശസ്ത്രക്രിയകളെയും സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പാര്‍ലമെന്റ് പാസ്സാക്കിയ ദേശീയ മെഡിക്കല്‍ ബില്‍ ആരോഗ്യമേഖലക്ക് വന്‍ തിരിച്ചടിയാകുമെന്നാണ് ഡോക്ടര്‍ മാരുടെ സംഘടന ആരോപിക്കുന്നത്.

    ഡോക്ടര്‍മാരുടെ ക്ഷാമം ഉണ്ടെന്ന ന്യായം പറഞ്ഞ് 3.5 ലക്ഷത്തോളം വ്യാജ ഡോക്ടര്‍മാര്‍ക്ക് അംഗീകാരം നല്‍കാനാണ് കേന്ദ്ര സര്‍ക്കാർ ശ്രമിക്കുന്നതെന്ന് ഐഎംഎ ചൂണ്ടികാട്ടുന്നു. കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞദിവസം പാസസാക്കിയ ബില്‍ നടപ്പിലാക്കുന്നത് രാജ്യത്തെ പൊതുജനാരോഗ്യമേഖലയെ വന്‍ പ്രതിസന്ധിയിലാക്കുമെന്നാണ് ഡോക്ടർമാർ ചൂണ്ടികാട്ടുന്നത്. ഡോക്ടർമാരുടെ സമരം സംസ്ഥാനത്തെ ആശുപത്രികളുടെ പ്രവർത്തനവും അവതാളത്തിലാക്കും.

    First published: